Saturday, August 13, 2011

മുഷിഞ്ഞ വസ്ത്രം


ഒരു നാള്‍ എന്റെ ഹ്യദയത്തിന്റെ ചുവപ്പു നീ തിരിച്ചറിയും അന്നെന്റെ രക്തം കൊണ്ടു മേഘങ്ങള്‍ ചുവക്കും. എന്റെ നിശ്വാസത്തിന്‍റ കാറ്റില്‍ ചുവന്ന മഴയായി അതു പെയ്തു വീഴും. അന്നു ഭൂമിയിലെ മുഴുവന്‍ പൂക്കളും ചുവന്നു പൂക്കും അപ്പോള്‍... ഒരു പക്ഷേ ഞാന്‍ മരിച്ചിരിക്കും. ..ഖലീല്‍ ജിബ്രാന്റെ വരികള്‍ ഹൃദയത്തിലൂടെ കടന്നു പോവുന്നു.. വയ്യ.. .. ഇനി വായിക്കാന്‍.. യാത്രയില്‍ ഒരു പുസ്തകം കൂട്ടിനുണ്ടാവുന്നത് നല്ലതാണു..എന്ന് കരുതിയാണ് ഈ ഒരു മാഗസിന്‍ എടുത്ത്...... മനസ്സ് ശൂന്യതയില്‍ എത്തുമ്പോള്‍ .പുസ്തക താളുകളുടെ അനര്‍വചീനമായ മാന്ത്രികതയാണ് അതിന്നുള്ളില്‍ സ്വപങ്ങള്‍ നിറക്കുന്നത്.. ''നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴക്കൂമ്പുപോലുള്ളൊരു പെണ്ണുണ്ട് ചാമ്പയ്ക്ക ചുണ്ടുള്ള ചന്ദനക്കവിളുള്ള ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട് " തൊട്ടു അഭിമുഖമായിരിക്കുന്ന പയ്യന്റെ മൊബൈലില്‍ നിന്നുള്ള റിംഗ് ടൂന്‍ ആണ്.. പുസ്തകത്തില്‍ നിന്ന് തല ഉയര്‍ത്തി.. അവന്‍ തന്നെ നോക്കി കൊണ്ടിരിക്കുന്നു.. ജാള്യത മറക്കാന്‍ തീവണ്ടിയുടെ ജാലക പഴുതിലൂടെ പുറത്തേക്കു കണ്ണുകള്‍ ഓടിച്ചു.. ഓര്‍ത്തുടുക്കാന്‍ ഒന്നും അവശേഷിക്കാതെ വെറും കാഴ്ചകളായി കാലം കണ്ണുകളെയും കടന്നു പിറകിലോട്ടു സഞ്ചരിച്ചു കൊണ്ടിരുന്നു.. "


ബ്ലോഗേര്‍സ് മീറ്റില്‍ പങ്കു എടുക്കുവാന്‍ പോവുകയാണല്ലേ? അതെ.. എങ്ങിനെ മനസ്സിലായി.. ഞാനും അങ്ങോട്ട്‌ തന്നയാണ്.. ..എന്റെ ബ്ലോഗ്സ് വായിച്ചിട്ടുണ്ടോ? അവന്‍ വിടാനുള്ള ഭാവമില്ല.. ..ഇല്ല.. എന്നാല്‍ ഈ അഡ്രസ്‌ എഴുതി എടുത്തോളു... അവന്‍ ബ്ലോഗ്സ്ന്റെ അഡ്രെസ്സ് കുറിച്ച് തന്നു.. വളരെ കുട്ടിത്തം നിറഞ്ഞ മുഖം.. സംസാരിക്കുമ്പോള്‍ അവന്റെ മുഖം നിറയെ പുഞ്ചിരി കൊണ്ട് പൊതിഞ്ഞു കെട്ടിയത് പോലെ തോന്നിപ്പിച്ചു.. അവന്‍ പിന്നെയും ബ്ലോഗിനെ കുറിച്ച് പറഞ്ഞു കൊണ്ടേ ഇരുന്നു.. തുഞ്ചന്‍ പറമ്പില്‍ നേരത്തെ പോയിട്ടുണ്ടോ? അവന്‍ വീണ്ടും ചോദ്യങ്ങളിലേക്കു പോവുകയാണ്.. അത് തുടരാന്‍ അനവധിച്ചു കൂടാ...അവനു മറുപടി കൊടുക്കണോ? അതോ വേണ്ടയോ? എന്തും വരട്ടെ എന്ന് കരുതി മനസ്സില്‍ വന്ന ഒരു മറുപടി അവനോടു പറഞ്ഞു. അതെ വന്നിട്ടുണ്ട്.. ..ഇപ്പോള്‍ അവന്‍ വീണ്ടും ചിരിച്ചു.. അവന്നു മനസ്സിലായി കാണുമോ താന്‍ പറഞ്ഞത് കള്ളമാണന്നു? .. താന്‍ ഒറ്റക്കാണ് എന്ന സത്യം മനസ്സ് തന്നെ ഒര്മാപ്പെടുത്തിയതാവുമോ ഈ കളവു പറച്ചിലിലൂടെ, തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ എത്തിയത് അറിഞ്ഞതെ ഇല്ല..അപ്പോള്‍ ശരി. .കാണാം.. അതും പറഞ്ഞു അവന്‍ തിരക്കിനിടയില്‍ എവിടെയോ മറഞ്ഞു.. ...

അശ്വതി വന്നിട്ടുണ്ടാവുമോ? വെറുതെ കള്ളം പറയേണ്ടിയിരുന്നില്ല അവനോടു.. അല്ലെങ്ങില്‍ ഒരു പക്ഷെ അവന്റെ കൂടെ... . ശ്ശൊ. ... എന്തെക്കെയാ താന്‍ ഓര്‍ക്കുന്നത് .. ഒരിക്കല്‍ മാത്രം കണ്ട ഒരു അപരിച്ചതനില്‍ എന്തിനാണ് മനസ്സിന്റെ ചങ്ങല കൊളുത്തിടുന്നത്.. അവന്റെ മൊബൈലില്‍ നിന്ന് പുറത്തേക്കു ഒഴുകിയ റിംഗ് ടൂണ്‍ വീണ്ടും അറിയാതെ മൂളി പോവുന്നു.. നോമ്പും നോറ്റു കാത്തിരിക്കുന്ന അവന്റെ സുന്ദരി പെണ്ണ് താന്‍ ആയിരുന്നെങ്ങില്‍ .. ഭൂതകാലത്തിന്റെ ചെറു നാമ്പില്‍ നിന്ന് ഉയരുന്നത് പോലെ ഉണ്ട് ആ ഗാനം.. അകലെ ഇരുന്നു മറവിയുടെ തിരശീലകള്‍ക്ക് പിറകെ മധുരമായി ആരോ പാടുന്നു.. ..രാജീ രാജീ. .. തന്നെ ആരോ വിളിക്കുന്നല്ലോ .. . ഓ.. അശ്വതി .. നീ ആയിരുന്നുവോ? എന്താടി നീ എന്നെ അല്ലാതെ വേറെ ആരെങ്ങിലെയും പ്രതീക്ഷിക്കുന്നുണ്ടോ? പെട്ടന്ന് അശ്വതിയോട്‌ ഒരു ഉത്തരം പറയാന്‍ തോന്നിയില്ല.. അവളുടെ കൂടെ നടക്കുമ്പോള്‍ തിരക്കുകളില്‍ അകന്നു പോവുന്ന മുഖങ്ങളില്‍ കൂടി കണ്ണുകള്‍ സഞ്ചരിച്ചു കൊണ്ടിരുന്നുപെണ്ണിന്റെ ലോകം എപ്പോഴും മാറുന്ന ലോകത്തിന്റെ പിറകെ ആയിരിക്കണം എന്ന് മനസിലാക്കി തന്നത് കൌമാരത്തില്‍ നിന്ന് യവ്വനതിലേക്ക് കടന്നപോഴാണ്... പുരുഷന് ഒരു നോട്ടത്തിലൂടെ പിടിച്ചടക്കാവുന്ന ഒന്നാണ് രക്തവും മാംസവുമുള്ള പെണ്ണ്. പെണ്ണ് നടക്കേണ്ട വഴികള്‍, ഇരിക്കേണ്ട രീതി, മിണ്ടേണ്ട ശൈലി, ചിരിക്കേണ്ട വിധം, വീട്ടിലെത്തേണ്ട സമയം എന്നിങ്ങനെ നൂറുനൂറ് അനുശാസനങ്ങളും അരുതായ്മകളും ഉണ്ട്. പക്ഷെ ജോലി ആവശ്യാര്‍ത്ഥം ബാംഗ്ലൂരില്‍ പറിച്ചു നടപെട്ടപ്പോള്‍ .. തീര്‍ത്തും ആശ്വാസം തോന്നി.. തികച്ചും സ്വതന്ത്രത.. അത് കൊണ്ട് സ്വന്തമായുള്ള ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം തനിക്കുണ്ട്..കൂടുതല്‍ സ്വാതന്ത്ര്യം ഒരു അനാവശ്യമാണ്.. എവിടെ എങ്കിലും ഒരു കുരുക്കു ഉണ്ടാവുന്നത് നല്ലതാണു.. അല്ലെങ്ങില്‍.. സ്വയം അസ്ഥിത്വം ചോദ്യം ചെയ്യേണ്ടി വരുന്ന ഒരു അവസ്ഥയിലേക്ക് എത്തിപ്പെടും..എന്തിനു ജീവിക്കുന്നു.. ആര്‍ക്കു വേണ്ടി . . ആര്‍ക്കും തന്നെ വേണ്ടല്ലോ.. എല്ലാവരും സ്വതന്ത്രര്‍... ഇത് പോലെ ഉള്ള ചിന്തകള്‍.. മനസ്സിനെയും എവിടെയും എത്തിക്കില്ല.. എല്ലാ കുരുക്കുകളും അഴിയുമ്പോള്‍.. എവിടെങ്ങിലും ഒന്ന് കുരുങ്ങി കിടക്കാന്‍ ആഗ്രഹിച്ചു പോവും.. തനിക്കും അങ്ങിനെ ഒരു ആഗ്രഹം ഉണ്ട്.. ഒരാളുടെ സ്നേഹത്തില്‍ കുറച്ചു നേരം മയങ്ങി കിടക്കാന്‍.. അരുടെങ്ങിലും ഒരു കൈ തന്റെ മുടി ഇഴകളെ തഴുകി തലോടാന്‍, .. വെറുതെ ആഗ്രഹിച്ചു പോവുന്നു.. . കണ്ണുകളില്‍ പൊടിഞ്ഞ നീര്‍തുള്ളികള്‍ കയ്യില്‍ ഇരുന്ന തുവാല കൊണ്ട് തുടച്ചു.. അതെ.. എന്നും അങ്ങിനെ ആണ്.. ആരുമില്ല എന്ന തോന്നല്‍ വരുമ്പോള്‍ എല്ലാം.. കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോവും.

.
മീറ്റില്‍ പങ്കെടുക്കാന്‍ തോന്നുന്നില്ല.. മനസ്സ് ഇപ്പോഴും. ആ റിംഗ് തൂണിന്റെ പിറകെ ആണ്.. എന്തോ .. അവന്റെ പുഞ്ചിരി മനസ്സില്‍ എവിടെക്കെയോ ആയി കിടക്കുന്നു.. അവനെ വീണ്ടും കാണാന്‍ ഒരു കൌതുകം തോന്നുന്നു.. അവനില്‍ എന്തെക്കെയോ ഉണ്ട്.. താന്‍ അന്നെഷിക്കുന്നത് എന്തെക്കെയോ... കഞ്ഞിരത്തിന് കൈപ്പു രസമുണ്ടോ?... ഞെട്ടി പോയി.. എങ്ങിനെ അവന്‍ തൊട്ടു പിന്നില്‍ വന്നു .. ശെരിക്കും ദേഷ്യം തോന്നി..... കയ്പ്പും ഇല്ല മധുരവും നീ പോടാ ചെക്കാ..... ..... മീറ്റ്‌ അത്ര രസം തോന്നുനില്ല.. അത് കൊണ്ടാണ്.. പുറത്തേക്കു ഇറങ്ങിയത് .. നോക്കുമ്പോള്‍ ഒരാള്‍ പരുങ്ങി നില്‍കുന്നത് കണ്ടു. ...... ഒരു ചമ്മിയ ചിരി ചുണ്ടില്‍ വരുത്തി.. .. ... ഇയാള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നതാ നല്ലത്.. അതോ വാചകമടി കാണാന്‍ കൊള്ളാവുന്ന പെണ്‍ പിള്ളേരോട് മാത്രമാണോ? ഹ ഹ ഹ അപ്പോള്‍ കാണാന്‍ കൊള്ളാമെന്നു സ്വയം തന്നെ പറയുകയാണോ... എനിക്ക് കൂടി തോന്നണ്ടേ.. .. പെട്ടന്ന് ഒരു ഉത്തരം പറയാന്‍ തോന്ന്നിയില്ല.. താഴെ ഒരു കുളം ഉണ്ട് കണ്ടിട്ടുണ്ടോ? ... നമുക്ക് അവിടെ പോയിരുന്നു സംസാരിച്ചാലോ? .. താഴെ കാണുന്ന കുള പടവുകള്‍ ചൂണ്ടി അവന്‍ പറഞ്ഞു.. അവന്നു പിറകെ നടക്കുമ്പോള്‍. .. കവിയും കാമുകനും ഭ്രാന്തനും ഒരുപോലെയെന്ന് പറഞ്ഞ ഷേക്‌സ്‌പിയരിന്റെ വരികള്‍.. ഓര്മ വന്നു... ഇപ്പോള്‍ താനും ഒരു ഭ്രാന്തി ആയിരിക്കുന്നു.. എന്താണ് ഈ ഇഷ്ടതിനെ വിളിക്കുക.. അവനില്‍ എന്താണ് ഇഷ്ടപെടുന്നത്.. സംസാരിക്കുമ്പോള്‍ ചുണ്ടില്‍ വിരിയുന്ന ആ മനോഹരമായ ചിരിയാണോ? അതോ ഒന്നിനെയും കൂസാത്ത.. തന്റെടത്തെയാണോ .. അറിയില്ല.. എന്തോ.. പെട്ടന്ന് വല്ലാതെ അങ്ങ് ഇഷ്ടപ്പെട്ടു പോയി.. അവനുണ്ടാവുമോ താന്‍ ചിന്തികുന്നത് പോലെ ഒരു അവസ്ഥ..അവന്റെ പേര് വിനേഷ്.. നാട് പാലക്കാടു.. വീടുകര്‍ പെണ്ണ് അനേഷിച്ചു കൊണ്ടിരിക്കുന്നു.. ഇത് വരെ മനസ്സിനങ്ങിയ ഒരാളെ കണ്ടു എത്തിയില്ല... എന്തോ അത് കേട്ടപ്പോള്‍.. വല്ലാത്ത ഒരു സന്തോഷം മനസ്സില്‍ ഈണമിട്ടു.. എടൊ.. തന്നെ ഞാന്‍ പ്രപോസ് ചെയ്യട്ടെ..ഹോ വല്ലാത്ത ഒരു വികാരം.. എന്താണ് അതിനു ഉത്തരം പറയുക.. താന്‍ കൊതിച്ചിരുന്ന കാര്യം.. ..വിനേഷ്‌.. എന്താണ് നീ എന്നില്‍ ഇഷ്ടപെടുന്നത്.. നീ കണ്ട മറ്റു പെണ്‍കുട്ടികളില്‍ നിന്നും എന്നെ എന്താണ് വിത്യസ്തയാക്കുന്നത്....അവന്‍ കുളത്തിലേക്ക്‌ ചെറിയ കല്ലുകള്‍ പെറുക്കി എറിഞ്ഞു കൊണ്ടിരിക്കുക ആയിരുന്നു.. ഓരോ കല്ലും.. കുളത്തില്‍ പതികുമ്പോള്‍.. ഒരു കൊച്ചു കുട്ടിയുടെ പൊട്ടിച്ചിരി ശബ്ദം.. അന്തരീക്ഷത്തില്‍ പ്രതിദ്വനിക്കുന്നത് പോലെ തോന്നിപിച്ചു.. അറിയാതെ ഉദരത്തില്‍ കൈ വച്ച് പോയി.... ..
                                                       

                                                                 ********


ആരെക്കെയാണ് നിങ്ങള്‍ ... എനിക്ക് ചുറ്റും എന്തിനാണ് നിങ്ങള്‍ കൂടി നില്‍ക്കുന്നത്, എനിക്ക് എന്താണ് കണ്ണ് തുറക്കാന്‍ പറ്റാത്തത് .. ശ്വാസം പുറത്തേക്കു എടുക്കാന്‍ കഴിയുന്നില്ലല്ലോ ..എനിക്ക് എന്തെക്കെയോ പറയാന്‍ ഉണ്ട്.. പക്ഷെ .. ശ്വാസം എന്റെ തൊണ്ടയില്‍ എവിടെയോക്കോ ആയി തട്ടി തകര്‍ന്നു പോവുന്നു... നെഞ്ചില്‍ കൂട് വിറക്കുന്നത് പോലെ തോന്നുന്നു. എന്റെ മുഖത്ത് നിന്ന്....ഈ ഓക്സിജന്‍ മാസ്ക്ക് ഒന്ന് എടുത്തു മാറ്റു ..
ആരെക്കെയാണ് എന്റെ കയ്യില്‍ മുറുകെ പിടിക്കുന്നത്...വീണ്ടും ആ ശബ്ദ വീചികള്‍ ചെവിയില്‍ വന്നു മൂളുന്നല്ലോ... .. ആരോ എന്നെ വിളിക്കുകയാണല്ലോ... വീണ്ടും അത് തന്നെ.. കണ്ണ് തുറക്കാന്‍ ആണ് പറയുന്നത് എന്ന് തോന്നുന്നു... ഇതാ നോക്ക്.. ഞാന്‍ കണ്ണ് തുറന്നു... പക്ഷെ എനിക്ക് ഒന്നും കാണാന്‍ പറ്റുന്നില്ലല്ലോ.. എനിക്കും ചുറ്റും ആരാണുള്ളത്.. ഒന്നും മനസിലാവുന്നില്ല...... .. ഈ വെന്റിലെറ്റര്‍ മെഷീന്‍ എന്റെ ഹൃദയത്തെ വേദനിപ്പിച്ചു കൊണ്ടാണല്ലോ സ്പന്ദിപ്പിക്കുന്നത്... ഈ ചൂട് വായു എന്റെ ശോസ്വ കോശങ്ങളെ വീര്‍പ്പു മുട്ടിക്കുന്നു വല്ലാതെ.. intubation ചെയ്തപ്പോള്‍ laryngoscopente വെളിച്ചത്തില്‍ ആരോ കുത്തിയിറക്കിയ ട്യൂബ് എന്റെ ശോസ നാളത്തെ സമ്മര്‍ദത്തിലാഴ്ത്തിയിരിക്കുന്നു. എനിക്ക് വേദനിക്കുന്നു.. എനിക്ക് സ്വതന്ത്രയാവണം.. എന്റെ ജീവനെ പിടിച്ചു നിര്‍ത്തുന്ന ഈ ഉപകരണങ്ങളെ എടുത്തു മാറ്റ്.. പ്ലീസ്.


മടക്ക യാത്രയില്‍ അവനും കൂടെ ഉണ്ടായിരുന്നല്ലോ .. ഞങ്ങള്‍ ഒരുമിച്ചാണല്ലോ വണ്ടി കയറിയത്.. ഞങ്ങള്‍ തൊട്ടു തൊട്ടു ആണ് ഇരുന്ന്നത്.. അവന്റെ ശരീരത്തിന്റെ മണം ഇപ്പോഴും ശരീരത്തില്‍ എവിടെക്കെയോ ഉണ്ട്.. നമുക്ക് ഒന്നിച്ചു മരിക്കാം എന്ന് അവന്‍ പറഞ്ഞത് ഓര്‍ക്കുന്നു.... എന്നിട്ട് കൈ കോര്‍ത്ത്‌ പിടിച്ചു.. റെയില്‍ പാളത്തിലേക്ക്...അപ്പോള്‍ അവനോ? അല്ല.. വണ്ടിയുടെ ഡോറില്‍ നിന്നപോളാണ് അവന്‍ പറഞ്ഞത്.. തന്നെ പരീക്ഷിക്കാനായിരുന്നു അതെന്നു.. എന്നിട്ടാണല്ലോ അവന്റെ ശരീരത്തിന്റെ മണം തന്നില്‍ പരത്തിയത്..

വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്‍ കുറെ ഉപദേശിച്ചത് ഓര്‍ക്കുന്നു.. എന്നിട്ടും അവനെ മറക്കാന്‍ തോന്നിയില്ല.. അവസാനം... അച്ഛന്നു സമ്മതിക്കേണ്ടി വന്നു.. അല്ല.. അവര്‍ തനിക്കു സ്വാതന്ത്ര്യം തരിക ആയിരുന്നു.. ഇഷ്ടമുള്ളത് തിരഞ്ഞടുക്കാന്‍.. അവര്‍ തന്റെ വളര്‍ച്ചയില്‍ എല്ലാത്തിനും തനിക്കു സ്വാതന്ത്ര്യം തന്നിട്ടുണ്ടായിരുന്നു...സ്വതന്ത്രവുമ്പോള്‍ ആര്‍ക്കും ആരെയും ആവശ്യമില്ല....പറവകളെ പോലെ ഇഷ്ടമുള്ള സ്ഥലത്തേക്ക് പറക്കാം.. ഇഷ്ടമുള്ളതല്ലാം കൊത്തി തിന്നാം..ഇഷ്ടമുള്ളടത്തു കൂട് കൂട്ടാം...ആരുമായും ശയിക്കാം...എന്നിട്ട് അവസാനം..ഒരു നാള്‍....... .. അവന്നു ഫോണ്‍ ചെയ്തു അത് പറയണമെന്ന് വല്ലാത്ത കൊതി ആയിരുന്നു.. അവന്റെ പ്രതികരണം.. അത് അവനില്‍ ഉണ്ടാക്കുന്ന സന്തോഷം.. ഓര്‍ത്തപ്പോള്‍.. വല്ലാത്ത ഒരു നിര്‍വൃതി ആയിരുന്നു.. .

അവന്റെ അട്ടഹാസം ഇപ്പോഴും തലച്ചോറില്‍ മുരളുന്നു.. അവന്‍ പറഞ്ഞതോര്‍ക്കുന്നു തന്റെ സ്വാതന്ത്ര്യം അവന്‍ ആസ്വദിക്കുക ആയിരുന്നുവത്രെ....എല്ലാം തമാശ ആയിരുന്നുവത്രെ.. കുറെ പെണ്‍കുട്ടികളില്‍ ഒരാള്‍ മാത്രമായിരുന്നു താന്‍ എന്ന്..  ആ നിമിഷം എല്ലാം ശൂന്യമായത് പോലെ തോന്നി..നിറഞ്ഞൊഴുകിയ കണ്ണില്‍ നിന്നും ചൂട് ലാവ പുറത്തേക്കു ഒഴുകാന്‍ തുടങ്ങി..   തനിക്കു ആരുമില്ലന്നു ഓര്‍ത്തപ്പോള്‍ പിന്നെ ജീവിതത്തിനു  അര്‍ഥം തേടി പോവുന്നതിലെ അര്‍ത്ഥമില്ലഴ്മയായിരുന്നു മനസ്സ് നിറയെ.. പിന്നെ കൈകളിലെ ഞരമ്പ്‌ മുറിച്ചു..... കണ്ണുകളില്‍ ഇരുള്‍ നിറയുന്നു ... കാഴ്ചകള്‍ മങ്ങുന്നു.. ..


വെളുത്ത തുണിയില്‍ പൊതിഞ്ഞ എന്റെ ശരീരത്തിന് ചുറ്റും നിന്ന് നിങ്ങള്‍ എന്നെ സ്നേഹത്തോടെ നോക്കുന്നത് ഞാന്‍ അറിയുന്നു.. ഒരു വേര്‍പാടിന്റെ വേദന നിങ്ങളുടെ മുഖത്ത് നിന്ന് എനിക്ക് വായിച്ചെടുക്കാന്‍ പറ്റും...പക്ഷെ നിങ്ങളെ ഒന്നിപ്പിക്കുന്നത് എന്റെ യാത്ര ആണന്നു ഓര്‍ക്കുമ്പോള്‍.. നിങ്ങളെ എനിക്ക് മനസിലാവാതെ വരുന്നു.... ....യുദ്ധത്തിലും പ്രണയത്തിലും എന്തുമാകാം.. അതിനു വിവസ്ഥകള്‍ ഇല്ലല്ലോ.. പക്ഷെ നിങ്ങള്ക്ക് എന്നില്‍ വ്യവസ്ഥകള്‍ ഉണ്ടാക്കാമായിരുന്നു.. എനിക്ക് അറിയില്ലായിരുന്നു ജീവിതം എന്താണന്നു. മരണം മുഷിഞ്ഞ വസ്ത്രത്തെ മാറ്റലാണ്.. പുതിയ വസ്ത്രത്തിലൂടെ ഞാന്‍ അറിയുകയാണ് എന്റെ ജീവിതത്തെ..  ഈ യാത്രയാണ്‌ എന്റെ ജീവിതത്തിന്റെ തുടക്കം .....എന്നെ സ്വതന്ത്ര ആക്കു.. ഞാന്‍ ജീവിക്കട്ടെ.. ...

No comments:

ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...