Friday, December 16, 2011

ഗേള്‍സ്‌ അര്‍ നോട്ടി അറ്റ്‌ ട്വന്റി

ഒരിക്കല്‍ വീടിന്റെ ജനവാതില്‍ തുറന്നപോളായിരുന്നു അവരെ ആദ്യമായി അയാള്‍ കണ്ടത്.

രണ്ടു പെണ്‍കുട്ടികള്‍.

അവര്‍ രണ്ടു പേരും അയാളുടെ വീടിന്നു തൊട്ടു അയല്പക്ക വീട്ടില്‍ പുതുതായി താമസ്സിക്കാന്‍ വന്നവരായിരുന്നു.
അയാള്‍ക്ക് അവരെ ഒത്തിരി ഇഷ്ടാമായി. അവര്‍ കാണാനായി അയാള്‍ ജനല്‍ പാളികള്‍ തുറന്നിട്ടു.
ഭാര്യാ കേള്‍ക്കാനായി അയാള്‍ ഇടയ്ക്കിടെ ശുദ്ധ വായുവിനെ കുറിച്ചും, വീട്ടില്‍ ഊര്‍ജ്ജം നിലനില്‍ക്കേണ്ട ആവശ്യകതയെ കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കാന്‍ തുടങ്ങി.
ഒരു വീടിന്നു ജനലുകളും വാതിലുകളും എത്രമാത്രം ആവശ്യമുണ്ടന്നു, ആ സാധു സ്ത്രീ അന്നാദ്യമായി മനസിലാക്കി.


സ്ത്രീയാണ് വീടിന്റെ വിളക്കു എങ്കില്‍ പുരുഷനാണ് വീടിന്റെ നാഡി എന്ന് അയാള്‍ ഭാര്യയെ ഓര്‍മപ്പെടുത്തി.
അത് കൊണ്ട് പുരുഷന് ആരോഗ്യം ആവശ്യമാണ്.
നല്ല ആരോഗ്യത്തിന് ശുദ്ധ വായു അത്യന്താപേക്ഷിതം ആണ് എന്ന സത്യം കണ്ടു പിടിച്ചത് പോലെ അയാള്‍ തന്റെ കിടപ്പ് ആ ജനാലക്കു അടുത്താക്കി.
ഭാര്യ അയാള്‍ക്ക് ആത്മാവിനാല്‍ മറന്നു വക്കപെട്ട ശരീരം മാത്രമായി മാറിയിട്ട് കുറെ നാളുകള്‍ ആയിരുന്നു, അത് കൊണ്ട് തന്നെ അവളുടെ എതിര്‍പ്പ് അയാള്‍ കാര്യമാക്കിയില്ല.


ഭാര്യ അയാളെ കൂടെ കൂടെ ഓര്മിപ്പിക്കാരുണ്ടായിരുന്ന കാര്യം അയാള്‍ ഓര്‍ത്തു.. "ദെ മനുഷ്യ.. ഈ പിള്ളേര് കളി നിര്‍ത്താനുള്ള പ്രായമായി.. ഇനി എങ്കിലും ദൈവത്തെ ഓര്‍ത്തു ജീവിക്കാന്‍ നോക്ക്.. ഒരു പ്രായമായിവരുന്ന മകന്‍ ഉണ്ടന്ന കാര്യം ഓര്‍മ്മയുണ്ടോ? അവന്റെ ആദ്യ ഗുരുനാഥര്‍ നമ്മള്‍ ആണന്ന കാര്യം ഓര്‍മയുണ്ടല്ലോ?"

അപ്പോഴെക്കെ അയാള്‍ പറയുമായിരുന്നു..

"മെന്‍ അര്‍ നോട്ടി അറ്റ്‌ ഫോര്ടി" നോക്ക് ഞാന്‍ ഇപ്പോഴും സുന്ദരന്‍ ആണ്.. എന്റെ തല മുടി ഇഴകളില്‍ ഒന്നിലെങ്കിലും നര കയറിട്ടുണ്ടോ? എന്റെ മുഖത്ത് എവിടെ എങ്കിലും ചുളിവുകള്‍ വീണിട്ടുണ്ടോ? ഞാന്‍ ഇപ്പോഴും ചെറുപ്പമാണ്. ചെറുപ്പക്കാരായ അച്ഛനമ്മമാരെ കുറിചോര്‍ത്താല്‍ മക്കള്‍ക്ക്‌ അഭിമാനം തോന്നും. അവനും തന്റെ അച്ഛന്റെ ചെറുപ്പം ഓര്‍ത്തു സന്തോഷം തോന്നുന്നുണ്ടാവണം.


പെണ്‍കുട്ടികള്‍ തന്നെ ശ്രദ്ധിക്കുന്നു എന്നറിഞ്ഞു തുടങ്ങിയത് മുതല്‍ അയാള്‍ ആ ജനവാതില്‍ അടക്കാതെ ആയി..
അയാള്‍ അവരോടു മനസ്സില്‍ കഥകള്‍ പറഞ്ഞു എന്നിട്ട് ആ കഥകളിലെ തമാശകള്‍ പെണ്‍കുട്ടികളെ ചിരിപ്പിക്കുന്നതോര്‍ത്തു അയാള്‍ സ്വയം ചിരിക്കാന്‍ തുടങ്ങി.
പെണ്‍കുട്ടികള്‍ അയാളെ നോക്കി 'ഡാഷ് മോന്‍' എന്ന അശ്ലീല ചുവയുള്ള ദ്വോയാര്‍ത്ഥ പ്രയോഗങ്ങള്‍ പറയുന്നത് അയാള്‍ ആനന്ദത്തോടെ കേട്ടു.
അവര്‍ കേള്‍ക്കാനായി അയാള്‍ ഇടയ്ക്കിടെ അവരെ നോക്കി പറയാന്‍ തുടങ്ങി "മെന്‍ ആര്‍ നോട്ടി അറ്റ്‌ ഫോര്ടി" ഇത് കേട്ടു പെണ്‍ക്കുട്ടികള്‍ തിരിച്ചും അയാളോട് പറഞ്ഞു "ഗേള്‍സ്‌ അര്‍ നോട്ടി അറ്റ്‌ ട്വന്റി".


അയാള്‍ക്ക് അവരുടെ പ്രയോഗം വളരെ ഇഷ്ടമായി. അത് അയാളെ അയാളുടെ കോളേജ് യുഗത്തിലേക്ക് കൂട്ടി കൊണ്ട് പോയി.
ഇരുപതാമത്തെ വയസ്സില്‍ അയാള്‍ കര്‍ക്കശക്കാരനായ അച്ഛന്റെ നിയന്ത്രണത്തില്‍ വളരുന്ന ഒരാളായിരുന്നു.. അയാള്‍ പോവുന്നിടത്തൊക്കെ അച്ഛനും കൂടെ പോകുമായിരുന്നു. മകന്‍ വളര്‍ന്നിട്ടില്ലന്നു അച്ഛനും അച്ഛന്‍ കൂടെ നടക്കുന്നത് കൊണ്ട്, താന്‍ ചെറിയ കുട്ടിയാണന്നു അയാളും വിചാരിച്ചു. സമപ്രായക്കാരായ പെണ്‍കുട്ടികള്‍ അയാളെ നോക്കുമ്പോള്‍ അയാളില്‍ നാണം രൂപപ്പെടുമായിരുന്നു. അവരുടെ ദാഹിക്കുന്ന കണ്ണുകളെ നേരിടാന്‍ കഴിയാതെ അയാള്‍ തല കുനിച്ചു നില്‍ക്കുമായിരുന്നു. രാത്രികാലങ്ങളില്‍ അയാള്‍ സ്വയം ഒരു സാങ്കല്പിക ലോകം തീര്‍ത്ത്, അതില്‍ താന്‍ കണ്ട ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെ ഓര്‍ത്തു കാമ മോഹങ്ങളുടെ കമ്പക്കെട്ടുകള്‍ പൊട്ടിച്ചുതീര്‍ത്തിരുന്നു.


ഭാര്യയും മകളുമില്ലാത്ത ഒരു പകലിന്റെ യവ്വനത്തില്‍ അയാള്‍ പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് ഫോണ്‍ ചെയ്തു. .എന്നിട്ട് അയാള്‍ ദൈവം ആദമിനെയും ഹവ്വയേയും സൃഷ്ടിച്ചതിനെ കുറിച്ച് അവരോടു പറഞ്ഞു. വിലക്കപ്പെട്ട കനി തിന്നത് മുതല്‍ മനുഷ്യ വര്‍ഗത്തില്‍ ഉടലെടുത്ത കാമ മോഹങ്ങളേ കുറിച്ചുള്ള വസ്തുത അവരെ ബോധ്യപ്പെടുത്തി. മനുഷ്യന്റെ ഉത്ഭവവും രതിയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കുറിച്ചും, ഒരു പെണ്‍കുട്ടിക്ക് സ്ത്രീ ഹോര്‍മോണ്‍ എത്ര മാത്രം അവശ്യം ഉണ്ടന്ന സത്യവും, ആ ഹോര്‍മോണ്‍ സ്ത്രീ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ അവള്‍ എല്ലാ വേദനകളില്‍ നിന്നും മുക്തമാക്കപ്പെടുകയും ചെയ്യുമെന്ന അറിവും അയാള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കി. സ്വയം സാങ്കല്പിക ലോകം തീര്‍ത്ത്‌ അതില്‍ ആനന്ദം കണ്ടത്തുന്നതില്‍ തെറ്റില്ലന്നും, അത് ഒരു ആവശ്യകത ആണന്നും അവരെ കൊണ്ട് വിശ്വസിപ്പിച്ചു. അവള്‍ അടക്കം പറഞ്ഞു ചിരിക്കുന്നത് അയാള്‍ കേട്ടു.. 'ഡാഷ് മോന്‍' എല്ലാം അറിയാം.. കൊച്ചു കള്ളന്‍ അയാള്‍ സ്വയം മന്ത്രിച്ചു.. മെന്‍ അര്‍ നോട്ടി അറ്റ്‌ ഫോര്ടി.ബട്ട്‌ ഗേള്‍സ്‌ അറ്റ്‌ ട്വന്റി.


പെണ്‍കുട്ടികളെ രണ്ടു പേരെയും അയാള്‍ സ്നേഹിക്കാന്‍ തുടങ്ങി..
പതുക്കെ പതുക്കെ അവര്‍ക്ക് അയാള്‍ ആനന്ദമായി. അയാള്‍ അവര്‍ക്ക് നൂഡ്‌ ഫോട്ടോകളും സന്ദേശങ്ങളും അയക്കാന്‍ തുടങ്ങി...


ഒരു കാലത്ത് സഭ്യതയുടെയും സംസ്കാരത്തിന്‍െറയും പര്യായമായിരുന്നു താന്‍ എന്ന സത്യം അയാളുടെ ഉപബോധ മനസ്സ് അയാളെ ഓര്‍മപ്പെടുത്തി കൊണ്ടിരുന്നെങ്കിലും അയാള്‍ക്ക് തെല്ലും കുറ്റബോധം തോന്നിയില്ല..
അയാളുടെ ഭാര്യ ദൈവത്തെ കുറിച്ച് ഓര്‍മിപ്പിച്ചപ്പോള്‍ അവളോട്‌ അയാള്‍ പറഞ്ഞത് , ദൈവം തന്നെയാണ് മനുഷ്യനെ കൊണ്ട് ഇതെക്കെ ചെയ്യിക്കുന്നതെന്നും, മനുഷ്യന്‍ അവന്റെ പ്രായത്തെ കുറിച്ചോര്‍ത്തു വ്യാകുലപ്പെടുന്നത് ദൈവം ഇഷ്ടപ്പെടുന്നില്ലന്നുമെക്കെയാ
യിരുന്നു.


പെണ്‍കുട്ടികളില്‍ ഒന്ന് അയാളില്‍ ഇക്കിളി ഉണ്ടാക്കി.. മറ്റേതു സ്നേഹത്തിന്റെ, പ്രേമത്തിന്റെ വിഹായസ്സിലേക്ക് അയാളെ ആനയിച്ചു കൊണ്ട് പോയി. രണ്ടു പേരില്‍ നിന്നും അയാള്‍ക്ക് കിട്ടേണ്ട ലാളനകളെ കുറിച്ച് അവരോടു അയാള്‍ തര്‍ക്കിക്കുക പതിവാക്കി.. അയാള്‍ക്ക് വേണ്ടി അവര്‍ രണ്ടു പേരും പരസ്പരം കലഹിക്കാന്‍ തുടങ്ങി..


ഇക്കിളി ഉണ്ടാക്കുന്ന പെണ്‍കുട്ടി പറഞ്ഞു ആ ഡാഷ് മോന്‍ നമ്മളെ തമ്മില്‍ തെറ്റിക്കും, നമ്മുടെ സ്നേഹബന്ധം അയാള്‍ ഇല്ലാതാക്കും. അയാളെ പ്രേമിക്കുന്നവള്‍ പറഞ്ഞു.. അയാള്‍ എന്റെ ഓമനയാണ്.. നിന്നെ അല്ല അയാള്‍ സ്നേഹിക്കുന്നത്.. എന്നെയാണ്.. .. തര്‍ക്കത്തിന് ഒടുവില്‍ അവര്‍ തീരുമാനിച്ചു. ആ ഡാഷ് മോനെ .. നമ്മള്‍ ഇനി കാണുന്നില്ല..


അയാളെ സ്നേഹിക്കുന്നവള്‍ മറ്റവള്‍ അറിയാതെ അയാളെ പ്രേമിച്ചു.. അയളില്ലാതെ അവള്‍ക്കു ജീവിതം ഇല്ലന്ന് പ്രഖ്യാപിച്ചു. അയാള്‍ ഉള്ളില്‍ ചിരിച്ചു.. മെന്‍ അര്‍ നോട്ടി അറ്റ്‌ ഫോര്ടി. അയാള്‍ അവളോട്‌ അയാളെ ഇക്കിളിപ്പെടുത്തുന്ന വാക്കുകള്‍ പറയാന്‍ നിര്‍ബന്ദിച്ചു. എന്നിട്ട് അയാള്‍ പറഞ്ഞു

എനിക്ക് മറ്റവള്‍ മതി ആയിരുന്നു..അവള്‍ ആവുമ്പോള്‍ എനിക്ക് എല്ലാം കിട്ടുമായിരുന്നു.

മറ്റവള്‍ ആവുമ്പോള്‍ നിങ്ങള്ക്ക് എല്ലാം കിട്ടും, പക്ഷെ സ്നേഹവും വിശ്വാസവും ഉണ്ടാവില്ല.

നീ തരുന്നത് സ്നേഹവും വിശ്വാസവുമാണ് . മറ്റുള്ളതിനു ഞാന്‍ എന്ത് ചെയ്യും? എന്റെ വികാരങ്ങള്‍, വിചാരങ്ങള്‍, ഞാന്‍ എങ്ങിനെ പങ്കു വക്കും? എനിക്കും സ്നേഹം മാത്രം പോര.

നിങ്ങള്‍ എന്ത് കൊണ്ട് എന്നെ മനസിലാക്കുന്നില്ല.. എന്റെ സാഹചര്യങ്ങള്‍.. എന്റെ വീട്ടിലെ അവസ്ഥ.. എനിക്ക് അനുവദിച്ച സ്വത്രന്ത്ര്യത്തെ ഞാന്‍ ഒരിക്കലും ദുരപോയഗപ്പെടുത്തില്ല.. നിങ്ങള്ക്ക് വേണ്ടത് മറ്റവളെ ആണെങ്കില്‍ അവളെ കൂടെ പൊയ്ക്കോ..


ആദ്യമായി അയാള്‍ക്ക് അയാളോട് തന്നെ അഭിമാനം തോന്നി. താന്‍ എത്ര സമര്‍ത്ഥമായാണ് ഈ പെണ്‍കുട്ടികളെ കബളിപ്പിക്കുന്നത് ? അയാള്‍ക്ക് ഉള്ളില്‍ ചിരിപൊട്ടി.


പ്രിയ വായനക്കാരെ കഥാകൃത്തിനു മുന്നോട്ടു കൊണ്ട് പോവാന്‍ കഴിയുന്നില്ല.. കാരണം അയാളും അവളും തമ്മില്‍ പിണങ്ങി പിരിഞ്ഞു.. കഥാകൃത്ത് അവരെ ഒന്നിച്ചു ചേര്‍ത്ത് ഈ കഥ മുന്നോട്ടു കൊണ്ട് പോവുമ്പോള്‍ അവര്‍ കഥാകൃത്ത്ന്റെ മുന്നില്‍ ഒരു നിബന്ധന വച്ചു. അവരുടെ പേരുകള്‍ ഇതില്‍ ഉപയോഗിക്കണം.. അവസാനം കഥാകൃത്ത് അവര്‍ക്ക് ഒരു സാങ്കല്പിക പേര് കൊടുക്കുകയാണ്.. അതോടപ്പം അവര്‍ ഇണങ്ങിയിടത്തു നിന്ന് കഥ വീണ്ടും മുന്നോട്ടു കൊണ്ട് പോവുന്നു.


ദേവു: ആര്‍ യു സീരിയസിലി ഫോര്ടി? ഞാന്‍ അങ്കിള്‍ എന്ന് വിളിക്കേണ്ടി വരുമോ?
വിനോദ്: നോ .. അയാം തെര്‍ട്ടി ഒണ്‍ലി, യു കാള്‍ മി ഡാര്‍ലിംഗ്
ദേവു : ഡു യു റിയലി ബിലീവ് ഇന്‍ ലൌവ്‌?
വിനോദ്: സത്യം പറഞ്ഞാല്‍ എല്ലാത്തിനും ഒരു അവസാനം ഉണ്ടന്ന് ഞാന്‍ വിശ്വസിക്കുന്നു
ദേവു: സൊ വാട്സ് ലൌവ്
വിനോദ് : ലവ് മീന്‍സ്‌ കുളിരുള്ള വേദന .. ലൌവില്‍ പകുതിയും വേദനയാണ്..
ദേവു : സൊ യു ബീലിവസ് ലൌവ്‌ ഹാപ്പെന്‍സ്‌ ഒണ്‍ലി ഒണ്‍സ്‌
വിനോദ്: ലവ് സ്ടാര്ട്ടിംഗ് വിത്ത്‌ ഹാപ്പിനെസ്സ്.. പകുതി ദൂരം പിന്നിട്ടാല്‍ പിന്നീട് അത് വിഴുപ്പലക്കല്‍ ആയി തീരും.
ദേവു: നോ ജീവിതത്തില്‍ ഒരാളെ മാതമേ പ്രേമിക്കാന്‍ പറ്റുകയൊള്ളൂ എന്നാണ് എന്റെ ചോദ്യം
വിനോദ്: പ്രേമം എന്നത് ഒരു വികാരമാണ് . വികാരങ്ങള്‍ ഒരിക്കല്‍ മാത്രമാണോ ഉണ്ടാവുക? ഒരു പുരുഷനെയും സ്ത്രീയെയും ഒന്നിപ്പിക്കുന്നത് അവര്‍ തമ്മിലുള്ള ആകര്‍ഷണമാണ്. ആകര്‍ഷണം ഒന്നില്‍ മാത്രമാണോ?

ദേവു: നീ അവളെ സ്നേഹിക്കുന്നുണ്ടോ? എന്റെ കൂടെ താമസിക്കുന്നവളെ?
വിനോദ്: ഞാന്‍ കണ്ഫൂഷനില്‍ ആണ്. നിന്നെ എനിക്കിഷ്ടമാണ് പക്ഷെ അവളോട്‌ എനിക്ക് കാമമാണ് .

ഇവിടെ വച്ച് അവരുടെ സംഭാഷണം മുറിഞ്ഞു.. ദേവു എന്തോ ചിന്തിച്ചു കൊണ്ട് കുറെ നേരമിരുന്നു..
പിന്നെ വിനോദിനോട്‌ ചോദിച്ചു ? നിനെക്ക് അവളെ വേണോ? ദെന്‍ യു ടേക്ക് ഹെര്‍.

അവള്‍ അയാളെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചു.


അയാള്‍ക്ക് സന്തോഷം അടക്കാനായില്ല. പിന്നീട് അയാള്‍ ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പായി. കണ്ണാടിയില്‍ കാണുന്ന അയാളുടെ പ്രതിബിംബത്തിന് ചെറുപ്പം പോരത്തതായി തോന്നിയത് കാരണം അയാള്‍ കണ്ണാടി വില്കുന്ന കടയില്‍ പോയി, അവിടെ അയാളെ ഏറ്റവും ചെറുപ്പമായി തോന്നിക്കുന്ന കണ്ണാടികള്‍ വാങ്ങി വീട്ടില്‍ പ്രതിഷ്ടിച്ചു. മുടി വെട്ടി ചെറുതാക്കി.. ഹാഫ് സ്ലീവ് ഡ്രസ്സ്‌ വാങ്ങി,'my sin‍' എന്ന ലാബെലിലുള്ള വില കൂടിയ ഒരു പെര്‍ഫൂം വാങ്ങി എന്നിട്ടത് അയാള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും സ്പ്രേ ചെയ്തു.

അങ്ങിനെ അവസാനം ആ ദിനം വന്നെത്തി. അയാള്‍ അവളുടെ വീട്ടിലേക്കു നടക്കാന്‍ തുടങ്ങി.

വീട്ടില്‍ എത്തിയ ഉടനെ, അയാളില്‍ ഇക്കിളി ഉണ്ടാക്കുന്നവളുടെ റൂമിലേക്ക്‌ ദേവു അയാളെ കൂട്ടി കൊണ്ട് പോയി.. അവളെ കാണുന്ന അവസ്ഥ ഓര്‍ത്തു അയാളില്‍ മാനസിക പിരിമുറുക്കം അനുഭവപെടാന്‍ തുടങ്ങി. അയാളുടെ ചുണ്ടുകള്‍ വരണ്ടു, നാവിന്‍ തുമ്പ് കൊണ്ടു അയാള്‍ അത് നനയിച്ചു കൊണ്ടിരുന്നു.

റൂമിലെത്തിയതും, പെട്ടന്ന് അയാള്‍ ബ്രൈക്ക് ഇട്ടതു പോലെ നിന്നു. അവിടെ കണ്ട കാഴ്ചയിലേക്ക് അയാള്‍ ഒരിക്കലെ നോക്കിയൊള്ളൂ. പെട്ടന്ന് അയാള്‍ വെളിയിലേക്ക് ഇറങ്ങി ഓടി
അയാള്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി
അർത്ഥപൂർണ്ണമായ ചെറിയ ജീവിതമല്ലേ ദീർഘായുസ്സിനെക്കാൾ നല്ലത് എന്ന ആപ്തവാക്യം.

പ്രിയ വായനക്കാരെ കഥാകൃത്ത് വീണ്ടും നിസഹായനായി തീര്‍ന്നിരിക്കുകയാണ്. എന്തിനായിരിക്കും അയാള്‍ ഓടിയിട്ടുണ്ടാവുക? കഥയുടെ പൂര്‍ണത വായനക്കാര്‍ക്ക്‌ വിട്ടു തരുന്നു

Tuesday, November 22, 2011

ഈച്ചകളുടെ ലോകം
കാരണവര്‍ക്ക്‌ കിറുക്കാ... കണ്ടില്ലേ .. ചുമച്ചും.. തുപ്പിയും ഇരിക്കുന്നത്... രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല ഈ നശിച്ച ചുമ കേട്ട് കൊണ്ട് എങ്ങിനെ ഉറക്കം വരാന?..കയ്യില്‍ ഉള്ളത് ഇവിടെ എവിടെയോ കുഴിച്ചിട്ടുണ്ട്. എന്റെ മക്കള്‍ കണ്ടിട്ടുണ്ട് വല്യുപ്പ ഇടയ്ക്കു ആരും കാണാതെ വീടിന്റെ മൂലയില്‍ കുഴിച്ചു നോക്കുന്നത്..ഇയാള്‍ക്ക് അതൊന്നു പറഞ്ഞൂടെ.. എന്നാല്‍ പിന്നെ ഞാനും എന്റെ മക്കളും ഇങ്ങിനെ റേഷന്‍ അരിയും തിന്നു ജീവിക്കണോ?


നാശം .. പിശാചിന്റെ വായ.. ചുമക്കിടയില്‍ അകത്തെ ഇരുട്ടിലേക്ക് നോക്കികൊണ്ട്‌ അയാള്‍ പറഞ്ഞു....... എന്റെ മോനെ കറക്കി എടുത്തു ഓള്..... അവനും ഇത് പോലെ വയസ്സാവും.. അന്ന് അവന്റെ മക്കളുടെ ഭാര്യമാര്‍ അവനോടും ഇതെക്കെ പറയും.. അതിനൊക്കെ നിക്ക് അയ്യുസ്സുണ്ടാവോ ആവോ? ....ഓളുടെ ..കേട്ടിയോനെയാ കുഴിചിട്ടിരിക്കുന്നത് .. പിന്നെയും അയാള്‍ എന്തെക്കെയോ പറഞ്ഞു.. എല്ലാം മരുമകളെ കുറിച്ചുള്ള തെറികളുടെ വരവില്‍ വക്കാവുന്നതായിരുന്നു
..

മഴ നിരന്തരമായ ആരവത്തോടെ മുരണ്ടു കൊണ്ടിരുന്നു.. ഇറയത്തു നിന്ന് തുള്ളികള്‍ തെറിച്ചു വരാന്തയിലെ തുപ്പലുകളെ വിക്രിതമാക്കി കൊണ്ടിരുന്നു....തുപ്പലുകല്‍ക്കരികെ ഈച്ചകള്‍ വട്ടമിട്ടു പറന്നു .... അന്യമായി നില്‍ക്കുന്ന എന്റെ വികാരങ്ങളില്‍ എന്നെ തിരഞ്ഞ ഞാന്‍ ഈച്ചകളെ ഓര്‍ത്തു .. വീട്ടു ഈച്ചകളെ.. നാട്ടു ഈച്ചകളെ.....


നീ എന്താ ആലോചിക്കുന്നത് മോനെ..? ഓള് പറയുന്നത് നീ കേള്‍ക്കണ്ട .. നീ എനിക്ക് ഒരു അമ്പത് ഉറുപിക തരോ? .. കാലിനു നീര് കൂടിയുട്ടുണ്ട് .. വര്‍ഗീസ്‌ ഡോക്ടറെ ഒന്ന് പോയി കണ്ടു നോക്കട്ടെ . അയാള്‍ പറഞ്ഞതാ... എങ്ങോട്ടും ഇറങ്ങി നടക്കാന്ടന്നു .. ..ഇവിടെ എങ്ങിനെ ഇരിക്കാനെ മോനെ... ഓള് ഒരു സ്വൈര്യം തരുന്നില്ല ...ഞാന്‍ ഇവിടെ നിധി കുഴിച്ചിട്ടുണ്ടാന്നാ ഓള് പറയുന്നത്. ഉണ്ടെങ്കില്‍ തന്നെ ഓള്‍ക്ക് എന്താ?


അമ്പതിന് പകരം നൂറു ഉണ്ട് .. ഇനി ഇത് കൊണ്ടും സിഗരറ്റ് വാങ്ങി വലിക്കണ്ട, വര്‍ഗീസ്‌ ഡോക്ടറെ പോയി കാണു.. അധികം നടക്കണ്ട.. കാലിന്റെ മുട്ടിനു തേയ്മാനം വരും......

ഇനി എന്ത് തേയ്മാനം വരാനാ മോനെ.. തീര്‍ന്നില്ലേ എല്ലാം.. തിരിയുടെ അവസാന നാളമാണ്‌ ആണ് പുകച്ചും തുപ്പിയും നിന്റെ മുന്നില്‍ ഇരിക്കുന്നത് ..


ഞാന്‍ ആദ്യമായി ഹംസക്കയെ കണ്ടത് ഓര്‍ക്കുന്നു ഒരു അജാനുബാഹു.. നല്ല ആരോഗ്യം.. വീതി ഏറിയ നെഞ്ച്.. .. ബലമേറിയ കൈകള്‍.. പുകയില കറ പിടിച്ചതെ‍ങ്കിലും നിരയൊത്ത പല്ലുകള്‍..തേങ്ങ വെട്ടി ഉണക്കി കൊപ്ര ആക്കി അത് മൊത്തമായി വില്‍ക്കലയിരുന്നു പണി. തേങ്ങ വില പേശി ഏറ്റവും കുറഞ്ഞ കാശ്നു ഏറ്റുടുക്കുന്നതില്‍ ഒരു പ്രത്യക വിരുതു തന്നെ ഉണ്ടായിരുന്നു ഹംസക്കാക്ക്. വെയിലത്ത് വച്ചാണ് തേങ്ങ ഉണക്കി കൊപ്ര ആക്കുക ... എങ്കിലും പുകയിട്ടും ഉണക്കാറുണ്ട്.. അത് മഴ വരുമ്പോള്‍ ആണ്.. മഴ പെയ്താല്‍ ഹംസക്കയുടെ മുഖത്ത് നിന്ന് കാര്‍മേഘങ്ങള്‍ ഒഴിഞ്ഞു പോവില്ല.. മഴ പെയ്തു ഒഴിഞ്ഞു വെയില്‍ വരുന്നത് വരെ.. ആ മുഖം ഇരുണ്ടു മൂടി കിടക്കും.. അപ്പോള്‍ ആ മുഖത്ത് നോക്കാന്‍ മടിയാണ്. കൊപ്ര കച്ചവടം തുടങ്ങുന്നതിനു മുമ്പ് സിവില്‍ സപ്ലൈസില്‍ .. ലോഡ് ഇറക്കുന്ന പണി ആയിരുന്നു. ലോറിയില്‍ നിന്ന് ഇറക്കുന്ന അരി പഞ്ചസാര ചാക്കുകള്‍ റേഷന്‍ ഷോപ്പുകളില്‍ എത്തിക്കുന്ന പണിക്കിടയില്‍ ഒരിക്കല്‍ ഒരു അരിചാക്ക് ഹംസ്സക്കയുടെ ശരീരത്തില്‍ വീണു. എഴുപത്തിഅഞ്ചു കിലോ പെട്ടന്ന് ശരീരത്തില്‍ പതിച്ചപ്പോള്‍ അരിചാക്കിനിടയില്‍പെട്ട് ഹംസക്ക ജീവന്‍ കിട്ടാതെ പിടഞ്ഞു.. എല്ലാരും കൂടി താങ്ങിയെടുത്ത് ഹോസ്പിറ്റലില്‍ എത്തിച്ചത് കൊണ്ട് നാട്ടല്ലിനു ഒരു ക്ഷതം ഒഴിച്ച് ബാക്കിയുള്ള അവയവത്തിനുഒന്നും അധികം കേടുപാടുകള്‍ പറ്റിയില്ല.. അതില്‍ പിന്നീടു ആ പണി ഉപേക്ഷിച്ചു.. അവിടുന്ന് പിരിഞ്ഞു പോരുമ്പോള്‍.. കുറെ കാശ് കയ്യില്‍ കിട്ടി.. അത് കൊണ്ട് വീട് ഒന്ന് മോടി കൂട്ടി.. ബാക്കി കയ്യില്‍ ഉണ്ടാവും എന്നാണ് മകന്റെ ഭാര്യ സൈനബ പറയുന്നത്.. വല്ലപ്പോഴും കുറച്ചു കഞ്ഞി അയാള്‍ക്ക് കിട്ടുന്നതും അത് കൊണ്ട്തന്നെയാണ്. അത് ഹംസക്കാക്കും അറിയാം..


ഒരു വീട്ടില്‍ രണ്ടു അടുപ്പ് പുകഴുന്നത് അപൂര്‍വ്വം അല്ലെങ്കിലും ഞങ്ങളുടെ നാട്ടില്‍ അപൂര്‍വമായിരുന്നു.. അത് പറയുമ്പോള്‍ ഹംസക്കയുടെ അരുമ പുത്രനെ കുറിച്ച് കൂടി പറയേണ്ടി വരും.. അവനെ കുറിച്ചുള്ള കഥകള്‍ ഞാന്‍ കഥക്കിടയില്‍ എവിടെ എങ്കിലും കുത്തി തിരുകാം..നമുക്ക് ഹംസക്കയിലേക്ക് മടങ്ങി വരാം ..അതിനു ശേഷമാണു കൊപ്ര പണി തുടങ്ങിയത്.. നടക്കുമ്പോള്‍ ശരീരം ചെറുതായി വളഞ്ഞു കുത്തിയിരിക്കുന്നത് കണ്ടാല്‍ അറിയാം.. ഒരു ആരോഗ്യമുള്ള മനുഷ്യന് നട്ടല്ല് എത്ര മാത്രം ആവശ്യം ഉണ്ടന്ന്.

ഹംസക്ക...... നമുക്ക് ഈ തേങ്ങ വെള്ളം വികസിപ്പിച്ചുടുത്തു എന്തെങ്ങിലും പ്രോഡക്റ്റ് ആക്കിക്കൂടെ? എന്റെ ബിസിനസ്‌ ഐഡിയാസ് ഹംസക്ക എന്ന പഴയ തലമുറക്കാരനില്‍ ഒരു പ്രതികരണവും ഉണ്ടാക്കിയില്ല.. അപ്പോള്‍ ഞാന്‍ തലമുറയുടെ അവസ്ഥാന്താരത്തെ കുറിച്ച് ഓര്‍ത്തു പോയി.. നമ്മുടെയൊക്കെ ചിന്ത എങ്ങിനെ പെട്ടന്ന് കാശ് ഉണ്ടാക്കുക എന്ന് മാത്രമാണ്.. അതിനു വേണ്ടി എന്തും ചെയ്യും.. പക്ഷെ നട്ടല്ല് നിവര്‍ത്തി അദ്വാനിക്കാന്‍ എന്നെയും നിങ്ങളെയും കിട്ടില്ല.. പിന്നെ പുറത്തേക്കു കളയുന്ന തേങ്ങ വെള്ളത്തെ ഞാന്‍ ഓര്‍ക്കാതെ ആയി.. അതില്‍ പിന്നീട് ഹസക്കയെയും എനിക്ക് വേണ്ടാതെ ആയി.. പക്ഷെ ഹംസക്ക എന്ന ആരോഗ്യവന്റെ ജീവിതം നിലനിര്‍ത്താനുള്ള യജ്ഞം കൌതുകമായി തോന്നാതിരുന്നില്ല..


ഹംസക്ക വീണ്ടും ചുമച്ചു. .. ഒന്നല്ല .. പല പ്രാവശ്യം.. ഏതോ അഗാത ഗര്‍ത്തത്തില്‍ വീണു പോയ ജീവിയുടെ ശബ്ദം.. പിടിച്ചു കേറാന്‍ കേണപേക്ഷിക്കുന്ന അതി ദീനമായ സ്വരം പോലെ ഹംസക്ക എന്തക്കെയോ പുലമ്പി കൊണ്ടിരുന്നു.. മുറിഞ്ഞു മുറിഞ്ഞു പോയ വാക്കുകളെ കൂട്ടി യോജിപ്പിക്കാന്‍ എന്നിലെ പുതിയ തലമുറയുടെ അറിവിന്‌ കഴിഞ്ഞില്ല. .. പിന്നെ തേനീച്ച കൂടിനു ചുറ്റും തേനീച്ചകള്‍ ആര്‍ത്തു ഇരമ്പുന്നത് പോലെ അയാളില്‍ നിന്നും ഒരു കിതപ്പിന്റെ ശബ്ദം ഉയര്‍ന്നു .... കിതപ്പിന് ഒടുവില്‍ തുപ്പലുകള്‍ വായില്‍ നിന്ന് വരാന്തയിലെ സിമന്റ് തറയിലേക്കു വീണു. മഞ്ഞ നിറത്തിലുള്ള തുപ്പലിന്റെ അവസാനം നേര്‍ത്ത ചുവന്ന ദ്രാവകം പുറത്തേക്കു ഒഴുകി.. അരണ്ട വെളിച്ചത്തില്‍ അത് രക്തമായി തോന്നിപ്പിച്ചു.. അപ്പോഴും മഴ പെയ്യുന്ന്ടയിരുന്നു..ഇറയത്തു നിന്നുള്ള തുള്ളികള്‍ തുപ്പലിലേക്ക് തെറിച്ചു വീണു തുപ്പലിന്റെ ആകൃതിയെ വികൃതമാക്കി കൊണ്ടിരുന്നു.ഹംസക്ക ഇങ്ങളെ മോന്‍ എന്തിയെ.. ഓന്‍ ഇപ്പൊ പണിക്കു ഒന്നും പോവുന്നില്ലേ.... അയാള്‍ സട കുടഞ്ഞു എഴുന്നേല്‍ക്കുന്ന സിഹംത്തെ പോലെ ചീറ്റി .. അവന്‍ .. നശിച്ചവന്‍.. മുടിഞ്ഞു പോവട്ടെ.. പിന്നെയും അയാള്‍ എന്തെക്കെയോ പിരാകി പറഞ്ഞു കൊണ്ടിരുന്നു.. കൊഴുത്തു ഉരുണ്ട മസ്സിലുകള്‍ നിറഞ്ഞ കൈ.. വീതി ഏറിയ നെഞ്ച്.. ചുരുണ്ട തലമുടിക്ക് ചേര്‍ന്ന മുഖം.. നല്ല പൊക്കം.. അവനെ കാണുമ്പോള്‍ ഞാന്‍ ഓര്‍ക്കാറുള്ള കാര്യം റേഷന്‍ അരിക്ക് ഇത്രയും സൌന്ദര്യം എങ്ങിനെ ഉണ്ടാക്കാന്‍ പറ്റുന്നു എന്നായിരുന്നു.. എന്റെ വീട്ടില്‍ പാലില്‍ കുങ്കുമപൂ ചേര്‍ത്താണ് ഞങ്ങള്‍ക്ക് തരാരുള്ളത് എന്നിട്ടും ഞാന്‍ കറുത്ത് ഇരുണ്ടു നെഞ്ച് ടീബി പിടിച്ച കുട്ടികളെ പോലെ.. അയഞ്ഞു തൂങ്ങിയ മസ്സിലുകള്‍ആണ് എനിക്ക്.. അവനോ? വെളുത്തു.. ആരോഗ്യം നിറഞ്ഞ ശരീരം ... അവന്‍ ടെലിവിഷനില്‍ കാണുന്ന പരസ്യ വാചകത്തിലുള്ള പ്രോഡക്റ്റ് ആയിരുന്നില്ല കഴിച്ചിരുന്നത്.. റേഷന്‍ ഷാപ്പില്‍ രണ്ടു രൂപയ്ക്കു കിട്ടുന്ന അരി. പിന്നെ ഏതെങ്കിലും അയല്പക്ക വീടുകളില്‍ ബാക്കി വരുന്ന എന്തെങ്കിലും ഭക്ഷണം..ഹംസക്ക ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്.. അയാള്‍ക്കുണ്ടായ ആദ്യ കണ്മണിയെ കണ്ടപ്പോള്‍ അയാള്‍ അനുഭവിച്ച ആഹ്ലാദം.. നിര്‍വൃതി..അവന്‍ ഒരു നിധി ആയി അയാളുടെ മനസ്സില്‍ വളര്‍ന്നു. .. എന്നിട്ട് അവന്നു പേരിട്ടത്.. സുതിക്കപെട്ടവാന്‍ എന്ന് അര്‍ത്ഥമുള്ള മുഹമ്മദ്‌.. പിന്നീടു ഒരിക്കലും അയാളുടെ സഹധര്‍മിണി പെറ്റില്ല,.. സുതിക്കപെട്ടവാന്‍ കൂടെ ഉള്ളത് കൊണ്ട് മറ്റൊരു സന്താനത്തെ കുറിച്ച് ഓര്‍ത്തു അയാള്‍ വേവലാതിപ്പെട്ടതുമില്ല.. പക്ഷെ ഇന്ന് മുഹമ്മദ്‌ ബാപ്പ കുഴിച്ചിട്ട നിധിയെ കുറിച്ച് ഓര്‍ത്തു കൊണ്ട് നടക്കുന്നു.. അതിനു ബാപ്പ മരിക്കണം എന്ന് അവന്‍ ആഗ്രഹിക്കുന്നു.. അല്ലെങ്ങില്‍ തനിക്കും മക്കള്‍ക്കും അത് അനുഭവിക്കാന്‍ ഭാഗ്യം ഉണ്ടാവില്ലന്നവന്‍ കരുതുന്നു.. ഒരിക്കല്‍ അവന്‍ കുഴിക്കാന്‍ ഇറങ്ങിയതാണ് . . അന്ന് ആ വീട്ടില്‍ ഈച്ചകളുടെ ബഹളമായിരുന്നു..കുറെ ദിവസമായി അവന്‍ എന്റെ പിറകില്‍ കൂടിയിട്ടുണ്ട്.. ഹംസക്കയുടെ കുടില്‍ എന്നെ കൊണ്ട് വാങ്ങിപ്പിക്കാനാണ് അവന്‍ നടക്കുന്നത്.. എനിക്കും അത് വങ്ങങ്ങമെന്നു തോന്നിയിട്ടുണ്ട്.. .. പക്ഷെ ..എല്ലും തോലുമായി..ചുമച്ചു .. രക്തവും കഫവും തുപ്പി കിടക്കുന്ന ആ മനുഷ്യന്റെ അവസ്ഥയെ കുറിച്ചോര്‍ത്തു മാത്രമാണ് ഞാന്‍ ആ കുടില്‍ സ്വന്തമാക്കാന്‍ തുനിയാത്തത് .. ഞാന്‍ അത് എടുത്താല്‍ എന്നിലെ മനുഷ്യന്‍ അത് തകര്‍ത്തു ആ ഭൂമിയില്‍ പുതിയ കെട്ടിടം പണിയും..ഇനി അഥവാ എന്നിലെ മനുഷ്യത്വം ഹംസക്കയുടെ കൂടെ നിന്നാല്‍ പോലും.. ഈച്ചകള്‍ എനിക്കും ചുറ്റും പറക്കും.. അങ്ങിനെ ഞാന്‍ ഹംസക്കയെ അവിടുന്ന് മാറ്റാന്‍ നിര്‍ബന്ധിതനാവും.....അത് കൊണ്ട് അവനോടു ഞാന്‍ പറഞ്ഞു..ബാപ്പയുടെ കാലം കഴിയുന്നത് വരെ നീ ഇത് മറക്കണമെന്ന്..


നിങ്ങള്‍ പറയുമായിരിക്കും..നിധി ഓര്‍ത്താണ് ഞാന്‍ ഹംസക്കയോട് സഹതാപം കാണിക്കുന്നതെന്ന് അതെ ശരിയാണ്.. അത് കൊണ്ട് തന്നെയാണ്..... ഒരു നൂറു രൂപ ഹംസക്കയുടെ കയ്യില്‍ വച്ച് കൊടുത്തതും... എന്നിലെ മനുഷ്യത്വമാണ്‌ അത് ചെയ്തത്ന്നു ഞാന്‍ പറഞ്ഞാലും നിങ്ങള്‍ സമ്മതിക്കില്ല.. നിങ്ങള്‍ എന്ന് പറയുന്നത് നീയും ഞാനും ആയിരുന്നെങ്കില്‍ ഒരു പക്ഷെ ഞാന്‍ പറയുന്നത് നിങ്ങള്ക്ക് മനസ്സില്‍ ആകുമായിരുന്നു....പക്ഷെ .നിങ്ങള്‍ എന്ന് പറയുന്നത് നിങ്ങള്ക്ക് പോലും അന്യമായ എന്തോ ഒരു വികാരമാണ്...ആ വികാരത്തില്‍ ഞാനും പങ്കു ചേരണം.. അല്ലെങ്കില്‍ ..നിങ്ങള്‍ എന്നെ സാമൂഹ്യ വഞ്ചകന്‍ എന്ന് വിളിച്ചേക്കാം.. അത് കൊണ്ട് നിങ്ങളില്‍ ഒരാള്‍ ആവാം ഞാനും.... ഞാന്‍ മാത്രം മാറി ചിന്തിക്കുന്നത് സാമൂഹിക തിന്മയാണ്.. കൂടുതല്‍ ആളുകള്‍ എന്ത് പറയുന്നു അതാണ് ശരി.. അതിനു തന്നെ അല്ലെ ജനാധിപത്യം എന്ന് പറയുന്നത്.. എല്ലാം തീരുമാനിക്കുന്നത് ജനങ്ങള്‍ ആണ് .. തെറ്റുകളും ശരികളും.. നല്ലതും ചീത്തയും. കാര്യവും.. കാര്യമില്ലഴ്മയും.അയാള്‍ വീണ്ടും ചുമച്ചു. .ചോരയുടെ മണത്തിനു ദുര്‍ഗന്ധമില്ലാതെ ആയിട്ടന്ടന്നു മനസിലായി. ആദ്യ മഴയില്‍ ഭൂമിയില്‍ നിന്ന് ഉയരുന്ന ഗന്ധം പോലെ ആയിട്ടുണ്ട്‌ ഇപ്പോള്‍ ...എത്ര ദിവസം ഈ മഴ പെയ്തു കൊണ്ടിരിക്കും. എല്ലായിടത്തും ഇരുള്‍ മൂടി കിടക്കുന്നു.. കുന്നിന്‍ ചെരുവിലൂടെ കുറെ ആള്‍ക്കൂട്ടം നീങ്ങുന്നു.. ഏതോ മനുഷ്യന്റെ വിലാപ യാത്രയാവാം.. ആരെക്കെയോ ഹംസക്കയെ കാണാന്‍ വരുന്നുണ്ട് എന്ന് തോന്നുന്നു.... പൊന്തകള്‍ ഇളകി.. പൊന്തകള്‍ക്ക് അരികിലായി പന്തലിച്ചു നില്‍ക്കുന്ന പുകരശു മരത്തില്‍ ചേക്കേറിയ പക്ഷികള്‍ ചിലച്ചു.. കൂരിരുട്ടില്‍ പല രൂപങ്ങളില്‍ അവ്യക്തമായ നിഴലുകള്‍ കുടില്‍ ലക്ഷ്യമാക്കി നടന്നടുക്കുനത് പോലെ തോന്നിപ്പിച്ചു.. പെട്ടന്ന് ഒരു നിഴല്‍ അകത്തേക്ക് പ്രവേശിച്ചു.. അയാള്‍ ഹംസക്കോട് എന്തോ കുശു കുശുക്കുന്നു.. പിന്നെ ഒച്ചയും ബഹളവും.. ആ കൂട്ടത്തില്‍ ഹംസക്കയുടെ മോനും ഉണ്ട്.. അവന്റെ ശബ്ദമാണ് കൂടുതല്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.. ചുമക്കിടയില്‍ ഹംസക്ക പറയുന്നത് കേള്‍ക്കാം..ഞാന്‍ മാറില്ല..ഞാന്‍ ജനിച്ച മണ്ണാണ് ഇത്.. ഈ മണ്ണില്‍ കിടന്നു വേണം എനിക്ക് മരിക്കാന്‍....ഇവിടെയാണ് എന്റെ സ്വപ്ങ്ങള്‍ ഉറങ്ങുന്നത്...നിന്നെ അവള്‍ പെറ്റുഇട്ടതു ഈ കട്ടിലില്‍ ആണ്.... അവളുടെ ഓര്‍മ്മകള്‍ ഉറങ്ങുന്ന ഈ മണ്ണ് വിട്ടു എനിക്ക് ഇറങ്ങാന്‍ പറ്റില്ല .. ആക്രോശം കൂടി ..അത് ഉന്തും തള്ളുമായി .. ഈച്ചകള്‍ അവര്‍ക്ക് ചുറ്റുമിരുന്നു പാറുന്നു .. മാലിന്യങ്ങളില്‍ നിന്ന് മാലിന്യങ്ങളിലേക്ക് .. .. പകല്‍ രാത്രിയുടെ വരവിനെ അറിയിച്ചു കൊണ്ട് ഇരുളിന് വഴിമാറി കൊടുത്തു.. ഇറയത്തു മഴയില്‍ അവശേഷിച്ച തുള്ളികള്‍.. അപ്പോഴും.. മുറ്റത്തേക്ക് ഇറ്റിറ്റു വീണു കൊണ്ടിരിക്കുന്നുണ്ടായിരുന്നു .. അകത്തു നിന്ന് സൈനബയുടെ പിരാക്കുന്റെ ശബ്ദം നേരത്ത് നേരത്ത് വന്നു..


പിറ്റേന്ന് പ്രഭാതം ഈച്ചകളെ ഇളക്കി.. അവ നാട്ടിലും.. വീട്ടിലുമായി പാറി പാറി .. അത് പ്രവാഹമായി...പാറകള്‍ക്കു മറവില്‍ നിന്ന് ഒരു പോലീസ് ജീപിന്റെ ഇരമ്പല്‍ ഹംസക്കയുടെ കുടില്‍ ലക്ഷ്യമാക്കി വന്നു കൊണ്ടിരുന്നു.. കരിയിലകള്‍ വീണു ദ്രവിച്ച കുന്നിന്‍ ചെരിവിലൂടെയുള്ള ജീപ്പിന്റെ യാത്ര ഒരു മുരള്‍ച്ചയോടെ കുടിലിന്റെ മുന്നില്‍ അവസാനിച്ചു ..പെട്ടന്ന് ഈച്ചകള്‍ .. ആ കുടിലുനു ചുറ്റും ഒരു മതില്‍ തീര്‍ത്തു.. ജീപ്പില്‍ നിന്ന് ചാടി ഇറങ്ങയവരില്‍ രണ്ടു പേര്‍.. വീടിന്റെ ഒരു മൂലയില്‍ കിളക്കാന്‍ തുടങ്ങി..അവര്‍ക്ക് ചുറ്റും.. ചെറു സംഘംങ്ങളായി ആളുകള്‍ കൂടി നിന്നു.. കിളയുടെ അവസാനം.. അവര്‍ നിരാശ ബാധിച്ചവരെ പോലെ ആയി.. അവരുടെ കണ്ണുകള്‍ ക്രൂരമായി .. അവരുടെ വായില്‍ നിന്നും മലിനസമായ വാക്കുകള്‍ പുറത്തേക്കു തെറിച്ചു..ഈച്ചകള്‍ ആരവമായി ആര്‍ത്തു ...പോലീസുകാരില്‍ ഒരാള്‍ ലാത്തിയുടെ അറ്റം കൊണ്ട് ഹംസാക്കയുടെ കാലില്‍ കുത്തി... .കാലിലെ വ്രണങ്ങളില്‍ നിന്നു ചുടു ചോര പുറത്തേക്കു ഒഴുകി.. ..തനിക്കു മണ്ണ് വേണമെടോ? എവിടെടോ തന്റെ മണ്ണ്.. എന്നിട്ട് ലാത്തി കൊണ്ട് അയാള്‍ ആ വീടിന്റെ ചുമരില്‍ അടിച്ചു.. ചുമരില്‍ നിന്ന് ഇളകി വന്ന സിമന്റു എടുത്തു ഹംസക്കയെ നോക്കി അയാള്‍ ആക്രോശിച്ചു.. ഇതാണോടോ തന്റെ മണ്ണ്.. ഈ മുറ്റത്ത്‌ കാണുന്ന ചുവന്ന മണ്ണ് നോക്കിയാണോ തന്റെ മണ്ണ് എന്ന് പറയുന്നത്..എടൊ ഇതെക്കെ തന്റെ കാലം വരെ ഒള്ളു.. തന്നെ ഇവിടെ നിന്ന് കെട്ടിയിടുക്കുന്ന ദിവസം...ഇതാ ..ഈ നിക്കുന്ന തന്റെ മോന്‍ തന്നെ ഇത് ഇടിച്ചു പൊളിച്ചു..ഇവിടെ കോണ്‍ക്രീറ്റ് കെട്ടിടം പണിയും..എടൊ വയസ്സാ.. തന്റെ കാലില്‍ ഒലിച്ചിറങ്ങുന്ന ഈ രക്തത്തിന്റെ നിറം പോലും..നാളത്തെ തലമുറയില്‍ കാണില്ല.. അലസതയുടെ നിറമായിരിക്കും അതിനു ....രക്തവും കഫവും ചുമച്ചു തുപ്പി എല്ലും തോലുമായി കിടക്കുന്ന ഹംസക്കക്ക് ഒന്നും പറയാന്‍ ഉണ്ടായിരുന്നില്ല..അയാള്‍ കാണിച്ച സ്ഥങ്ങളില്‍ എല്ലാം അവര്‍ കിളച്ചു കഴിഞ്ഞിരുന്നു.... നിര്‍വികാരനായി നില്‍ക്കുന്ന അയാളുടെ മകന്റെ മുഖത്തേക്ക് ഞാന്‍ നോക്കി... പിന്നെ സൈനബയിലേക്ക്.. പിന്നെ വാവിട്ടു കരയുന്ന സൈനബയുടെ കുഞ്ഞുങ്ങളിലേക്ക്‌
.....

ഹംസക്കയുടെ കുടില്‍ സര്‍ക്കാര്‍ ഏറ്റടുത്ത് .. ..ആ കുടിലും പരിസരവും പൊതു സ്വത്തായി പ്രഖ്യപിച്ചു.. പക്ഷെ ഹംസക്ക അവരുടെ സ്വത്തല്ല.. അയാള്‍ പെരുവഴിയില്‍ ആയി.. കിടക്കാന്‍ ഇടമില്ലാതെ.. ചുമച്ചും തുപ്പിയും.. അവശേഷിക്കുന്ന കുറച്ചു നാളുകള്‍ അയാളുടെ സ്വപ്ങ്ങളില്‍ ഉറങ്ങാന്‍.. അയാളെ സമ്മതിക്കാതെ.. അയാള്‍ക്കും..കുടിലിനുമിടയില്‍ ഒരു മതില്‍ ഉയര്‍ന്നു... അയാളുടെ നിധി പൊതു സ്വത്താണെന്ന് പറയുന്ന നിങ്ങള്‍ എന്ത് കൊണ്ട് ആദ്യം അയാളെ പൊതു സ്വത്തായി കണക്കാക്കി സംരക്ഷിക്കുന്നില്ല ?

ഒന്നും കണ്ടില്ലാന്നു നടിച്ചു മറ്റുള്ളവരെ പോലെ തനിക്കുമിവിടെ ജീവിച്ചു കൂടെ.. ഈ ജീവിതം ഒരു വഴി അമ്പലം മാത്രമാണ്.. വെറും ക്ഷണികം.. അതിനു അപ്പുറത്തേക്ക് ചിന്തിക്കേണ്ടതില്ല.. മനസ്സിനകത്ത് പെട്ട് പോയ കരടിനെ കുറിചോര്‍ത്താല്‍ .. അതു അവിടെ കിടന്നു വ്രണങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കും.. വേദനിപ്പിച്ചു കൊണ്ടിരിക്കും....... ഞാന്‍ പറയ്യുന്നത് ആര് കേള്‍ക്കാന്‍.. ആള്‍ക്കൂട്ടമാണ് എല്ലാം നിശയിക്കുന്നത്.. തെറ്റും ശരിയും.. കാര്യവും.. കാര്യവും കാര്യമില്ലഴ്മയും... ഒറ്റപ്പെടന്ന്താണ് നല്ലത്..ഒറ്റക്കിരിക്കുന്ന ഒരാളിന്നു ഒരു ആള്‍ കൂട്ടത്തില്‍ അധികം ബുദ്ധി ഉണ്ടാവും... തനിച്ചവുമ്പോള്‍ ഒരു സുഖമുണ്ട്.. ഒറ്റക്കിരുന്നു പറയാനുള്ളത് എല്ലാം പറഞ്ഞു തീര്‍ക്കാം.. ഉള്ളില്‍ നിന്നു നാവനക്കാതെ വര്‍ത്തമാനം പറയാം... എല്ലാവരും ഉണ്ടാവുമ്പോള്‍.. മാലിന്യങ്ങള്‍ കൂടും.. ഈച്ചകളും.. അവ മാലിന്യങ്ങളില്‍ നിന്നും മാലിന്യങ്ങളിലേക്ക് പാറി പറക്കും

അസ്വതമായ ചലനങ്ങള്‍ അപരിചിതമായ നാട് .. എല്ലായിടത്തും ജീര്‍ണതയുടെ അസ്സഹ്യമായ ഗന്ധം. .. അജ്ഞാതമായ ഏതോ ലോകത്തില്‍ എത്തി പെട്ടത് പോലെ.. ധാരമുറിയാത്ത മഴ, നാടും മനുഷ്യരും ജന്തുക്കളും നിശബ്ധരാവുന്നു... ഈച്ചകള്‍ ഇതൊന്നുമറിയാതെ അവ വീടുകളിലും മാലിന്യങ്ങളിലും അവയുടെ പ്രയാണം തുടരുന്നു

Saturday, October 29, 2011

ഒരു മേയ് മാസത്തിന്റെ ഓര്‍മയില്‍, സസ്നേഹം

എന്തിനാണ് സുഹുര്‍ത്തുക്കളെ നിങ്ങളെന്റെ  കണ്ണുകളിലേക്ക്  ഉറ്റുനോക്കുന്നത്?
എന്നിലെ പരിഭ്രാന്തിയും പരിഭ്രമവും ആണോ നിങ്ങളെയിങ്ങിനെ നോക്കാന്‍ പ്രേരിപ്പിക്കുന്നത് ? 
കണ്ടില്ലേ  ഈ റയിൽവേ സ്റ്റേഷനില്‍ എന്തൊരു തിരക്കാണ്. അവധി ആയത് കൊണ്ടായിരിക്കണം ഇത്രയും തിരക്ക് അല്ലെ?  പക്ഷെ എന്നെപോലെ നിങ്ങളിൽ ആര്ക്കും  ദുഖമോ അമര്‍ഷമോ ഉള്ളതായി തോന്നുന്നില്ല.എല്ലാവരും വളരെ സന്തോഷത്തില്‍ ആണല്ലോ?  എന്നില്‍ മാത്രം എന്തെ ഇത്രയും അസ്വസ്ഥത? നിങ്ങളോട് ഞാനിവിടെ  എത്തുന്നതിനു മുമ്പുള്ള എന്റെ അവസ്ഥ പറയേണ്ടിരിക്കുന്നു.....


സുഹൃത്തുക്കളെ , ഞാനും വളരെയധികം  സന്തോഷമുള്ള ഒരാളാണ്.  എന്റെ  ദുഖത്തിനും സന്തോഷത്തിന്നും ഇടയില്‍ ഞാനൊരു  പാലം തീര്‍ത്തിട്ടുണ്ട്.
ആ പാലത്തിനു ഇരു വശവും ഞാന്‍ എന്റെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി കെട്ടിയിട്ടുണ്ട്, ഒന്ന് ദുഖത്തിന്റെയും മറ്റൊന്ന് സന്തോഷത്തിന്റെയും.  
പക്ഷെ ദുഖത്തിന്റെ അറ്റം എന്റെ കാണാമറയത്താണ്. ഞാന്‍ അത് മനപൂര്‍വം ഉണ്ടാക്കിയതാണ് .കാരണം ഞാന്‍ ദുഖികേണ്ടവനല്ല.
നിങ്ങള്‍ക്കും വേണമെങ്കില്‍ ഇങ്ങിനെ ഒരു പാലം ഉണ്ടാക്കുവുന്നതാണ് . ഞന്‍ കഥയില്‍ നിന്ന് വ്യതിചലിക്കുന്നു അല്ലെ? ഗൾഫിൽ നിന്ന് അഞ്ചു  ദിവസത്തെ ലീവെടുത്ത്  ഞന്‍ എന്റെ "പെണ്‍ സുഹ്രത്തിനെ" കാണാന്‍ വന്നതാണ്‌.  എന്നിലെ കപടവേഷക്കാരനെ നിങ്ങള്‍ കണ്ടില്ലേ ? എത്ര നിസ്സാരമായാണ് ഞന്‍ എന്റെ പ്രണയനിയെ വെറും ഒരു സുഹ്രത്ത് എന്ന വക്കില്‍ ഒതുക്കിയത്? ഒരു ജീവന് എത്ര വിലപെട്ടതാണോ പ്രാണന്‍ അത് തന്നെയാണ് പ്രണയവും.  പ്രണയമില്ലാത്ത ജീവന്‍ ശവശരീരത്തിന് തുല്യമാണ്.  പ്രണയമാണ് ജീവന്റെ തുടിപ്പ്.  എന്റെ പ്രണയനിയെ കുറിച്ച് വര്‍ണിക്കാന്‍ എനിക്ക് എത്രയോ വരികളും വര്‍ണനകളും കിടക്കുന്നു.... എന്നിട്ടും ഞന്‍ വളരെ നിസ്സാരമായി 'സുഹ്രത്ത്' എന്ന വക്കില്‍ എന്റെ പ്രാണനെ ഒതുക്കി.   അവളെ ആദ്യമായി ഞന്‍ കണ്ടത് കോട്ടയം മഹാത്മാഗാന്ധി സര്‍വ്വകലാശാലാപരിസരത്തു വച്ചാണ്.   ഞാന്‍ ദത്തെടുത്ത്  പഠിപ്പിക്കുന്ന രണ്ടു  കുട്ടികളെ കാണാന്‍ പോയപ്പോള്‍ ആയിരുന്നു ആ കൂടികാഴ്ച .  അന്ന് അത് വേറുമൊരു  സൌഹൃദ കാഴ്ച്ചയില്‍ ഒതുങ്ങി .  പിന്നെ പിന്നെ ഫോണ്‍ വിളികളില്‍ കൂടി ഞങ്ങളുടെ ബന്ധം വളര്‍ന്നു.  ഞങ്ങള്‍ വീണ്ടും ഒരിക്കല്‍ കൂടി കാണരുതെന്ന് പറയാമായിരുന്നു.  
കാരണം   ഞങ്ങളിലുള്ള ബന്ധം വളര്‍ന്നു പന്തലിക്കുന്നത് ഞങ്ങള്‍ പരസ്പരം ഭയപ്പെട്ടിരുന്നു.  പക്ഷേ , പിന്നീട് എപ്പോഴോ ഞങ്ങളിലെ ഞങ്ങള്‍ ഉണര്‍ന്നു. ഞങ്ങള്‍ക്ക് പരസ്പരം കാണാതെ വയ്യാന്നായി.  അങ്ങിനെ ഞങ്ങള്‍ വീണ്ടും പരസ്പരം കാണണം എന്ന് തീരുമാനിച്ചു.  ആയിടക്കു അപ്രതീക്ഷ്തമായി  കുറച്ചു ദിവസങ്ങള്‍ എനിക്ക് വീണു കിട്ടി.  എന്റെ സന്തോഷത്തിനു അതിരില്ലായിരുന്നു.   സന്തോഷം എന്റെ സിരകളില്‍ ആനന്ദത്തിന്റെ അമൃത് നിറച്ചു, മനസ്സ് അതിന്റെ മാസ്മരികതയില്‍ എന്നെ വാനിലേക്ക് ഉയര്‍ത്തി. ഞാന്‍ അവിടെ ചിറകുകള്‍ വിടര്‍ത്തി പറന്നു നടന്നു. 
                                                            
കൊച്ചിൻ എയർപോർട്ടിൽ നിന്ന് കോട്ടയത്തേക്കുള്ള യാത്രയിൽ എന്നില്‍ ഉത്ക്കണ്ഠ കൂടി കൂടി വരാന്‍  തുടങ്ങി.   ഒത്തിരി  സന്തോഷം ഉണ്ടായിരുന്നു, പക്ഷെ അനിയന്ത്രിതമായ പ്രതീക്ഷകളും ആശങ്കങ്ങളും എന്നെ തളര്‍ത്തി.  കാറിലെ പിന്‍ സീറ്റിലേക്ക് ഞന്‍ കുറച്ചു കൂടി ചേര്‍ന്നിരുന്നു.  എന്റെ മൊബൈല്‍ ഫോണില്‍ ഇടതടവില്ലാതെ മെസ്സജുകള്‍ വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.   കാര്‍  ഓരോ കവലകളില്‍ എത്തുമ്പോഴും അവള്‍ക്കു വിളിച്ചു പറയണമെന്ന് അവള്‍ പ്രത്യേകം എന്നെ ഓര്‍മിപ്പിച്ചിരുന്നു.  ഞാന്‍ അവളുടെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്തത് കൊണ്ട് കൂടിയാണ് അവള്‍ എനിക്ക് മെസ്സേജ്കള്‍ അയച്ചു കൊണ്ടിരിക്കുന്നത്. എങ്ങിനെയെങ്കിലും  അവിടെ എത്തിയാല്‍ മതിയന്നു മാത്രമായിരുന്നു  എന്റെ  ചിന്ത.  ഫോണ്‍ എടുത്തു മെസ്സേജ്നു റിപ്ലയ് കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും എന്നിലെ അസ്വസ്ഥത അതിനു തടസ്സം നിന്നു . മൊബൈല്‍ ഫോണിലെ അറബിയിലും ഇംഗ്ലീഷിലുമുള്ള  കീ ബട്ടണുകള്‍ എന്നിലെ കണ്‍ഫ്യൂഷന്‍ കൂടുതല്‍ വര്‍ധിപ്പിച്ചു.

മഹാത്മാഗാന്ധി സര്‍വ്വകലാശാല യിലെ സ്കൂള്‍ ഓഫ് ഇംഗ്ലീഷ് വകുപ്പ്‌ന്റെ അരികു ചേര്‍ന്ന് ഞങ്ങള്‍ നടപ്പ് തുടര്‍ന്നു.  ഇടക്ക് എപ്പോഴോ മഴ തുള്ളിയിടുന്നത് പോലെ എന്നില്‍ സംശയം ജനിച്ചു.   കൈവെള്ള കൊണ്ട് ഞാന്‍ അവളുടെ തലയില്‍ മഴ തുള്ളികള്‍ എല്ക്കാതെ ഇരിക്കാനായി  മറച്ചു പിടിച്ചു. അവള്‍ എന്നെ നോക്കി മന്ദസ്മിതം തൂകി.  അപ്പോള്‍  അവളുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ രണ്ടു നീര്‍മണി മുത്തുകള്‍ അടര്‍ന്നു വീഴുവനായി നില്‍ക്കുനത് പോലെ എനിക്ക് തോന്നി. ഒരു ക്ലാസ്സ്‌ മുറിയുടെ  അരികു പറ്റി ഞങ്ങള്‍ പരസപരം കണ്ണില്‍ കണ്ണില്‍ നോക്കി ഇരുന്നു. അന്ന് ഒരു ഒഴിവുദിനം ആയിരുന്നതിനാലാവണം കാമ്പസ് വിജനമായിരുന്നു.  സര്‍വകലാശാല ലൈബ്രറിയില്‍ നിന്ന് എടുത്ത ആനന്ദിന്റെ "മരുഭൂമികള്‍ ഉണ്ടാകുന്നത്‌ " എന്ന പുസ്തകം അവളുടെ കയ്യില്‍ ഇരുന്നു വിയര്‍പ്പു കണങ്ങള്‍ പൊടിഞ്ഞു നനഞ്ഞ അവസ്ഥയില്‍ ആയി. 
..

അന്നത്തെ ദിവസം അവളുടെ വീട്ടില്‍ എനിക്ക് ഒരു വിരുന്ന്‌ അറേഞ്ച് ചെയ്തിരുന്നു.  അവളുടെ അമ്മയുടെ സ്നേഹം തുളുമ്പുന്ന വാക്കുകളില്‍ ഞാന്‍ വീണു പോയി എന്നതാണ് സത്യം .

ഞാന്‍ ഹോട്ടലില്‍ എത്തി.  കുളിച്ചു ഫ്രഷ്‌ ആയി. അവളുടെ ചേട്ടന്‍ ബൈക്ക് കൊണ്ട് വന്നു എന്നെ കൂട്ടി കൊണ്ട് പോവാം എന്നായിരുന്നു പറഞ്ഞിരുന്നത്.  സമയം ആറ് മണി ആവുന്നു, അവളുടെ ചേട്ടന്‍ എത്താനുള്ള സമയമായി വരുന്നു. ഞാന്‍ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു അവളുടെ വീട്ടിലേക്കു  പോവാന്‍ റെഡി ആയി നിന്നു.  പെട്ടന്ന് എന്റെ ഫോണ്‍ റിംഗ് ചെയ്തു,  ഞാന്‍ ഓടി ചെന്ന് ഫോണ്‍ എടുത്തു.  ഫോണില്‍ അവളുടെ തേങ്ങി തേങ്ങിയുള്ള കരച്ചില്‍ കേട്ട് എന്ത് പറയണം എന്നറിയാതെ ഞാന്‍ സ്തബ്ദ്ധനായി. എന്തെങ്കിലും  പറയാന്‍ പറ്റാവുന്ന അവസ്ഥ ആയിരുന്നില്ല എന്റേത്  "എന്തിനാ കരയുന്നത്?"  എന്റെ ചോദ്യത്തിന്  മറുപടിയായി  അവളുടെ കരച്ചിലിന്റെ ശക്തി കൂടി കൂടി വന്നു.  എന്റെ ഹൃദയ ദമനികളില്‍ രക്ത പ്രവാഹം നിലച്ചത് പോലെ എനിക്ക് തോന്നി.  എന്താനു സംഭവിച്ചത്?   ഒരു ഉത്തരത്തിനായി ഞാന്‍ എന്റെ മനസിന്റെ വതിലില്‍ നിന്നു കിതച്ചു. അവളുടെ കരച്ചിലിന്റെ ശക്തി എന്റെ തൊണ്ടയില്‍ നിന്ന് ഉതിര്‍ന്നു വീണ വാക്കുകളെ തടസ്സപ്പെടുത്തി, 'മൌനം' അത് എത്ര നേരം തുടരാന്‍ കഴിയും? ഞാന്‍ ഫോണ്‍ കട്ട്‌ ചെയ്തു.   അല്‍പ നേരത്തെ ഇടവേളക്കിടയില്‍  എന്റെ ഫോണ്‍വീണ്ടും ശബ്ദിക്കാന്‍ തുടങ്ങി.  മനമില്ല മനസ്സോടെ ഞാന്‍ ഫോണ്‍ കയ്യില്‍ എടുത്തു.  അവളുടെ അമ്മയുടെ ക്ഷമാപണം എന്റെ മനസ്സിലേക്ക് ഒരു ഈര്‍ച്ചവാള്‍ പോലെ ആഴ്ന്നിറങ്ങി.  വാള്‍ സ്പര്‍ശം ഏറ്റു എന്റെ മനസ്സിന്റെ ഭിത്തികള്‍ മുറിഞ്ഞു.  പിന്നെ അവര്‍ പറഞ്ഞ വാക്കുകള്‍ ഒന്നും ഞാന്‍ കേട്ടില്ല. അവയില്‍ ചിലത് എന്റെ ഹൃദയത്തില്‍ ഒരു മുള്ള് പോലെ തറച്ചു ..  "മോനെ കേള്‍കുമ്പോള്‍ നിനെക്ക് വിഷമം തോന്നുമെന്നറിയാം. ഞങ്ങള്‍ അവളെ വളര്‍ത്തിയത് അങ്ങിനെയായിരുന്നു.  അവള്‍ ഞങ്ങളോട് ഒരിക്കലും കള്ളം പറഞ്ഞിട്ടില്ല.  ഇപ്പോള്‍ മോന്‍ കാരണം ആദ്യമായി....."അവരുടെ വാക്കുകള്‍ ഇടറി... എന്നിട്ട് പറഞ്ഞു  "അവളുടെ ചേട്ടന്‍ അവളെ ആദ്യമായി തല്ലി.  അവനു ഭ്രാന്ത് ആണ് മോനെ. ഞങ്ങള്‍ക്ക് അറിയാം മോന്‍ തെറ്റ് ഒന്നും ചെയ്ത്ട്ടില്ലന്നു.   നിങ്ങള്‍ ഇനി കാണരുത് മോനെ. മോന്‍ എത്രയും പെട്ടന്ന് അവിടുന്ന് പോവണം.. അല്ലെങ്കില്‍ .. അവന്‍............."  പിന്നെയ്യും അവര്‍ എന്തെക്കെയോ പറഞ്ഞു .  എല്ലാം കേള്‍ക്കാനുള്ള ശക്തി എനിക്ക് ഉണ്ടായിരുന്നില്ല. എന്തിനാണ് അവള്‍ അങ്ങിനെ പറഞ്ഞത് ???     അന്ന് വൈകുന്നേരമാണ്  ഞാന്‍ അവിടെ എത്തിയതെന്നും, അന്നത്തെ ദിവസം ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് ഇല്ലന്നും,  അവള്‍ ഒരിക്കല്‍ പോലും എന്നെ വിളിചിട്ടില്ലന്നും.  എന്തിനാണ് അവള്‍ കോളേജ് ലൈബ്രറിയില്‍  പോവാന്‍ ഉണ്ട് എന്ന് പറഞ്ഞു വീട്ടില്‍ നിന്ന് അതിരാവിലെ ഇറങ്ങിയത്? അവള്‍ക്കു പറയാമായിരുന്നില്ലേ എന്നെ കാണാനാണ് അവള്‍ വരുന്നതെന്ന്.?..എന്ത് കൊണ്ട് അവള്‍ക്ക് സത്യം പറയാന്‍ പറ്റിയില്ല? ഞങ്ങള്‍ നല്ല സൌഹൃദത്തില്‍ ആണ് എന്ന കാര്യം, അവളുടെ വീട്ടുകാര്‍ക്ക് അറിയുന്നതാണല്ലോ.  പെട്ടെന്ന് ദുഃഖം എന്റെ മനസ്സിലേക്ക്  ഇരച്ചു കയറി.   ഇത് പോലുള്ള അവസരത്തില്‍ ഏതു മാതാവും ചെയ്യുന്നത് തന്നെയാണ് അവളുടെ മാതാവും ചെയ്തത്. അവരില്‍ എന്നെ കുറിച്ച് എത്ര മാത്രം സംശയം ജനിചിട്ടുണ്ടാവണം.   എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ തലയില്‍ കൈ തങ്ങി ഇരുന്നു.   ഹോട്ടലിന്റെ ഇടനാഴികളില്‍ പതിഞ്ഞ ശബ്ദത്തില്‍ കേള്‍ക്കുന്ന കാല്‍ ഒച്ചകള്‍ എന്നില്‍ ഭീതി ഉണര്‍ത്താന്‍ തുടങ്ങി.   ശരീരം എവിടെയെക്കെയോ വേദനിക്കുന്നത് പോലെ.  ആരുടെയെക്കെയോ കൈകള്‍ എന്റെ കഴുത്തിലേക്കു നീണ്ടു വരുന്നത് പോലെ.  നേരം ഇരുട്ടി.. ജാലക പഴുതിലൂടെ അരണ്ട പ്രകാശത്തില്‍ ഞാന്‍ പുറം ലോകം ദര്‍ശിച്ചു. പതുക്കെ പതുക്കെ പ്രകാശം എന്റെ കണ്ണുകളില്‍ നിന്നും മറയാന്‍ തുടങ്ങുന്നതായി എനിക്ക് തോന്നി .. ഞാന്‍ കണ്ണുകള്‍ അടച്ചു ...വീണ്ടും തുറന്നു നോക്കി... കൂരിരുട്ടു ..ഒന്നും കാണാന്‍ പറ്റുന്നില്ല.. പേടിയോടെ  ജനല്‍ പാളികള്‍ അടച്ചു .. രക്ഷപെടണം... രക്ഷപെടണം ..  മനസ്സ് മന്ത്രിച്ചു ..

ഹോട്ടലിന്റെ പുറത്തു കടന്ന ഞാന്‍ ഒരു ഓട്ടോ പിടിച്ചു റെയില്‍വേ സ്റ്റേഷനില്‍ എത്തി .. പക്ഷെ അപ്പോഴേക്കും അവസാനത്തെ വണ്ടിയും പോയി കഴിഞ്ഞിരുന്നു. ഇനി എന്തു ചെയ്യും? ഞാന്‍ വീണ്ടും ഹോട്ടലില്‍ എത്തി.  പുതപ്പുനുള്ളില്‍ ചുരുണ്ട് കൂടാന്‍ ഒരു ശ്രെമം നടത്തി.  എന്നെ തേടി വരുന്ന ഒരു കാലൊച്ച എന്റെ നെഞ്ജചകം തകര്‍ക്കുമെന്ന ഭീതി എന്റെ ശരീരത്തില്‍ വ്യാപിച്ചു .. പൊലിഞ്ഞു പോയ സ്വപ്‌നങ്ങള്‍ ഓര്‍ത്തു ഞാന്‍ നെടുവീര്‍പ്പിട്ടു .. അവള്‍ക്കു സമ്മാനിക്കാനായി വാങ്ങി കൂട്ടിയ സാദനങ്ങള്‍ നോക്കി കൊണ്ടിരിക്കവേ  കണ്ണുകള്‍ നിറഞ്ഞു ഒഴുകി.
                                                                

ഇപ്പോള്‍ നിങ്ങള്ക്ക് മനസിലായില്ലേ ഞാന്‍ എന്ത് കൊണ്ടാണ് ഭയപെടുന്നതെന്നു .  നോക്കു ഇപ്പോഴും നിങ്ങളില്‍ അല്ല എന്റെ മനസ്സ്.. എന്നെ തേടി വരുന്ന ഓരോ കണ്ണുകളിലും എന്നെ പേടി പെടുത്തുന്ന എന്തെക്കെയോ ഉള്ളത് പോലെ... എന്നെ ആക്രമിക്കാന്‍ വരുന്നത് നിങ്ങളില്‍ ഒരാളാവാം .. അല്ലെങ്ങില്‍ നിങ്ങളെ പോലെ ഉള്ള ഒരാള്‍ .. ഒറ്റപെടുന്നത് എത്ര വേദനാജനകമാണ് .. ആള്‍ക്കൂട്ടത്തില്‍ നമ്മള്‍ ആരെക്കെയോയാണ്.  നമ്മള്‍ ആരാണന്നു നമ്മള്‍ സ്വയം തിരിച്ചറിയാറില്ല .. വെളിച്ചം നമ്മുടെ അടുത്ത് ഉണ്ടാവുമ്പോള്‍ പോലും ഇരുട്ടിന്റെ മറ പറ്റി നമ്മള്‍ നടക്കാന്‍ ആഗ്രഹിക്കുന്നു .. ഒരിക്കലെങ്കിലും ഒറ്റപെട്ടു പോവുമെന്ന ഓര്‍മ നമ്മളില്‍ ഉണ്ടായിരുന്നെങ്കില്‍ നമ്മള്‍ ആരെക്കെയോ ആയി തീര്‍ന്നേനെ അല്ലെ? നിങ്ങളോട് വിട പറയാന്‍ സമയമായി എന്ന് തോന്നുന്നു.  അകലെ നിന്ന് എനിക്ക് പോകുവാനുള്ള വണ്ടിയുടെ ചൂളം വിളി അടുത്ത് വരുന്നു.. നിങ്ങളെ പോലെ തന്നെ കുറെ പ്രതീക്ഷകളുമായി ഞനും  യാത്ര ആരംഭിക്കുകയാണ് ... വിട .. സുഹൃത്തുക്കളെ ...മറക്കുവാന്‍ കഴിയാത്ത കുറെ നല്ല ഓര്‍മകളുമായി.  പ്രിയപ്പെട്ടവരേ എന്റെ മൊബൈലിലേക്ക്   അവളുടെ ഒരു സന്ദേശം  ഇപ്പോള്‍    വന്നിരിക്കുന്നു.  ഞാന്‍ അതൊന്നു വായിക്കട്ടെ   "പ്രിയനെ എന്റെ ഹൃദയത്തിന്റെ അഗാധതയില്‍ എന്റെ ആത്മാവു എന്നോടു പറഞ്ഞു കൊണ്ടിരിക്കുന്നു... നിന്നെ എത്രമാത്രംഎനിക്കു ആവശ്യം ഉണ്ടെന്നു .. നി ഒരു കവിതയായ്‌, സ്വപ്നമായ്‌, സുഖമുള്ള ഒര്‍മായയി എന്നില്‍ ഉണ്ടാവും... സസ്നേഹം"

Thursday, September 1, 2011

ചുവന്ന വിരിയിട്ട ജാലകം


"നമുക്ക് ആ ഫ്ലാറ്റ് വരെ പോയാലോ രാജേഷ്‌?"    രാത്രിയില്‍ എന്റെ കാർ അവന്റെ ഫ്ലാറ്റ് ലക്ഷ്യമാക്കി  നീങ്ങി.  ഫ്ലാറ്റ് അടുക്കുന്തോറും എന്നില്‍ ആകാംക്ഷ വര്‍ധിച്ചു കൊണ്ടിരുന്നു.. ആരായിരിക്കും ആ സ്ത്രീ രൂപം!!.. മുത്തശ്ശി കഥകളിലെ പോലെ  ഗതികിട്ടാത്ത അത്മവാണോ? അതോ സൗമ്യ സംശയിക്കുന്നത് പോലെ രാജേഷിനെ സൗമ്യക്ക്‌ നഷ്ടമാവുകയാണോ?..  അതറിയാന്‍ കുറച്ചു നിമിഷങ്ങള്‍കൂടി കാത്തിരിക്കണം. യഥാർത്ഥത്തിൽ പ്രേതം  എന്നൊരു അവസ്ഥ  ഉണ്ടോ? ജീവിതത്തിലെ ചില നിമിഷങ്ങളില്‍ നമ്മൾ  നമ്മളെത്തന്നെ നോക്കി അത്ഭുതപെട്ടു പോവാറില്ലേ? അതുപോലെയൊരു അവസ്ഥയിലാണ് ഞാനുമിപ്പോള്‍.    നമ്മള്‍ വായിച്ചും  പറഞ്ഞും കേട്ടിട്ടുള്ള  കഥകളില്‍ പ്രേതം ഒരു സ്ത്രീ രൂപത്തില്‍ മാത്രമാണ് വന്നിട്ടുള്ളത്.. ഇവിടെയും ഒരു സ്ത്രീ തന്നെയാണ് സംശയ കേന്ദ്രം.  രാജേഷ്  പുതുതായി വാങ്ങിയ ഫ്ലാറ്റില്‍ നിന്നാണ് ഇങ്ങിനെയൊരു  അനുഭവം ഉണ്ടായത്...  ദുബായ് നഗരത്തില്‍ ബുര്‍ജുമാന്‍ സെന്ററിനു അടുത്തായാണ്‌  ആ ഫ്ലാറ്റ് നിലകൊള്ളുന്നത്. വൃത്താകൃതിയില്‍, പുറത്തു കറുത്ത ചില്ല് ഗ്ലാസ്സുകള്‍ പതിപ്പിച്ച ഒരു കെട്ടിടം.  എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉള്ള ഇരുപത്തിഏഴു ഫ്ലാറ്റുകളാണ്  ആ കെട്ടിടത്തിനു അകത്തുള്ളത്.   മൂന്നാമത്തെ നിലയിലാണ് രാജേഷിന്റെ  ഫ്ലാറ്റ്.    മുകളിലെ നിലയിലുള്ള  സ്വിമ്മിംഗ് പൂളിലേക്കും ജിംനേഷ്യത്തിലെക്കും വളരെ  എളുപ്പം പ്രവേശിക്കാന്‍ കഴിയും എന്നുപറഞ്ഞു  കെട്ടിടഉടമ രാജേഷിനെ മോഹിപ്പിച്ചത് കൊണ്ടാണ്  അയാൾ  ആ ഫ്ലാറ്റ് എടുത്തത്.. യഥാർഥത്തിൽ  അയാൾക്കിഷ്ടം  താഴെത്തെ   നിലയിലെ ഫ്ലാറ്റുകളില്‍ ഒന്നായിരുന്നു.. ആരും ഒറ്റനോട്ടത്തി ല്‍ ഇഷ്ട്ടപെട്ടു പോവുന്ന മനോഹരമായ കെട്ടിടമായിരുന്നു അത്... അതുകൊണ്ടുതന്നെ രാജേഷിന്റെ ഭാര്യ സൗമ്യക്കും ആ ഫ്ലാറ്റ് പെട്ടെന്ന്  ഇഷ്ടമായി..


എന്റെയൊരു അനുഭവകഥയാണ് ഞാന്‍ നിങ്ങളുമായി പങ്കുവക്കുന്നത്.  എന്റെ പേര് മൻസൂർ. ദുബായില്‍  ക്ലീനിക്കല്‍ സൈക്കോളജിസ്റ്റ് ആയി ജോലിചെയ്യുന്നു.. .. എന്റെ പരിചയക്കാരായിരുന്നു  ശ്രീ രാജേഷും അവന്റെ ഭാര്യ ശ്രിമതി  സൗമ്യയും.  ഈ കഥ തുടങ്ങുന്നത് അവര്‍ എന്നോട് പറഞ്ഞ കാര്യങ്ങളില്‍ നിന്നാണ്.. ആദ്യമായി  എന്നോട് സംസാരിച്ചത് സൗമ്യയാണ് ..പൊതുവെ  ഉള്‍‌വലിഞ്ഞ പ്രകൃതമാണ് സൗമ്യയുടേത്. എന്നാലും ഇത്ര ഡിസ്റ്റേര്‍ബ്ഡായി  ഞാന്‍ അവളെ മുമ്പ് കണ്ടിട്ടില്ലായിരുന്നു ..പേടിയും അരക്ഷിതബോധവും ഇടചേര്‍ന്ന വല്ലാത്തൊരു മാനസികാവസ്ഥയോടെ എന്റെ മുന്നിലിരുന്നവള്‍ പറഞ്ഞു തുടങ്ങി...
             
                                                                                            ---- ഒന്ന് ----

"എന്റെ മനസ്സിന് ഒരു സ്വസ്ഥതയുമില്ല ഡോക്ടർ . ആരാണ് ആ സ്ത്രീ രൂപം?   കുട്ടികാലത്ത് അമ്മൂമ്മ പറഞ്ഞുതരാറുള്ള കഥകളിലെ ഭൂതപ്രേതാദികളെ പോലെ, ആളൊഴിഞ്ഞ മാറാലകെട്ടിയ മുറികളില്‍  ഗതികിട്ടാതെ അലയുന്ന ഏതെങ്കിലും ആത്മാക്കളുടെ രൂപത്തില്‍, എന്നെകുറിച്ച് എനിക്ക് പേടിതോന്നുന്നു.   ഉറക്കമില്ലാത്ത അന്ധകാര  നിബിഡമായ രാത്രികള്‍ക്ക് നടുവിലാണ് ഞാൻ.   ഏകാന്തതയുടെ മഹാസമുദ്രമാണ് എനിക്ക് ചുറ്റും.. എന്റെ രാപകലുകള്‍ ഭ്രാന്തമായി അര്‍ത്ഥശൂന്യമായി പോയിരിക്കുന്നു.  രാജേഷ്‌  പറഞ്ഞിരുന്നത് അവിടെ ആരും താമസ്സക്കാരില്ല എന്നായിരുന്നു.  പക്ഷേ  അപ്പോള്‍ ഞാന്‍ കണ്ടതോ?  ഒരു പ്രാവശ്യം മാത്രമല്ല .. ഞാന്‍ പലപ്രാവശ്യം കണ്ടിട്ടുണ്ട്  ഞങ്ങളുടെ ഫ്ളാറ്റിന് അഭിമുഖമായി ആള്‍താമസമില്ലാതെ  ഒഴിഞ്ഞുകിടക്കുന്ന ആ ഫ്ലാറ്റില്‍ ഒരു സ്ത്രീ  രൂപം.  രാജേഷ്‌ എന്തെങ്കിലും എന്നില്‍ നിന്ന് മറക്കുന്നുണ്ടാവുമോ ... ഇല്ല.. അങ്ങിനെയൊരാളല്ല   രാജേഷ്‌. അവനെന്നോട് എല്ലാ കാര്യങ്ങളും തുറന്നുപറയാറുണ്ട്..   ഞാന്‍ മുമ്പെങ്ങോ   ചെയ്ത പുണ്യത്തിനു പ്രതിഫലമെന്നോണം കിട്ടിയതാണ് എനിക്കവനെ.     ഒരിക്കല്‍  രാജേഷിനോട്  ഈ കാര്യം ഞാന്‍ സൂചിപ്പിച്ചു  "രാജേഷ്‌ ... നമ്മുടെ തൊട്ടു ഓപ്പോസിറ്റ് സൈഡിലുള്ള ഫ്ലാറ്റില്‍ ഞാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടു..  രാത്രി.... നമ്മുടെ മുറിയില്‍ ലൈറ്റ് തെളിയിച്ചു,  ജനാലയുടെ ചുവന്നവിരി മാറ്റി,  പുറത്തേക്കു നോക്കുമ്പോള്‍.. അവള്‍ അവിടെ നില്‍പ്പുണ്ടാവും.. എന്നെ തുറിച്ചുനോക്കി കൊണ്ട്.. ..രാജേഷ്‌.. നീ പറഞ്ഞിരുന്നില്ലേ ഈ കെട്ടിടത്തില്‍ അടുത്തിടെ ഒരു സ്ത്രീയുടെ മരണംനടന്ന കാര്യം..മോഹങ്ങള്‍ ബാക്കിവച്ച് മരിക്കുന്ന ആളുകളുടെ ആത്മാക്കള്‍ അലഞ്ഞു നടക്കുമെന്ന് മുത്തശ്ശി പറയാറുണ്ട്.   ആ ആത്മാവ് ആയിരിക്കുമോ സ്ത്രീയുടെ രൂപത്തില്‍ വരുന്നത്?.. അതോ രാജേഷ്‌ നീ  ആരെയെങ്കിലും...  അവിടെ? ...എനിക്കിപ്പോള്‍  പേടിയാവുന്നു.. നീ എന്നില്‍ നിന്നകന്ന് പോവുന്നുണ്ടോ എന്നോര്‍ത്ത്.. .. നീ എന്നോട് കാണിക്കുന്ന സ്നേഹം, വെറും പ്രകടനത്തില്‍  മാത്രം ഒതുങ്ങുന്നതാണോ?"  അത് കേട്ടപ്പോള്‍ രാജേഷ്‌ ആക്രോശിച്ചു കൊണ്ട് എന്റെനേര്‍ക്ക്‌ ചാടി.. അപ്പോളവന് ഭ്രാന്ത് പിടിച്ചത് പോലെയായിരുന്നു.. "

രജേഷിനെ കുറിച്ച് ഒരോ വാക്ക് പറയുമ്പോഴും സൗമ്യയുടെ കണ്ണുകളില്‍  എന്തൊക്കെയോ നഷ്ടപ്പെടാന്‍ പോകുന്ന ഒരു ഭയം നിഴലിടുന്നത് ഞാന്‍ ശ്രദ്ധിച്ചു..പിന്നെ എന്നൊട് സംസാരിച്ചത് രാജേഷയിരുന്നു

                                                         ----രണ്ട്----

അവള്‍ ഫ്ലാറ്റിലേക്ക് വലതു കാല്‍വച്ച് കയറിയപ്പോള്‍ ഞങ്ങളുടെ കല്യാണം  കഴിഞ്ഞു ആദ്യമായി അവള്‍ എന്റെ വീട്ടിലേക്കു വരുമ്പോള്‍ ഉണ്ടായ  അനുഭൂതിയും സന്തോഷവും അതെ രൂപത്തില്‍ വീണ്ടും എനിക്ക് അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി.. എന്റെ ഭാര്യ സ്നേഹത്തിന്റെയും, ക്ഷമയുടെയും,    സൌന്ദര്യത്തിന്റെയും നിറ ദീപമാണ്.  പക്ഷെ ഞാനും അവളും മാത്രമായി ഞങ്ങളുടെ സന്തോഷത്തിന്റെ ദിനങ്ങള്‍ തുടരുന്നതിനിടയിലാണ് ഞങ്ങളുടെ ഇടയിലേക്ക് ഒരു സ്ത്രീ രൂപം കടന്നു വരുന്നത്. ഒരിക്കല്‍ ഓഫീസ് വിട്ട്  ഞാന്‍ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ അവള്‍ തികച്ചും  അസ്വസ്ഥയായി കാണപ്പെട്ടു. ഞാന്‍ എന്തോ ചോദിച്ചതിന് അവള്‍ ദേഷ്യം കലര്‍ന്ന കരച്ചിലിന്റെ രൂപത്തിലുള്ള മറുപടി ആണ് തന്നത്..   അവള്‍ പറഞ്ഞ കാര്യം ഓര്‍ത്തപ്പോള്‍ എനിക്ക് ചിരിവന്നു.. എന്റെ ഫ്ലാറ്റിലെ ബെഡ്‌റൂമിന്‌ അഭിമുഖമായി സ്ഥിതിചെയ്യുന്ന ആള്‍താമസമില്ലാതെ ഒഴിഞ്ഞുകിടക്കുന്ന   ഫ്ലാറ്റിലെ ജാലകത്തില്‍ കൂടി    ഒരു പെണ്‍കുട്ടി അവളെ നോക്കുന്നു.   രാത്രിയുടെ നിശബ്ദതയില്‍ റൂം പ്രകാശ പൂരിതമാവുമ്പോള്‍.. തുറന്നിട്ട ജാലകത്തിലൂടെ എന്റെ ഭാര്യയുടെ കണ്ണുകളില്‍ ആ രൂപം നിറയുന്നു, പക്ഷെ എനിക്ക് ഒരിക്കലും ആ ജനാല വിരി മാറ്റാനുള്ള അവസരം  ഭാര്യ തന്നില്ല.. അത് കൊണ്ട് തന്നെ..എനിക്ക് ആ രൂപത്തെ കാണാനുള്ള അവസരവും കിട്ടിയില്ല..  ഭാര്യയെ കൂടുതല്‍ സംശയത്തിലേക്ക് തള്ളി വിടാതിരിക്കാന്‍ രാത്രികളില്‍ ഞാന്‍ ആ ജാലക വാതില്‍ തുറക്കാന്‍ ശ്രമിച്ചതുമില്ല .


                                                            ----മൂന്ന്----

രണ്ട് പേരും പറഞ്ഞ കഥകള്‍ പൂര്‍ണമല്ല..  എനിക്കിത് ഒന്നുകൂടി   വിശദീകരിക്കേണ്ടതുണ്ട്‌  ..  അത് കൊണ്ട് രാജേഷ്‌ എന്നോട് പറഞ്ഞ കുറച്ചു കാര്യങ്ങള്‍ കൂടി പറയാം:

"ഓരോ ദിവസവും എന്റെ ഭാര്യയുടെ അസ്വസ്ഥത കൂടിവരുന്നു. രാത്രികാലങ്ങളിൽ  അവളുടെ ചിന്തകളില്‍ എന്നെ കാണാന്‍ ജാലകത്തിനപ്പുറത്ത്   വരുന്ന പെണ്‍കുട്ടി ഭയാനകമായ സ്വപ്നമായി രൂപംപ്രാപിക്കുന്നു.  അതുകാരണം ഉറക്കത്തില്‍ അവള്‍ പലപ്പോഴും ഞെട്ടിയുണര്‍ന്ന്  ഞാൻ അവൾക്കരികെ കിടപ്പുണ്ടോ എന്ന്  ഉറപ്പുവരുത്തുന്നു. തീര്‍ത്തും ഗ്രാമീണ ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്ന അവൾക്ക്  എപ്പോഴും  ഞാന്‍ നഷ്ടപെട്ടുപോവുമോ  എന്ന ഭയമാണ്..  എന്റെ ഭര്യയുടെ അവസ്ഥ ഞാന്‍ ഗൗരവമായി എടുക്കേണ്ടതുണ്ട്‌.  മാനസിക പിരിമുറുക്കങ്ങളില്‍ അരക്ഷിതത്വം അനുഭവിക്കുന്ന  ഒരു  പെണ്‍മനസ്സിന്റെ ഭ്രാന്തമായ  ജല്പനമായി അതിനെ എഴുതിതള്ളാന്‍ പറ്റില്ല.  കാറ്റില്‍ ആടിയുലയുന്ന ഒരു കളിവഞ്ചിയുടെ വികാസ പരിണാമത്തിലേക്ക്  എന്റെ ജീവിതത്തെ എത്തിച്ചുകൂട,  ഇപ്പോള്‍ എന്റെയും ഉറക്കം നഷ്ടപ്പെട്ട് തുടങ്ങിയിട്ടുണ്ട്.  എനിക്ക് ഭ്രാന്ത് പിടിക്കുന്നു. .  ബെഡ്റൂമില്‍ തനിച്ചിരിക്കാന്‍ പേടി തോന്നുന്നു..  .. അനന്തമായി അര്‍ത്ഥ ശൂന്യമായി  മനസ്സ് എവിടെയൊക്കെയോ സഞ്ചരിക്കാന്‍ തുടങ്ങുന്നു. പുക പോലെ, മഞ്ഞു പോലെ, എന്റെ ജീവിതത്തില്‍ എപ്പോഴെക്കെ വന്നുപോയിട്ടുള്ള പെണ്‍കുട്ടികളുടെ ആത്മാവിന്റെ രൂപത്തില്‍ .. വയ്യ ..ഓര്‍ക്കാന്‍... എന്നെ രക്ഷിക്കു ഡോക്ടര്‍..  എന്നെ കാണാതെ അവള്‍ പല പ്രാവശ്യം ആ ജനാല വിരി മാറ്റി നോക്കുന്നത് ഞാന്‍ ഒളിഞ്ഞിരുന്നു കണ്ടു.. എന്നെ കാണുന്ന മാത്രയില്‍ അവള്‍ ആ കാഴ്ച എന്നില്‍ നിന്ന് മറക്കാന്‍ ശ്രമിക്കുന്നത് എന്നില്‍ കൂടുതല്‍ അസ്വസ്ഥത ഉണ്ടാക്കാന്‍ തുടങ്ങി.. എന്റെ ജീവിതത്തിന്റെ സന്തോഷത്തിനു ഭംഗംവരുത്തിയ ആ സ്ത്രീ രൂപത്തെ കാണാന്‍ എന്റെ മനസ്സും കൊതിച്ചുപോവുന്നു.  പക്ഷേ  എങ്ങിനെ?.. അവള്‍ എല്ലായിപ്പോഴും ഒരു നിഴലായി എന്റെ കൂടെ നടക്കുന്നു.. ഇനി ആ സ്ത്രീ  ശരിക്കും പ്രേതം ആണെങ്കില്‍!!!! "
.

രാജേഷിനു മറുപടിയായി ഞാന്‍ പറഞ്ഞു :  "നോക്കു രാജേഷ്‌..  ഒരു സ്ത്രീക്ക് ഭര്‍ത്താവ് നഷ്ടപ്പെടുക എന്നാല്‍ കേവലം ഒരു വിരഹത്തിനും ശൂന്യതക്കുമപ്പുറം പറയാനാകാത്ത മറ്റെന്തൊക്കെയോ ആണ്. പിന്നെ കടുത്ത നിസ്സഹായതയില്‍നിന്ന് പുറപ്പെടുന്ന ഒരു നിലവിളിയായി അവളുടെ  ജീവിതം മാറും. സംരക്ഷണം എന്നതില്‍ കവിഞ്ഞു തന്നെ പൂര്‍ണമായും മനസിലാക്കുന്ന ഒരു ഭര്‍ത്താവിനെ കൂടിയാണ് ഒരു സ്ത്രീക്ക് അവശ്യം.  ഉള്ളുതുറന്ന്‌ സംസാരിക്കുകയോ സ്‌നേഹത്തോടെയൊന്ന്‌ ഇടപെടുകയോ ചെയ്യാത്ത എത്രയെത്ര ഭാര്യാഭര്‍ത്താക്കന്മാരുണ്ട്‌ നമുക്ക് ചുറ്റും.. സ്നേഹത്തിന്റെയും പരസ്പരം മനസിലാക്കാത്തതിന്റെയും അഭാവമാണ് വീട് വെറും ഒരു കെട്ടിടം മാത്രമായി മാറുന്നത്.. "

                                                              .....നാല്....

നമുക്ക് വീണ്ടും കഥയിലേക്ക് വരാം....നഗരത്തിൽ തീർത്തും ഒറ്റപ്പെട്ട്  പുറംഭിത്തിയിൽ  ചില്ല് ഗ്ലാസ്സുകള്‍ പതിച്ച  ആ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ 319  നമ്പര്‍ ഫ്ലാറ്റില്‍ ഞങ്ങള്‍ എത്തി....എനിക്ക് രാജേഷിനോട് അസൂയ തോന്നി.. മനോഹരമായി ഇന്റീരിയര്‍ ചെയ്തു അലങ്കരിച്ചിരിക്കുന്നു ആ ഫ്ലാറ്റ്.. ഒരു ഹാള്‍ പിന്നെ ഒരു ബെഡ്റൂം.. ഹാള്‍നു തൊട്ട്  ഇടതുഭാഗത്തായി ഒരു ഡൈനിംഗ് റൂം.. എല്ലാം കൊണ്ടും മനോഹരം.. ഫര്‍ണിച്ചറും കബോര്‍ഡും എല്ലാം ഒരേ  നിറത്തില്‍ ആയതുകൊണ്ടാവാം  അതിന്റെ ഇന്റീരിയര്‍ ഇത്രയും മനോഹരമായി തോന്നുന്നത്.. ഞാന്‍ ചുറ്റുമൊന്നു  കണ്ണോടിച്ചു... ആ ഫ്ലാറ്റിനു രണ്ടു ജനലുകള്‍ ഉണ്ട്.. ഒന്ന് ഹാളില്‍  നിന്നുള്ളതാണ്.. അതില്‍ ചുവന്ന വിരിയിട്ടിരിക്കുന്നു.. ചില സ്ഥലങ്ങള്‍ അലങ്കോലമായി കിടക്കുന്നുണ്ട്.... വളരെ  മനോഹരമായ അലങ്കരിച്ച ആ ഫ്ലാറ്റിലെ ചില ഭാഗങ്ങള്‍ മാത്രം അലങ്കോലമായി കിടക്കുന്നത് എന്നെ അതിശയിപ്പിച്ചില്ല കാരണം  ആ സ്ത്രീ രൂപത്തെ കണ്ടത് മുതല്‍  അവരുടെ  സ്നേഹത്തിന്ടക്ക് ചെറുതായി വിള്ളല്‍ ഉണ്ടായിട്ടുണ്ട് . അത് അവരില്‍ ഉണ്ടാക്കിയ മാനസിക ആഘാതമായിരിക്കാം ഒരു പക്ഷെ.. പിന്നീടുള്ള ദിവസങ്ങളില്‍ ഫ്ലാറ്റ് വൃത്തിയക്കുന്നതില്‍ ഉണ്ടായ അലംഭാവം.  ഹാളിനുള്ളിലെ ചുവന്ന നിറത്തിലുള്ള  സോഫ സെറ്റിയില്‍ ഇരിക്കാന്‍ ഞാന്‍ രണ്ടു പെരെയും ക്ഷണിച്ചു.  

പിന്നീട് അവരോടായി പറഞ്ഞു :  രാജേഷ്‌.. സൗമ്യ.. ഞാന്‍ പറയുന്നത് നിങ്ങള്‍ സൂക്ഷ്മം കേള്‍ക്കണം.. എന്താണ് മനുഷ്യ ജീവിതം.. അതിനിടയില്‍ എങ്ങിനെയാണ്‌ സ്നേഹം നിറയുന്നത്.. ഇത് നമ്മള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഒരാള്‍ ജനിച്ചതിനു ശേഷം മരിക്കുന്നത് വരെയുള്ള കാലയളവിനെയാണ് ജീവിതം എന്ന് പേരിട്ടു വിളിക്കുന്നത്.. സന്തോഷവും ദുഖവും.. ബുദ്ധിമുട്ടുകളും.. വിഷമങ്ങളും എല്ലാം ജീവിതത്തിന്റെ ഭാഗമാണ്.. ദുഃഖം വരുമ്പോള്‍, അതിനു അപ്പുറം  സന്തോഷത്തിന്റെ ഒരു നാള്‍ വരാനുണ്ടന്ന വിശ്വാസമാണ് ജീവിതത്തെ നില നിര്‍ത്തുന്ന ഘടകം.. മനസ്സ് കലുഷിതമാവുമ്പോള്‍, ഒരു താങ്ങായി, തണലായി, നമ്മുടെ കൂടെയുള്ള   പ്രിയപെട്ടവരോടോ, അതുമല്ലങ്കില്‍ ദൈവത്തോടെ നമ്മുടെ മനസ്സ് തുറക്കുന്നത് ജീവിതത്തെ കൂടുതല്‍ ഊഷ്മളമാക്കാന്‍ സഹായിക്കും.. .. ഭാര്യാഭര്‍തൃ ബന്ധം  നില നില്‍ക്കുനത് ചില തത്വങ്ങളില്‍ വിശ്വസിക്കുമ്പോള്‍ ആണ്. .പരസ്പരം മനസിലാക്കുക, ഉള്ളു തുറന്നു സംസാരിക്കുക.. സ്വപ്ങ്ങളും, ആഗ്രഹങ്ങളും പങ്കുവക്കുക. അതിലുപരി തന്റെ പങ്കാളിയെ പൂര്‍ണമായും വിശ്വസിക്കുക"  എന്റെ മുന്നില്‍ എല്ലാം കേട്ട്കൊണ്ട് നിശബ്ദരായി ഇരിക്കുന്ന അവരോടായി ഞാന്‍ വീണ്ടും ചില കാര്യങ്ങള്‍ പറഞ്ഞു :

"അടുപ്പം, വികാരം,  അര്‍പ്പണബോധം ഇവ എല്ലാം കൂടി ചേരുന്ന അവസ്ഥക്കാണ്‌ സ്നേഹം എന്ന് പറയുന്നത്.. ഇതും മൂന്നും ഒരേ പോലെ ഉണ്ടാവുമ്പോള്‍ മാത്രമാണ്  സ്നേഹം യഥാര്ത്യമാവുന്നത് .  ഇവയില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെടുമ്പോള്‍ അത് അപൂര്‍ണതയുള്ള  സ്നേഹമായി മാറും.. പ്രേമത്തിന്റെ ഒരു ഘടകം ബുദ്ധിയുടേതാണ്‌. അതാണ്‌ അര്‍പ്പണബോധത്തിന്റെ അന്തസത്ത. ഒരു വ്യക്തിയില്‍ ആകൃഷ്ടനാകുമ്പോള്‍ രണ്ട്‌ തീരുമാനങ്ങള്‍ രൂപം കൊള്ളുന്നു. ‘ ആവ്യക്തിയെ സ്നേഹിക്കും ‘ ‘ സ്നേഹബന്ധം നിലനിര്‍ത്തും ‘ ഇതാണ്‌ ആ തീരുമാനങ്ങള്‍. ഒരാളെ കണ്ടുമുട്ടുന്ന സമയം  അര്‍പ്പണമനോഭാവം ഒട്ടുമുണ്ടാവില്ല. . അടുത്തറിയുന്തോറും അര്‍പ്പണഭാവവും വളരുന്നു . പരസ്പരബന്ധം തകരുമ്പോള്‍ അര്‍പ്പണഭാവം  നിലം പൊത്തും.  .. സ്നേഹമില്ലാത്ത ജീവിതം.. വെറും യന്ത്രികമാണ്... പൂക്കളില്ലാത്ത.. ചെടി പോലെ.. .ചിറകുകള്‍ ഇല്ലാത്ത ചിത്ര ശലഭങ്ങളെ പോലെ.."    ഇനിയും കൂടുതല്‍ പറയാന്‍ അവരുടെ മുഖ ഭാവം എന്നെ അനുവദിച്ചില്ല.. രണ്ടു കൊച്ചു കുഞ്ഞുങ്ങളെ പോലെ അവര്‍ ഞാന്‍ പറയുന്നത് എല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.  പരസ്പരം മനസ്സിലാക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ എന്നില്‍ നിന്നും അവര്‍ക്ക് ലഭിച്ചിട്ടുണ്ട് . ഇനി എനിക്ക് ചെയ്യാനുള്ളത് ആ സ്ത്രീ രൂപത്തെ കണ്ടുപിടിക്കുക എന്നതാണ്..  ആരാണ് ആ സ്ത്രീ രൂപം ?

ഞാന്‍ രാജേഷിനെയും കൂടെ കൂട്ടികൊണ്ട് ആ ബെഡ് റൂമിലേക്ക്‌ പ്രവേശിച്ചു.. ആ മുറി സൂക്ഷ്മം ഞാന്‍ ശ്രദ്ധിച്ചു.  വില കൂടിയ ഇറ്റാലിയന്‍ മാര്‍ബിള്‍ കൊണ്ടാണ് ആ ബെഡ്റൂം ഫ്ലോറിംഗ് ചെയ്തിരിക്കുന്നത്.. ചുമരുകള്‍ക്കു വെളുത്ത നിറമാണ്‌ കൊടുത്തിട്ടുള്ളത്.. തേക്കില്‍ തീര്‍ത്ത മനോഹരമായ കട്ടില്‍... അതെ നിറത്തില്‍ ചുമരില്‍ പതിച്ച അലമാര.. രണ്ടു ഡോറുകള്‍ ഉള്ള ഒരു വലിയ ജനല്‍ ..താഴെ വിരിച്ച കാര്‍പെറ്റിന്റെ നിറത്തിന് അനുയോജ്യമായി ജാലകത്തിനു ചുവന്ന വിരി കൊടുത്തിട്ടുണ്ട്‌...ചുവന്ന ജാലക വിരി ആ ബെഡ് റൂമിന്റെ വശ്യത എടുത്തു കാട്ടുന്നതില്‍ പ്രത്യാക പങ്കുവഹിക്കുന്നതായി തോന്നിപ്പിച്ചു..  ഹാളില്‍ എന്ന പോലെ അവിടെയും ചിലയിടങ്ങളില്‍ കിടക്കവിരിയും കട്ടിലിനോട് ചേര്‍ന്ന കപ്ബോര്‍ഡില്‍ വച്ചിരിക്കുന്ന പെര്‍ഫ്യും ബോട്ടിലുകളും അലങ്കോലമായി കിടപ്പുണ്ടായിരുന്നു.  ഭയവും സംശയവും ഒരു സുന്ദരമായ ജീവിതത്തെ എങ്ങിനെ മാറ്റി മറിക്കും എന്നതിന്റെ ഉദാഹരണമായിരുന്നു അവിടെയുള്ള കാഴ്ചകള്‍ .  ഞാന്‍ ജാലകത്തിന്റെ അടുത്തേക്ക് നീങ്ങി..  ഒന്ന് സംശയിച്ച ശേഷം പതുക്കെ  ആ ചുവന്ന ജനാല വിരി മാറ്റി. പുറത്തേക്കു നോക്കിയതും ഞാന്‍ വിശ്വാസം വരാതെ തല പിന്‍വലിച്ചു.  വീണ്ടും ഒരിക്കല്‍ കൂടി ഞാന്‍ അങ്ങോട്ട്‌ സൂക്ഷിച്ചു നോക്കി. പെട്ടെന്ന് കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയില്‍ ആയി ഞാന്‍.  പിന്നെ എന്റെ മുഖത്തെ ഭാവ മാറ്റം രാജേഷിനെ അറിയിക്കാതെ ഞാന്‍ മറച്ചു പിടിച്ചു . കാരണം.. രാജേഷ്‌ അവന്റെ ജീവിതത്തിന്റെ ഇരുളടഞ്ഞ വീഥിയില്‍ പ്രകാശം നിറക്കാന്‍ ആണ് എന്റെ അടുത്തേക്ക് വന്നത്... പക്ഷെ ഞാന്‍ അവന്റെ വികാരത്തെ മാനിക്കാതെ പെരുമാറിയാല്‍ അത് അവനോടു ചെയ്യുന്ന ക്രൂരതയായിപ്പോവും..

ഞാന്‍ നോക്കുമ്പോള്‍ രാജേഷ്‌ എന്നെ തന്നെ നോക്കി നിസ്സഹായനായി നില്‍ക്കുകയാണ്. .

"രാജേഷ്‌.. സൗമ്യയെ കൂടി വിളിക്കാന്‍ പറ്റുമോ?" .എങ്കില്‍ നമുക്ക് ഈ ഇരുളടഞ്ഞ വീഥിയെ  വെളിച്ചമുള്ളതാക്കി മാറ്റാം"..

അത് വരെ മൂകയായി ഞങ്ങളുടെ അടുത്തേക്ക് ഒന്നും എത്തിനോക്കുക പോലും ചെയ്യാത്ത  സൗമ്യയെ വളരെ നിര്‍ബന്ധിച്ചു  രാജേഷ്‌ എന്റെ അടുത്ത് എത്തിച്ചു..   ജാലകത്തിന്റെ ചുവന്ന വിരി മാറ്റാന്‍ തുനിഞ്ഞപ്പോള്‍ സൗമ്യയുടെ  മുഖം ശ്രദ്ധിച്ചു  നിറയെ ഉത്കണ്ടയും ആകാംക്ഷയും നിറഞ്ഞ ഒരു പ്രത്യക അവസ്ഥയില്‍ ആയിരുന്നു അവള്‍.  .. ഞാന്‍ പതുക്കെ ജാലക വിരി മാറ്റി. .. പുറത്തു നിന്ന് മണല്‍ കാറ്റ് കണ്ണുകളിലേക്കു അടിച്ചു കയറി.. താഴെ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ എല്ലാം പൊടി കാറ്റ് വീശി  വൃത്തി കേടാക്കിയിരിക്കുന്നു.. സൗമ്യയുടെ മുഖം ഇപ്പോള്‍ കുറച്ചു കൂടെ വിവര്‍ണമയിട്ടുണ്ട്.. എന്റെ സാന്നിധ്യം ഉണ്ടായിട്ടു കൂടി അവര്‍ രണ്ടു പേരും പുറത്തെ കാഴ്ചകളിലേക്ക് നോക്കാന്‍ ഭയപ്പെടുന്നത് പോലെ തോന്നിപ്പിച്ചു.   ചുവന്ന ജാലക വിരിക്കു അപ്പുറത്ത്.. തൊട്ടു ഓപ്പോസിറ്റ് സൈഡില്‍ ഉള്ള ഫ്ലാറ്റ് ഇപ്പോള്‍ ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും കാണാം  ഞാന്‍ അവരോടു പറഞ്ഞു  : ..

"രാജേഷ്‌.. സൗമ്യ   പേടിക്കാതെ നോക്കു"  

അവര്‍ പതുക്കെ പതുക്കെ എന്റെ അരികിലേക്ക് വന്നു. എന്നിട്ട് പുറത്തേക്കു കണ്ണുകളയച്ചു  .. ..

സൂക്ഷിച്ചു നോക്കു.. എന്നിട്ട് പറയു നിങ്ങള്‍ അവിടെ എന്താണ് കാണുന്നതെന്ന് ..   കുറെ നേരം പുറത്തേക്കു നോക്കി കൊണ്ടവര്‍ നിന്നു.  സൌമ്യ  വിശ്വാസം വരാതെ കണ്ണുകള്‍ അടച്ചു ..വീണ്ടും തുറന്നു ...... പതുക്കെ പതുക്കെ അവരുടെ ചുണ്ടില്‍ ഒരു ചിരി വിടര്‍ന്നു വന്നു..പിന്നെ  അത് ഒരു പൊട്ടിച്ചിരി ആയി മാറി..  .. ..ആ ചിരിയില്‍ ഞാനും പങ്കു ചേര്‍ന്ന്..  ..ആകസ്മികങ്ങളാണ് ജീവിതത്തെ ചിരിപ്പികുന്നതും കരയിപ്പിക്കുന്നതും. സ്നേഹമാണ് ജീവിതത്തെ പുഷ്‌പിക്കുന്നത്. സംശയമാണ് ജീവിതത്തിന്റെ   സുഗന്ധം ഇല്ലാതാക്കുന്നതും അതിന്റെ പരിശുദ്ധിയെ നശിപ്പിക്കുന്നതും.

ഇനി ഞങ്ങളെ ചിരിപ്പിച്ച നിങ്ങള്‍ അറിയുന്ന ആ രഹസ്യത്തെ കുറിച്ച് പറയാം.. ഞങ്ങള്‍ മുറിയില്‍  നിന്ന് പുറത്തേക്കു നോക്കിയപ്പോള്‍ ഞങ്ങളുടെ മൂന്നു പേരുടെയും രൂപം അവിടെ കണ്ടു.. ഒരു റിഫ്ലെക്ടിവ് വിന്‍ഡോ ഫിലിം ആണ് ഇതിലെ വില്ലന്‍...നിങ്ങള്‍ പ്രകാശമുള്ള ഒരു റൂമില്‍ ഇരിക്കുമ്പോള്‍ അപ്പുറത്തെ റൂം ഡാര്‍ക്ക്‌ ആണെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ അവ്യക്തമായ ഒരു റിഫ്ലെക്ഷന്‍ കാണാന്‍ സാധിക്കും...പ്രത്യകിച്ചു ഈ റിഫ്ലെക്ടിവ് വിന്‍ഡോ ഫിലിം ആ ഗ്ലാസ്സില്‍ പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അത് നമ്മുടെ റിഫ്ലെക്ഷന്‍ ആണ് എന്ന് തോന്നുന്നതിനേക്കാള്‍ അപ്പുറത്തുള്ള ഫ്ലാറ്റില്‍ ആരോ നില്‍ക്കുന്നതായാണ് തോന്നുക. ഇവിടെ  സൌമ്യക്കും അത് തന്നയാണ് സംഭവിച്ചത്...ഒരു ഗ്രാമീണ ചുറ്റുപാടില്‍ ജനിച്ചു വളര്‍ന്ന അവളുടെ മനസ്സില്‍ പെട്ടെന്ന് രാജേഷ്‌ നഷ്ട്ടപെടുമോ എന്ന ഒരു ചിന്തയാണ് ആദ്യം ഉണ്ടായതു...അത് രാജേഷ്നോടുള്ള  അമിതമായ പൊസ്സസീവ്നെസ് കൊണ്ട് ഉണ്ടായതാണ്....തനിക്കു തരുന്ന സ്നേഹം മറ്റുള്ളവര്‍ക്ക് പങ്കുവച്ച് പോകുമോ എന്ന അവളുടെ ഉപബോധമനസ്സിന്റെ ഭയമാണ് അവളെ ഇങ്ങനെ ചിന്തിപ്പിക്കാനാണ് പ്രേരിപ്പിച്ചത്...

കഥ തീര്‍ന്നിട്ടില്ല.. ഈ കഥ നടന്നു കുറെ കാലങ്ങള്‍ക്ക് ശേഷം.. ഞാന്‍ ഒരിക്കല്‍ കൂടി രാജേഷ്‌നെ കണ്ടു മുട്ടി..  അപ്പോഴാണ് ഒരു ഉപകഥ കൂടി രാജേഷ്‌ എന്നോട് പറഞ്ഞത്.. ഞാന്‍ അവിടുന്ന് തിരിച്ചു വന്ന ആ രാത്രി.. സൗമ്യ  മുറിയില്‍ കയറി വാതില്‍ അടച്ചു കുറ്റിയിട്ടു..  ഇനി രാജേഷ്‌ പറയുന്നത് കേള്‍ക്കു.. ."ഞാന്‍ കാതോര്‍ത്തു..നിശബ്ധത .. ഒരു ശബ്ദവും കേള്‍ക്കാനില്ല .... എന്തെങ്കിലും ചെയ്തില്ലെങ്കില്‍  എന്റെ ഭാര്യ... ശരീരത്തിനുള്ളില്‍ ഒരു വിറയല്‍ ഉണ്ടായി..  തൊണ്ട വരണ്ടു ഉണങ്ങാന്‍ തുടങ്ങി..  .. ഇനിയും എന്നെ മനസിലാക്കാന്‍ അവള്‍ക്കു പറ്റുന്നില്ലല്ലോ എന്നോര്‍ത്ത് മനസ്സ് നിശബ്ധമായി തേങ്ങി,  നെഞ്ചില്‍ ഇരുമ്പ് ആണികള്‍ തുളച്ചു കയറുന്നു പോലെ .. അത് ശരീരത്തെയും.. മനസ്സിനെയും വേദനിപിച്ചു കൊണ്ട് കടന്നു പോയി.. എല്ലാം നഷ്ടപ്പെട്ടപോഴും.. ഒരു വിശ്വാസം  മനസ്സിന്റെ കോണില്‍ എവിടെയോ ജ്വലിച്ചു കൊണ്ടിരുന്നു... അവളെ  എനിക്ക് ഒരിക്കലും നഷ്ടപെടില്ലന്ന വിശ്വാസം, കാരണം എനിക്ക് അവളുടെ കൂടെ  ജീവിച്ചു കൊതി തീര്‍ന്നിട്ടില്ലായിരുന്നു ...പെട്ടെന്ന്  അവള്‍ വാതില്‍ തുറന്നു.. ഞാന്‍ അത്ഭുതപെട്ടു .. പട്ടുസാരി അണിഞ്ഞു .. സുന്ദരി ആയി..നാണം കാരണം കൈകള്‍ കൊണ്ട്  മുഖം മറച്ചു പിടിച്ച്‌, .  അവള്‍ എന്റെ മുന്നില്‍ നിന്ന്... ആദ്യമായി എന്റെ വീട്ടിലേക്കു  കടന്നു വന്നപ്പോള്‍ ഉള്ള അനുഭൂതിയും സന്തോഷവും ഒരിക്കല്‍ കൂടി എന്റെ കണ്‍ മുന്നില്‍ വീണ്ടും.... പെട്ടെന്ന്  അവള്‍ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അപ്പോള്‍ അവളുടെ വിറയാര്‍ന്ന ചുണ്ടുകള്‍ മന്ത്രിക്കുന്നത് ഞാന്‍ അറിഞ്ഞു.... രാജേഷ്‌..  നിന്നെ  ഒരിക്കലും എനിക്ക് നഷ്ടപ്പെടരുത് .... ഒരിക്കലും....

Monday, August 1, 2011

ദൃഷ്ടി ദോഷം


ഈയിടെയാണ് ഞാന്‍ അത് ശ്രദ്ധിക്കാന്‍ തുടങ്ങിയത്, എന്റെ കണ്ണുകള്‍ക്ക്‌ എന്തോ കുഴപ്പം ഉണ്ടന്ന്.. . ആദ്യം ഞാന്‍ കരുതിയത് എന്റെ തലച്ചോറിനു എന്തോ കുഴപ്പം ഉണ്ട് എന്നായിരുന്നു..പക്ഷെ എന്റെ ചിന്തകളും.. ദൈനംദിന പ്രവര്‍ത്തനങ്ങളും വളരെ ഭംഗിയായി എനിക്ക് നിര്‍വഹിക്കാന്‍ പറ്റുന്നുണ്ട്..അങ്ങിനെ ആണെങ്ങില്‍ തലച്ചോറില്‍ നിന്നും കണ്ണുകളിലേക്കു എത്തുന്ന സന്ദേശങ്ങള്‍ക്ക് ആയിരിക്കില്ലേ കുഴപ്പം. .. അതും ഞാന്‍ പരീക്ഷിച്ചു നോക്കി..ഞാന്‍ കാണുന്നത് എല്ലാം വിക്ത്യമാണ്.. ചിലപ്പോള്‍ മറ്റുള്ളവര്‍ കാണാത്തതും എനിക്ക് കാണുവാന്‍ സാധിക്കുന്നും ഉണ്ട്.. പക്ഷെ മറ്റുള്ളവരില്‍ നിന്നും എന്നെ വിത്യസ്തനാക്കുന്നത് ഞാന്‍ കാണുന്നത് എല്ലാം എന്റെ ഒരു കണ്ണില്‍ കൂടിയാണ് എന്നതാണ്.. . എന്റെ രണ്ടാമത്തെ കണ്ണ് എല്ലായിപോഴും അടഞ്ഞാണ് കിടക്കുന്നത്.. ഇടയ്ക്കു എന്നില്‍ ഇത് അസ്വസ്ഥത ഉണ്ടാക്കുന്ന്ടുണ്ട്.. ചില കാഴ്ചകള്‍ എന്റെ കണ്ണിനെ മാത്രമല്ല എന്റെ മനസ്സിനെയും വേദനിപ്പിക്കുന്നു.. ചിലത് കണ്ടിട്ടും, കണ്ണ്, അത് കാണാത്തത് പോലെ ഒരു നാട്ട്യക്കാരന്റെ ഭാവത്തില്‍ നില്‍ക്കുന്നു..


ആദ്യമായി ഈ കാര്യം ഉണര്‍ത്തിയത് എന്റെ നല്ല പാതിയാണ്. . എന്റെ ചിന്തകളില്‍ ആണ് അവള്‍ കുഴപ്പം കാണാന്‍ തുടങ്ങിയത്...പക്ഷെ അത് എന്റെ കാഴ്ചയുടെ അവസ്ഥാന്തരങ്ങള്‍ ആണന്നു ഞാന്‍ അവളോട്‌ പറഞ്ഞില്ല.... എനിക്ക് എന്നെ സ്വയം വിശ്വാസം ആയത് കൊണ്ടാണോ എന്നറിയില്ല.. .എനിക്ക് അവളോട്‌ വല്ലാത്ത നീരസം തോന്നി.. ഞാന്‍ അത് പ്രകടിപ്പിച്ചില്ല.. കാരണം.. അവള്‍ എനിക്ക് എന്റെ കണ്ണുകളെ പോലെയാണ്.. ചിലതെക്കെ ഞാന്‍ അവളിലൂടെയാണ് കാണുന്നത്.. അവളെ മറയാക്കിയും ഞാന്‍ ചിലത് കാണാന്‍ ശ്രമിച്ചിട്ടുണ്ട്.. പക്ഷെ എന്റെ ചിന്തകള്‍ക്ക് മാറ്റം ഉണ്ടന്ന് അവള്‍ വിശ്വസിക്കാന്‍ തുടങ്ങിയത് മുതല്‍ അവള്‍ എനിക്ക് പുറം തിരിഞ്ഞു നില്ക്കാന്‍ തുടങ്ങിയിട്ടുണ്ട്.

എന്റെ വീടിനു ചുറ്റും കുറെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പുതുതായി വന്നു കൊണ്ടിരിക്കുന്നു.. കണ്ണിനു ആഘോഷമായിരുന്നു ആ കാഴ്ച.. വലിയ വലിയ കെട്ടിടങ്ങള്‍, ഓരോന്നും വിത്യസ്തമായവ, ഓരോ കെട്ടിടങ്ങളിലും നിറയെ മുറികള്‍,  പിന്നെ അവ ഓരോന്നിനെയും ബന്ധിപ്പിക്കുന്ന രഹസ്യ മുറികള്‍, അവയിലെക്കെ കുറെ ജീവിതങ്ങള്‍ കൂട് കെട്ടിയിരിക്കുന്നു.. എന്റെ കണ്ണിനെ പോലെ തന്നെ എന്റെ ഗ്രാമത്തിലെ ഓരോ കണ്ണുകളും ഇപ്പോള്‍ ആഘോഷ തിമര്‍പ്പിലാണ്. ഓരോ കെട്ടിടങ്ങളുടെയും വരവ് ഗ്രാമക്കാര്‍ ആഘോഷിക്കുന്നു.. അവരുടെ ചര്‍ച്ചകള്‍ തുടങ്ങുന്നതും .. അവസാനിക്കുനതും പുതിയ കെട്ടിടത്തിന്റെ രൂപത്തെ കുറിച്ചും.. അവയുടെ വര്‍ണ്ണത്തെ കുറിച്ചും പറഞ്ഞു കൊണ്ടായിരുന്നു..അവരില്‍ ചിലര്‍ ഓരോ കെട്ടിടത്തിന്റെ ബലത്തെ കുറിച്ചും, കെട്ടിടത്തിന്റെ ഉള്‍വശങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന തടികളെ കുറിച്ചും പിന്നെ അവക്കുള്ളിലെ സുന്ദരികളായ ശില്‍പ്പങ്ങളെ കുറിച്ചും ഗാഡമായ അറിവുള്ളവര്‍ ആയിരുന്നു. ഒരിക്കല്‍ ആ ചര്‍ച്ചയില്‍ എന്റെ കണ്ണ് അറിയാതെ ചെന്ന് പെട്ടു. ആദ്യമൊന്നും എന്റെ കണ്ണിനു അവരുടെ കണ്ണുകളിലെ ദുര്‍ഗ്രാഹ്യമായ നിഗൂഢതകള്‍ തിരിച്ചറിയാന്‍ പറ്റില്ലായിരുന്നു.. അപ്പോള്‍ ഒന്നും അവരുടെ കണ്ണുകളില്‍ എന്റെ കണ്ണ് ഒരു കാഴ്ച ആയിരുന്നില്ല . പിന്നീട എപ്പോഴോ എന്റെ കണ്ണിലെ നക്ഷത്ര തിളക്കം അവര്‍ തിരിച്ചറിഞ്ഞു. . അവര്‍ ഭീതിയോടെ പരസപരം നോക്കാന്‍ തുടങ്ങി.. അതില്‍ പിന്നീട് എന്റെ കണ്ണിനും അവരുടെ കണ്ണുകള്‍ക്കുമിടയിലായി ഒരു മറ അവര്‍ ഉണ്ടാക്കി. .. അപ്രതീക്ഷിതമായ ഒരു ആഘാതമായിരുന്നു അത് എന്റെ കണ്ണിനു.. പിന്നീടുള്ള ഓരോ ദിനവും എന്റെ കണ്ണ് അവരെ തേടി അലഞ്ഞു. വിശ്രമം ഇല്ലാതെയുള്ള അലച്ചില്‍ കാരണമാവാം കണ്ണിനു അസ്വസ്ഥത കൂടി വരാന്‍ തുടങ്ങി..അവസാനം കണ്ണ് അത് കണ്ടത്തുക തന്നെ ചെയ്തു.. അവര്‍ വേറെ ഒരു കെട്ടിടത്തിലേക്ക് താവളം മാറ്റിയിരുന്നു..


അവര്‍ മൂന്ന് പേരടങ്ങിയ ഒരു സംഘം ആയിരുന്നു.. ഒന്നാമന്റെ പ്രായം പതിനട്ടു വയസ്സ് തോന്നിപ്പിക്കുന്ന ഒട്ടും ആരോഗ്യവനല്ലാത്ത, നെഞ്ചിന്‍ കൂട് ഉയര്‍ന്നു നില്‍കുന്ന ഒരു ചെറുപ്പക്കാരന്‍, രണ്ടാമന്‍ കുറച്ചു കൂടി ആരോഗ്യവനായി തോന്നിപ്പിച്ചു. അവന്റെ മുതുകത്തെ ഉറച്ച മസ്സിലുകള്‍ കണ്ടാല്‍ അറിയാം അവന്‍ ഒരു കായികാഭ്യസി ആണന്നു. ..അവനു ഏകദേശം മുപ്പത്തഞ്ചു വയസ്സ് തോന്നിപ്പിക്കും.. മൂന്നാമന്‍ ഒരൂ പടു വൃദ്ധന്‍ ആയിരുന്നു.. കുറ്റി തലമുടിയുള്ള, വെറ്റില കറ പിടിച്ച പല്ലും, പേയിളകിയ നായയെ പോലെ വാ തുറന്നു പിടിച്ച രൂപത്തിലുമായിരുന്നു അയാളുടെ സൃഷ്ടിപ്പ്. ഇത് നോക്കി കൊണ്ടിരുന്നപ്പോള്‍ അത് വരെ അടഞ്ഞു കിടന്ന എന്റെ രണ്ടാമത്തെ കണ്ണ് ഒന്ന് ഇമ വെട്ടി.. .. എന്തിനായിരിക്കും ഇത് വരെ തുറക്കാതെ കിടന്ന കണ്ണ് ഇമ വെട്ടിയത്.. ..എന്തിന്റെ എങ്കിലും ദുസ്സുചന ആയിരിക്കുമോ? ഒന്നാമത്തെ കണ്ണ് ഇതൊന്നും അറിയുന്നതായി ഭാവിച്ചില്ല.. കണ്ണ് അതിന്റെ കഴ്ച്ചയിലെക്ക് വീണ്ടും പോയി.. ഇപ്പോള്‍ അവരില്‍ വൃദ്ധന്‍ കെട്ടിടത്തിന്റെ അകത്തേക്ക് പോയി.. വീണ്ടും പുറത്തു വന്നു. ഇടയ്ക്കു വൃദ്ധന്റെ മുഖം വിവര്‍ണമാവുന്നുണ്ട്.. നെറ്റിയില്‍ നിന്ന് ഒലിച്ചു ഇറങ്ങുന്ന വിയര്‍പ്പു ചാലുകള്‍ കൈ കൊണ്ട് തുടച്ചു മാറ്റുന്നുമുണ്ട്.. വൃദ്ധന്‍ തീര്‍ത്തും അസ്വസ്ഥന്‍ ആണ്. ഒന്നാമനും രണ്ടാമനും എന്തോ സംസാരിക്കുന്നു.. കണ്ണിനു കേള്‍വി ശക്തി ഇല്ലല്ലോ ... കണ്ണ് വെറുതെ ഇരുന്നില്ല.. കണ്ണു സ്വയം ഒരു കഥ മെനഞ്ഞു ഉണ്ടാക്കി.. അത് ഏകദേശം ഇങ്ങിനെയാണ്.. ആ കെട്ടിടത്തിനകത്ത് ദൈവത്തിന്റെ ശ്രിഷ്ടിയിലെ ഏറ്റവും മനോഹരമായ എന്തോ ഉണ്ട്..ആ സ്രിഷ്ടിയ്ടെ നിയന്ത്രണവും അതിന്റെ വ്യവഹാരങ്ങളുമാണ് അവരുടെ ചര്‍ച്ച വിഷയം. ഒന്ന്മന്റെ ഭാഷയില്‍ അതിനെ അവിടുന്ന് കൊണ്ട് പോവാതെ അവിടെ വച്ച് കൊണ്ട് തന്നെ പൊന്‍ പണം തരുന്ന രാജാവിന്‌ കാഴ്ച വക്കണം.. രണ്ടാമത്തവന് അത് വിദേശ രാജ്യങ്ങളില്‍ കൊണ്ട് പോവണം..എന്നിട്ട് രാജ്യത്തിന്‌ വിദേശ നാണ്യം നേടിത്തരുന്ന രീതിയില്‍ വ്യപാരം ചെയ്യണം. വൃദ്ധന് രണ്ടു പേരും പറയുന്നതിന് അനുസരിച്ച് തലയാട്ടി കൊണ്ടിരിക്കുക എന്ന ജോലി മാത്രം. ആ കെട്ടിടത്തിനു ഒരു തുള ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍, അതിനുള്ളില്‍ എന്താണ് ഉള്ളത് എന്ന് അറിയാമായിരുന്നു.. ആ കെട്ടിടം പണിതത് ഒരു വലിയ സിമന്റ്‌ കമ്പനിയുടെ മുതലാളി ആയിരുന്നു.. തുള ഉണ്ടാകാന്‍ പോയിട്ട് ഒരു ഈച്ച പോലും.. അതിനകത്തേക്ക് കയറാന്‍ പറ്റാത്ത വിധത്തില്‍, നല്ല ഉറപ്പുള്ളതായിരുന്നു അതിന്റെ ഭിത്തികള്‍.. അതും പോരാഞ്ഞിട്ട് ആ കെട്ടിടത്തിനു രണ്ടു കാവല്ക്കരെയും നിയോഗിച്ചിട്ടുണ്ട്.. പുറത്തേക്കും അകത്തേക്കും പോവുന്ന ഓരോ ആളുകളും. .കാവല്‍ക്കാരുടെ അനുവാദം വാങ്ങണം.. അല്ലെങ്കില്‍ കാവല്‍ക്കാരുടെ മര്‍ദനം ഏറ്റവു വങ്ങേണ്ടി വരും.


ഇപ്പോള്‍ അവര്‍ മൂവരും എന്തെക്കയോ സംസാരിക്കുന്നു.. കണ്ണിനു കാഴ്ച ശക്തി മാത്രം ഉള്ളുവല്ലോ.. അവര്‍ പറയുന്നത് മനസിലാക്കുന്നത് പലപ്പോഴും കണ്ണ് സ്വയം പടച്ചുണ്ടാകുന്ന കാര്യങ്ങളില്‍ കൂടിയാണ്.. .. ഇപ്പോള്‍ രണ്ടാമന്‍ ഒന്നാമനോടും വൃധനോടുമായി താന്‍ പണ്ട് വേട്ടക്കു ഇറങ്ങിയതിനെ കുറിച്ചും.. വേട്ടയാടി പിടിച്ച പുള്ളിമനെ കുറിച്ചും ഒക്കെയുള്ള കഥകള്‍ പറയുകയാണ്.. ഒരിക്കല്‍ ഒരു കൊടും വനത്തില്‍ രണ്ടാമന്‍ ഒറ്റപെട്ടു പോയന്നും രാത്രിയുടെ വിജനതയില്‍ പെട്ടന്ന് കരിയിലകളുടെ കര കര ശബ്ദമുണ്ടായപ്പോള്‍ രണ്ടാമന്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചതും പിന്നെ ഒരു ഗജ വീരന്റെ തുമ്പി കയ്യില്‍ എത്തിയതിനെ കുറിച്ചുമൊക്കെയുള്ള വീര കഥകള്‍ ആണ് പറയുന്നത് .. ഇപ്പോള്‍ വൃദ്ധന്റെ മുഖം കുറച്ചു കൂടി സന്തോഷം തോന്നിപ്പിക്കുന്ന വിധത്തില്‍ ആയി.. ഇതിനടയില്‍ വൃദ്ധന്‍ കൂടെ കൂടെ കെട്ടിടത്തിനകത്തെക്ക് പോവുകയും പുറത്തേക്കു വരികയും ചെയ്തു കൊണ്ടിരുന്നു.... ഒന്നാമനും രണ്ടാമനും അക്ഷമരായി കാണപെട്ടു. എന്താണ് കെട്ടിടത്തിനകത്ത് ഇത്രയും നിഗൂഡത, ആ കെട്ടിടത്തിനു തൊട്ടു വേറെ കെട്ടിടങ്ങള്‍ ഇല്ല.. കുറച്ചു അകലെ ഒരു കെട്ടിടത്തില്‍ ഒരു കൂറ്റന്‍ നായ, സിംഹത്തെ പോലെ, കുതിച്ചു ചാടാന്‍ ഒരുങ്ങി നില്‍ക്കുന്നു.. അത് കുരചപ്പോള്‍ ആ കെട്ടിടം പ്രകമ്പനം കൊണ്ടതായി തോന്നിപ്പിച്ചു.. തലോച്ചോറില്‍ നിന്ന് ഒരു മരവിപ്പ് ശരീരത്തിലേക്ക് ഇരച്ചു കയറി.. എന്റെ കണ്ണിന്റെ കാത്തിരിപ്പ്‌ നീണ്ടു നീണ്ടു പോവുകയാണ്.. ഇപ്പോള്‍ കണ്ണില്‍ ചെറുതായി വേദന എടുക്കുന്നുണ്ട് .. മണിക്കൂറുകള്‍ ഘടികരങ്ങളെ മുട്ടിച്ചു കൊണ്ട് കടന്നു പോയി.. പെട്ടന്ന് കെട്ടിടത്തിനകത്ത് എന്തെക്കെയോ തട്ടി മറിയുന്നത് പോലെ കോലാഹലം.. പിന്നെ അത് നേര്‍ത്തു നേര്‍ത്ത് ഒരു തേങ്ങലിന്റെ രൂപത്തില്‍ ആയി.. എന്റെ കണ്ണിനെ കുറിച്ച് എനിക്ക് അഭിമാനം തോന്നി..കണ്ണിന്റെ പ്രതിഫലനം എന്റെ വികാരങ്ങളില്‍ ഉണ്ടാക്കുന്ന മാറ്റത്തെ കുറിച്ച് ഓര്‍ത്തപ്പോള്‍, കണ്ണുണ്ടായിട്ടും കാണാതെ .. അറിയാതെ .. കാലപ്രവാഹത്തില്‍ കൂടി സഞ്ചരിക്കുന്ന ആളുകളെ കുറിച്ചോര്‍ത്തു ദുഃഖം തോന്നി. ..

ഇപ്പോള്‍ മൂന്നുപേരും കെട്ടിടത്തിനകത്തെക്ക് പോയി.. എന്റെ കണ്ണ് അവരെ പിന്തുടര്‍ന്നു . കെട്ടിടത്തിനകത്ത് കുറെ മുറികള്‍.. ആദ്യത്തെ മുറി ചെന്ന് എത്തുന്നത് ഒരു നടു മുറിയിലേക്ക്.. അവിടുന്ന് ഒരു രഹസ്യ മുറിയിലേക്ക് അവര്‍ മൂവരും നടന്നു... .. അതിനകത്ത് ഒരു പേടമാന്‍.. ഭയം കൊണ്ട് വിറച്ചു നില്‍ക്കുന്നു .. ഒന്നാമനും രണ്ടാമനും അതിനു ചുറ്റും ഒരു വലയം ഉണ്ടാക്കിയിട്ടുണ്ട്. .ഇടയ്ക്കു ഇടയ്ക്കു അവര്‍ കൈ എത്തിച്ചു ആ മാനിനെ തൊടാന്‍ ശ്രമിക്കുന്നു.. . വൃദ്ധന്‍ നോട്ടുകെട്ടുകള്‍ എണ്ണി കൊണ്ടിരിക്കുന്നു.. പെട്ടന്ന് ഒന്നാമന്‍ ആ മാനിനു മേല്‍ ചാടി വീണു....മാന്‍ കുതറി ഓടി.. ഓരോ മുറിയില്‍ നിന്നും മറ്റൊരു മുറിയിലേക്ക് നില വിളിച്ചു കൊണ്ട് ഓടാന്‍ ആരംഭിച്ചു.. ഓടി ഓടി തളര്‍ന്ന പേടമാന്‍ വേദനയോടെ വൃദ്ധനെ നോക്കി  ദീനമായി കേണു.. ..അപ്പോഴേക്കും ഒന്നാമനും രണ്ടാമനും.. മാനിന്റെ മാംസളമായ ശരീരത്തിലേക്ക് ചാടി വീണു കഴിഞ്ഞിരുന്നു.. എന്നിട്ട് അവര്‍ രണ്ടു പേരും ആ മാനിനെ സുഭിക്ഷമായി ഭക്ഷിച്ചു.. പിന്നീടുള്ള ദിനങ്ങള്‍ വൃദ്ധന് ആഘോഷമായിരുന്നു.. നോട്ടു കെട്ടുകളില്‍ വൃദ്ധന്‍ ആനന്ദം കണ്ടത്തി.. ..അതിനിടയില്‍ എങ്ങിനെയോ.. ആട്ടിന്‍ തോല്‍ അണിഞ്ഞ കുറെ ചെന്നായ്ക്കള്‍ ഇതറിഞ്ഞു.. അവര്‍ മാനിന്റെ ചോര വാര്‍ന്നൊലിക്കുന്ന മൃതപ്രായമായ മാംസളത നോക്കി അവര്‍ ആര്‍പ്പു വിളികളും കൊട്ടും കുരവയുമായി ആഘോഷിക്കാന്‍ തുടങ്ങി.. അവരുടെ ആഘോഷങ്ങളില്‍ ഗ്രാമത്തിലെ എല്ലാ കണ്ണുകളും ഒത്തു ചേര്‍ന്ന്...., .. എന്റെ ഒന്നാമത്തെ കണ്ണിനു മാനിന്റെ രോദനങ്ങള്‍ കാണാന്‍ ഇഷ്ടമായി തുടങ്ങിയിട്ടുണ്ട്.. ഓരോ ദിനവും എന്റെ കണ്ണ് നിങ്ങളുടെ കണ്ണുകളെ പോലെ തന്നെ ചോരവാര്‍ന്നു പഴുത്തു നീര് ഒലിച്ചിറങ്ങുന്ന .. ഈച്ച ആര്‍ത്തു . പുഴുവരിച്ച.. കാഴ്ചകള്‍ കണ്ടു ആഹളാധിക്കുന്നു.. അപ്പോഴാണ് എന്റെ തുറക്കാത്ത കണ്ണിനെ ഓര്‍ത്തു എനിക്ക് സഹതോപം  തോന്നിയത്. കണ്ണേ തുറക്കു.... കണ്ണേ തുറക്കു...

Thursday, July 14, 2011

വീട് ഒരു സ്വപനം


എനിക്ക് എന്തെക്കെയോ സംഭവിക്കാന്‍ പോകുന്നുണ്ട്.. അത് കൊണ്ടാണ് നിങ്ങളില്‍ നിന്നും ഞാന്‍ വഴി മാറി നടക്കുന്നത്.  നിങ്ങളെ കാണുമ്പോള്‍ ഞാന്‍  പരമാവധി മുഖം നിങ്ങളില്‍ നിന്ന് ഒളിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ട്, എന്നിട്ടും ആള്‍കൂട്ടത്തില്‍ നിങ്ങള്‍ എന്നെ തേടുന്നു.. . ഞാന്‍ ഒരു അന്യന്‍ അല്ലന്ന തിരിച്ചറിവ് ആകാം ഒരു പക്ഷെ നിങ്ങള്‍ എന്നെ അറിയാന്‍ ശ്രമിക്കുന്നതിന്റെ ഭാഷ്യം. 

ഞാന്‍ ഒരു വീട് വക്കാന്‍ തീരുമാനിച്ചു, അവിടുന്നാണ് കഥയുടെ തുടക്കം.  വീടിന് മനുഷ്യന്റെ സാമൂഹ്യചരിത്രത്തില്‍ വളരെ വലിയ സ്ഥാനമുണ്ട്. പല ആളുകള്‍ക്കും വീട് നിര്‍മിക്കുക എന്നത് ഒരു സ്വപ്നമാണ്.. ഞാനും കുറെ സ്വപങ്ങള്‍ കാണുന്ന ഒരാളാണ്.. പക്ഷെ  എന്റെ സ്വപങ്ങളും ആഗ്രഹങ്ങളും എന്റെ മനസ്സില്‍ നിന്ന് ഉത്ഭവിച്ചു എന്റെ മനസില്‍ തന്നെ അവസാനിക്കുന്ന പ്രതിഭാസമാണ്..  ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച്  ജീവിതത്തെ മാറ്റുവാനോ, അല്ലെങ്കില്‍ അതിനു പര്യാപ്തമായി പ്രവര്‍ത്തിക്കാനോ ഞാന്‍ ശ്രമിക്കാറില്ല..  എന്റെ ആഗ്രഹങ്ങള്‍ കടലിലെ ശാന്തമായ തിരമാലകള്‍ പോലെ അലയടിച്ചു കൊണ്ടിരിക്കും.എന്നെ അറിയുന്നവര്‍ക്കറിയാം ഞാന്‍ പറയുന്നതൊന്നും  എന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്നില്ലന്ന്. പക്ഷെ,  ഇപ്പോള്‍ ആദ്യമായി എന്റെ ഒരു ആഗ്രഹം മനസ്സിന്റെ ഭിത്തികളില്‍ നിന്ന് പുറത്തേക്കു ഉത്ഭവിക്കുന്നത് ഞാന്‍ അറിഞ്ഞു തുടങ്ങിയിരിക്കുന്നു.എന്റെ സ്വപ്നങ്ങളില്‍ ഒരിക്കലും വീട് കടന്നു വരാറില്ലായിരുന്നു.  അപിചാരിതമായാണ് ഒരു വീടിന്റെ പ്ലാന്‍ എന്റെ മുന്നില്‍  എത്തിയത്.  ഇന്‍റര്‍നെറ്റില്‍ എന്തോ പരതുന്നതിനിടയില്‍ ഒരു പോപ്‌ അപ്പ്‌ മെസ്സേജ് ആയിട്ടാണ് അത് എന്റെ മുന്നിലേക്ക്‌  വന്നത്.. ആ വീടിന്റെ മനോഹാരിത എന്നെ വളരെ അധികം ആകര്‍ഷിച്ചു.. ഞാന്‍  കമ്പൂട്ടറിലെ  ഹാര്‍ഡ് ഡിസ്ക്കില്‍ അത്  കോപ്പി ചെയ്തു..  പിന്നെ പിന്നെ.. ആ വീടിന്റെ പ്ലാന്‍ കാണുന്നത് എന്റെ ഒരു പതിവായി.  സന്തോഷം വന്നാലും ദുഃഖം വന്നാലും..വീടിന്റെ ചിത്രം കാണുന്നതോടുക്കൂടി  എന്റെ  മനസ്സ് ശാന്തമാവും.. അപ്പോഴാണ്  വീട് ഒരു മനുഷ്യന് എത്ര മാത്രം അഭിവാജഘടകമാണ് എന്ന സത്യം എനിക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞത്. ഞാന്‍ ആ പ്ലാന്‍ എന്റെ കമ്പ്യൂട്ടറിന്റെ ഡസ്ക് ടോപ്പില്‍ ഇട്ടു .. കമ്പ്യൂട്ടര്‍ ഓപ്പണ്‍ ആവുന്നതോട് കൂടി ആ വീട് എന്റെ കണ്ണുകളിലൂടെ മനസിലേക്ക് പ്രവേശിക്കും ...അത് നോക്കി ഇരിക്കുമ്പോള്‍ സ്വപനങ്ങള്‍  മുത്തുചിപ്പി കൊണ്ട് അലങ്കരിച്ച ഒരു തേരിലേറി പറന്നു നടക്കും. എന്റെ വീടിനു ഞാന്‍ സ്നേഹം എന്ന് പേരിടാന്‍ തീരുമാനിച്ചു.. ദിവസങ്ങള്‍ കടന്നു പോകവേ എന്റെ 'സ്നേഹത്തിനു' നല്‍കേണ്ട  നിറങ്ങളെ കുറിച്ചായി എന്റെ സ്വപ്ങ്ങള്‍. എന്ത് നിറമായിരിക്കണം 'സ്നേഹത്തിനു' നല്‍കേണ്ടത്?  എത്ര ആലോചിച്ചിട്ടും എനിക്കതിനു  ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാനം ഞാന്‍ ഒരു തീരുമാനത്തിലെത്തി, എന്റെ സ്നേഹത്തിനു ഞാന്‍  വെളുത്ത നിറം കൊടുക്കാന്‍ തീരുമാനിച്ചു.. വെളുത്ത നിറം മറ്റെല്ലാ  നിറങ്ങളെയും ഉള്‍ക്കൊള്ളും എന്നതായിരുന്നു അതിനു കാരണം., എന്റെ സ്നേഹം എല്ലാത്തിനെയും ഉള്‍കൊള്ളാന്‍ കഴിയുന്നതായിരിക്കണം. എന്റെ മനസ്സ് നിറയെ 'സ്നേഹമായി'.. അത് എന്നില്‍ പറഞ്ഞു അറിയക്കനാവാത്ത സംതൃപ്തിയും സന്തോഷവും ഉണ്ടാക്കി..


ആദ്യമായി എന്റെ 'സ്നേഹത്തെ' കുറിച്ച് സംസാരിച്ചത് വീട്ടുകരിയോടാണ്... അവള്‍ എത്രയോ പ്രാവശ്യം ഇങ്ങിനെ ഒരു കാര്യത്തെ കുറിച്ച് എന്നോട്  ചര്‍ച്ച ചെയ്തതാണ്.  . അപ്പോഴെക്കെ ഞാന്‍ നിസ്സാരമായ വാദമുഖങ്ങള്‍ നിരത്തി അവളുടെ ആഗ്രഹങ്ങളെ അവഗണിച്ചതാണ് . അത് കൊണ്ടാവണം എന്റെ തീരുമാനം അവള്‍ നിര്‍വികാരതയോടെയാണ് കേട്ടത്.  അവളെ വിശ്വസിപ്പിക്കുവാന്‍ നടത്തിയ ശ്രമം വെറുതെ ആയി .. പിന്നീട് എന്റെ 'സ്നേഹത്തെ'  കുറിച്ച് പറഞ്ഞത് അച്ഛനോടായിരുന്നു.  അദ്ദേഹത്തിന് എന്റെ പദ്ധതി ഇഷ്ടപ്പെട്ടു,  പക്ഷെ എന്റെ 'സ്നേഹമെന്ന' സങ്കല്പത്തെ ഇഷ്ടപെട്ടില്ല.. അദ്ദേഹം പറഞ്ഞു  'വീട് ഉണ്ടാകുന്നതിലും നല്ലത് നമുക്ക് ഒരു ലോഡ്ജ് ഉണ്ടാക്കാം.. എന്നിട്ട് അതില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് നമുക്ക് കുറെ കാര്യങ്ങള്‍ ചെയ്യാം..വേണമെങ്കില് വീടും എടുക്കാം. പക്ഷെ.. മുന്ഗണന വേണ്ടത് ലോഡ്ജ്നു ആയിരിക്കണം"   വല്ലാത്ത നിരാശ തോന്നി.. ഭാര്യയും അച്ഛനും അമ്മയും കഴിഞ്ഞാല്‍ പിന്നെ എനിക്ക് വേറെ ലോകമില്ല. അമ്മയെ കാണിച്ചിട്ട് കാര്യമില്ല.. അച്ഛന്‍ പറയുന്നതിനപ്പുറം അമ്മക്ക് ഒരു ലോകമില്ല.. എന്റെ പദ്ധതി നടക്കാന്‍ പോവുന്നില്ല .. എനിക്ക് ഉറപ്പായി..  തനിച്ചു ചെയ്യാനുള്ള ആത്മവിശ്വാസം എനിക്കില്ല താനും. ഓര്മവച്ച  നാള്‍ മുതല്‍  തന്നെ ഞാന്‍ ആഗ്രഹിച്ചതക്കെ  എന്റെ ജീവിതത്തില്‍ വന്നു ചേരാറുണ്ട്.. അത് കൊണ്ട് തന്നെ ഒന്നിനും മറ്റുള്ളവരെ ആശ്രയിക്കാന്‍ ഞാന്‍ പഠിച്ചിട്ടില്ലായിരുന്നു.. ഒരു പരിധി വരെ ഇത് എന്റെ സ്വഭാവത്തില്‍ കുറെ അധികം മാറ്റങ്ങള്‍ ഉണ്ടാക്കിട്ടുണ്ട്.. എനിക്ക് സ്വന്തമായി ഒന്നും ചെയ്യാന്‍ കഴിവില്ലന്നു എനിക്ക് നല്ല പോലെ അറിയാം എന്നാലും ഞാന്‍ പോലും അറിയാതെ അതെല്ലാം  എന്നെ സ്നേഹിക്കുന്നവര്‍ കണ്ടറിഞ്ഞു ചെയ്യുന്നു.


അങ്ങിനെ ഇരിക്കെയാണ് എന്റെ ഒരു പഴയ സഹപാഠിയെ കണ്ടു മുട്ടുന്നതും.. അത് വഴി ഒരു എന്ജീനിയറെ  പരിചയപെടുന്നതും.  അയാള്‍ക്ക് എന്റെ 'സേഹത്തെ'  ഇഷ്ടപ്പെട്ടു,  സ്നേഹത്തിന്റെ  പണി  പൂര്‍ത്തിയാവുമ്പോള്‍ അത് ഒരു മനോഹരമായ കാഴ്ച ആയി മാറുമെന്നു അയാള്‍ എനിക്ക് ഉറപ്പു തന്നു.  ആ കാഴ്ച ഞാന്‍ സങ്കല്പിച്ചു നോക്കി.. അതില്‍ പിന്നീട എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല.. രാത്രിയുടെ നിശബ്ദത ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങി, എന്റെ ഏകാന്തതകളില്‍ 'സ്നേഹം'  ഒരു സ്വപ്നമായി പറന്നു നടന്നു.. പതുക്കെ പതുക്കെ ഞാന്‍ എല്ലാവരില്‍ നിന്നും അകന്നു... എന്റെ ലോകം  ഞാനും എന്റെ 'സ്നേഹവും'  മാത്രമായി ചുരുങ്ങി.    ഈ ഒരു  അവസ്ഥയില്‍ ആണ് ഞാന്‍ നിങ്ങളില്‍ നിന്നും വഴി മാറി  നടക്കാന്‍ തുടങ്ങിയത്.


അയാളെ പരിച്ചയപെടുക വഴി എന്റെ സ്വപങ്ങള്‍ക്ക് ജീവന്‍ വച്ചു.  എല്ലാ ദിവസവും കാലത്ത് ഞാന്‍ എഞ്ചിനീയര്‍ ഓഫീസില്‍ പോയിരിക്കും, പണി പൂര്‍ത്തി ആയിവരുന്ന അവസ്ഥയില്‍  എന്റെ 'സ്നേഹം'‍ എങ്ങിനെ ആയിരിക്കുമെന്ന് അയാള്‍ എനിക്ക് കാണിച്ചു തരും.. അത് ഒരു മനോഹരമായ കാഴ്ച്ചയായി  അയാളുടെ കമ്പ്യൂട്ടറില്‍ തെളിഞ്ഞു വരുന്നത് കാണുമ്പോള്‍, മനസ്സില്‍ സന്തോഷം നിറയും. . അത് കഴിഞ്ഞു വീട് എടുക്കുന്നതിനെ കുറിച്ചും.. അതിനു വേണ്ടി ഉപയോഗിക്കേണ്ട മണ്ണിനെ കുറിച്ചും സിമന്റ്‌നെ കുറിച്ചുമെക്കെ അയാള്‍ പറയുന്നത് കേള്‍ക്കും..  അയാള്‍ക്ക് വളരെ നന്നായി വീടിനെ കുറിച്ച് അറിയാമായിരുന്നു.. മണ്ണിനെ കുറിച്ചും.. മനുഷ്യരെ കുറിച്ചും അയാള്‍ പറയുന്നത് ഞാന്‍ ഒരു കൊച്ചു കുട്ടിയുടെ കൌതകത്തോടെ കേട്ടിരിക്കും. എന്റെ 'സ്നേഹത്തെ' അയാളുടെ സങ്കല്പങ്ങള്‍ക്ക് അനുസരിച്ച് മാറ്റാന്‍ അയാള്‍ ഒരു ശ്രമം നടത്തി നോക്കി.. പക്ഷെ അത് മാത്രം ഞാന്‍ സമ്മതിച്ചില്ല .  എന്റെ മനസ്സാണ് എന്റെ 'സ്നേഹം' .. അത് മാറ്റാന്‍ എനിക്ക് മാത്രമാണ് അവകാശമുള്ളത് എന്നെ മനസിലായത്  കൊണ്ടാവാം. അയാള്‍ കൂടുതല്‍ തര്‍ക്കത്തിന് നിന്നില്ല..


പക്ഷെ പണി തുടങ്ങുന്നതിനു മുമ്പായി  വാസ്തുശാസ്ത്രം അറിയാവുന്ന ഒരാളെ കൂടി കാണിക്കുന്നത് നല്ലതായിരിക്കുമെന്ന് അയാള്‍ അഭിപ്രായപെട്ടു. എനിക്ക് ആണെങ്കില്‍ അതില്‍ ഒട്ടും വിശ്വാസമില്ലതാനും. പക്ഷെ വീട്ടുകാരിക്ക്‌ അതില്‍ വിശ്വാസം ഉണ്ട്, അവള്‍ ആണല്ലോ അതില്‍ താമസിക്കേണ്ടത് , ഒരു പക്ഷെ നാളെ എന്തെങ്കിലും  ഭവിഷത്തുകള്‍ വരുമ്പോള്‍.. അത് വാസ്തു നോക്കാത്തത് കൊണ്ടന്നു അഭിപ്രയപെട്ടാല്‍ ഉണ്ടായേക്കാവുന്ന അവസ്ഥ ആലോചിച്ചപ്പോള്‍ ശരിയാണന്നു എനിക്കും തോന്നി. ഞാന്‍ ഒരു വാസ്തു വിദഗ്ദനെ കാണാന്‍ പോയി.. അയാളില്‍ നിന്നാണ് വാസ്തു എന്താണ് എന്ന് എനിക്ക് മനസിലായത്. അന്ധകനെന്ന അസുരനുമായി പൊരുതിയ ഭഗവാന്‍ ശിവന്റെ വിയര്‍പ്പുതുള്ളി നിലത്തുവീണ് അതില്‍ നിന്നാണ്‌ വാസ്‌തുപുരുഷന്‍ ജനിച്ചത്‌,വിശപ്പു സഹിക്കാനാവാതെ വാസ്‌തുപുരുഷന്‍ കണ്ണില്‍ കണ്ടതിനെയെല്ലാം വിഴുങ്ങാന്‍ തുടങ്ങി. ദേവന്മാര്‍ ബ്രഹ്‌മാവിനോടു പരാതി പറ‍ഞ്ഞു. അവനെ നിലത്തോടു ചേര്‍ത്ത്‌ അമര്‍ത്തിപ്പിടിക്കാന്‍ ബ്രഹ്‌മാവ്‌ ഉപദേശിച്ചു. നാല്പത്തി അഞ്ചു ദേവന്മാര്‍ ചേര്‍ന്ന് വാസ്‌തു പുരുഷനെ അമര്‍ത്തിപ്പിടിച്ചു. എല്ലാ പുരയിടങ്ങളുടെയും അധിപതിയും അവിടെ നടക്കുന്ന എല്ലാ പൂജകളുടെയും അവകാശിയും വാസ്‌തുപുരുഷനാണെന്ന് ബ്രഹ്മാവ്‌ അനുഗ്രഹിച്ചു. അതിനുപകരം വീട്ടില്‍ പാര്‍ക്കുന്നവരുടെ ക്ഷേമം വാസ്‌തുപുരുഷന്റെ ചുമതലയായി.


എന്റെ 'സ്നേഹത്തെ' ഞാന്‍   വാസ്തു വിദഗ്ദനെ എപിച്ചു.. സ്ഥലം സന്ദര്‍ശിക്കാന്‍ എത്തുന്ന ദിവസത്തിനായി പിന്നെ എന്റെ കാത്തിരിപ്പ്‌.. അങ്ങിനെ അവസാനം ആ ദിനം വന്നെത്തി . അയാള്‍ എന്റെ സ്ഥലം ചുറ്റി നടന്നു കണ്ടു. അപ്പോഴേക്കും കുറെ മധുര പലഹാരങ്ങളുമായി വീട്ടില്‍ നിന്ന് ആളെത്തി. വീടുകാരിക്ക് ഇഷ്ടപെട്ട അവളുടെ കലാവിരുതുകള്‍ പ്രകടമാക്കിയ പല നിറത്തിലും വലിപ്പത്തിലുമുള്ള പലഹാരങ്ങളയിരുന്നു അവയെല്ലാം.   ഞങ്ങള്‍ ഒന്നിച്ചു അതല്ലാം കഴിച്ചു.. പക്ഷെ അപ്പോഴക്കെ അയാളുടെ മുഖത്ത് എന്തോ നിഗൂഡമായ ഭാവം ഒളിഞ്ഞിരിക്കുന്നത്  പോലെ എനിക്ക് തോന്നി. അയാള്‍ എന്റെ 'സ്നേഹത്തെ' എടുത്തു ചുരുള്‍ നിവര്‍ത്തി... എന്നിട്ട് എന്നോട് പറഞ്ഞു, ഈ പ്രകൃതി പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ്, ഇതേ രീതിയില്‍ തന്നെയാണ് മനുഷ്യ ശരീരവും നിര്‍മ്മിച്ചിരിക്കുന്നത്. പക്ഷെ നിങ്ങളുടെ ഭൂമിക്ക് ആത്മാവും, ശരീരവും മനസ്സുമില്ല..  പിന്നെ കുറച്ചു മണ്ണ് എടുത്തു വായിലിട്ടു രുചിച്ചു നോക്കികൊണ്ട് അയാള്‍ എന്നോട്  ചോദിച്ചു  " പ്രാണന്‍ ഇല്ലാത്ത ഈ മണ്ണില്‍ ആണോ നിങ്ങള്‍ വീടുണ്ടാക്കാന്‍ പോവുന്നത്?" എന്നിട്ട്  എന്റെ 'സ്നേഹത്തെ'  അയാള്‍ കയ്യിലിട്ടു ചുരുട്ടി.. വികൃതമായ ആ കടലാസ് ചുരുള്‍ പ്രാണന് വേണ്ടി നിലവിളിച്ചു..  അയാളെ അവിടെ എത്തിച്ചു എന്റെ 'സ്നേഹം'  നോക്കാന്‍ കൊടുത്തത് ഒരു കുറ്റമായി പോയല്ലോ എന്ന് ഓര്‍ത്തു ഞാന്‍ തല താഴ്ത്തി നിന്നു. എന്റെ 'സ്നേഹത്തിനു'  വേണ്ടി നിര്‍മിച്ച കിണര്‍ നോക്കി അയാള്‍ പറഞ്ഞു.. ഇത് മണ്ണിട്ട്‌ മൂടണം, എന്നിട്ട് നിങ്ങള്‍ വേറെ ഒരു കിണര്‍ കുഴികണം.. ആ പ്രദേശത്തു വച്ച് ഏറ്റവും കൂടുതല്‍ വെള്ളം കിട്ടുന്ന കിണര്‍ ആണ് എന്റേത് എന്ന് അയാളെ ഞാന്‍ ഉണര്‍ത്താന്‍ ശ്രമിചെങ്കിലും  അയാള്‍ അത് മനപൂര്‍വം കേട്ടതായി ഭാവിച്ചില്ല..  ഒരു മരകമ്പ് എടുത്തു അയാള്‍   എന്റെ സ്ഥലത്തിന്റെ മധ്യത്തില്‍ കുത്തി ഇറക്കി.. എന്നിട്ട് പറഞ്ഞു ഇനി ഈ മരകൊമ്പ് നില്‍ക്കുന്നിടത്ത് നിന്നാണ്  വീട് പണി തുടങ്ങേണ്ടത് .. അല്ലങ്കില്‍  ഊര്‍ജ സ്രോതസ്സ്  വീട്ടിലേക്കു കിട്ടില്ല. വായു സഞ്ചാരം ഉണ്ടാവില്ല.. അടുക്കളയുടെ സ്ഥാനം മാറ്റണം . അടുക്കളയാണ്‌ ഒരു വീടിന്റെ ആത്മാവ്, കിടപ്പ് മുറികള്‍ വീടിന്റെ മനസ്സ്.. വരാന്ത വീടിനെ സമൂഹവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണി... പിന്നെ അയാള്‍ എന്റെ 'സ്നേഹം' വലിച്ചു കീറി.. .പോവാന്‍ നേരം ഞാന്‍ അയാളുടെ കൈകളിലേക്ക് നൂറിന്റെ അഞ്ചു നോട്ടുകള്‍ വച്ചു കൊടുത്തു കൊണ്ട് ചോദിച്ചു  "വേറെ ഒരു പരിഹാരവുമില്ലേ?"  എന്റെ ചോദ്യം കേട്ട് അയാള്‍ പറഞ്ഞു .. കിണര്‍ മൂടിയിട്ട് എന്നെ കാണാന്‍ വരൂ. ഞാന്‍ എന്ജീനിയറുടെ  മുഖത്തേക്ക് നോക്കി.. മങ്ങിയ അയാളുടെ മുഖത്ത് നിന്നു കാരണങ്ങളുടെതായ കുറെ കാര്യങ്ങള്‍ കണ്ടു കിട്ടാനായി.. തകര്‍ന്നു പോയ എന്റെ സ്വപങ്ങള്‍ക്ക് സാക്ഷിയായി മൂകമായി നില്‍കുന്ന ആ മരകൊമ്പ് എടുത്തു ഞാന്‍ ദൂരേക്കെറിഞ്ഞു .

എനിക്ക് നിങ്ങളെ  പോലെ ആവണ്ട സ്നേഹിതാ.. ഞാന്‍ അന്യനാണ്.. നിങ്ങളില്‍ നിന്നു ഞാന്‍ വഴി മാറി നടന്നോട്ടെ.. നിങ്ങള്‍ എന്നെ അറിയാന്‍ ശ്രമിക്കരുത്. ആര്‍ക്കും ആരെയും മനസിലാക്കാന്‍ പറ്റില്ല.. എന്റെ ഭൂമിയെയും മണ്ണിനെയും..മനസ്സിനെയും
....

Friday, July 1, 2011

സ്നേഹ സാഗരം
ഇന്നാണ് ജോണ്‍ അവന്റെ വീട് കാണിക്കാന്‍ കൊണ്ട് പോവാമെന്നു പറഞ്ഞിട്ടുള്ളത്.. കുറെ കാലമായുള്ള എന്റെ ആഗ്രഹമയിരുന്നു അത്. ഹോസ്റ്റല്‍ വരാന്തകളില്‍ വച്ച് കണ്ടുമുട്ടുമ്പോളുള്ള ഇടവേളകളില്‍ പലപ്പോഴും അവനോടു തുറന്നു പറഞ്ഞിട്ടുള്ള ഒരു ആഗ്രഹമായിരുന്നു അവന്റെ വീട് കാണുക എന്നത്.. ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും ഒന്ന് സാധിപ്പിച്ചു തരാതിരിന്നിട്ടുള്ളതും ഇത് മാത്രമായിരുന്നു... കുളിച്ചു .. ഫ്രെഷായി.. അവനിഷ്ടമുള്ള ഇളം പച്ച നിറത്തിലുള്ള ചുരിദാര്‍  എടുത്തു അണിഞ്ഞു വേഗം ബസ്‌ സ്റൊപ്പിലേക്ക് പോയി..


ബസ്‌ ഇറങ്ങി.. അവനെ തേടി എനിക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.. ഒരു ചെറു പുഞ്ചിരിയുമായി അവന്‍ എന്റെ അടുത്തേക്ക് ഓടി വന്നു.. . സ്ഥലം കണ്ടു പിടിക്കാന്‍ ബുധിമുട്ടായോ മീനു? .. അവന്റെ ചോദ്യത്തിന് ഉത്തരം ഞാന്‍ ഒരു മന്ദസ്മിതത്തില്‍ ഒതുക്കി.. ഞങ്ങള്‍ അവന്റെ വീട്ടിലേക്കു നടന്നു.. കടപ്പുറത്ത് തികച്ചും ഒറ്റപ്പെട്ടായിരുന്നു അവന്റെ വീട് സ്ഥിതി ചെയ്തിരുന്നത്. എന്റെ വീട് കണ്ടില്ലേ മീനു?  എന്നെ നോക്കി കൊണ്ട് അവന്റെ കൊച്ചു വീട് കാണിച്ചു തരുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത വിധം സന്തുഷ്ടനായിരുന്നു അവന്‍.. എല്ലായിപ്പോഴും അവന്‍ അങ്ങിനെയാണ് . .. ഞാന്‍ അവന്റെ കൂടെ ഉണ്ടാവുന്നത് അവനു ഒരു അഹങ്കാരമാണ്.. അപ്പോഴെക്കെ ഞാന്‍ പറയും. ..കൂടുതല്‍ അഹങ്കരികണ്ട .. ഒരു ദിവസം ഞാന്‍ പെട്ടന്ന് മരിച്ചു പോയാല്‍ .. അത് പറഞ്ഞു മുഴിവിപ്പിക്കാന്‍  എന്നെ സമതിപ്പിക്കില്ല.. അതിനു മുമ്പ് എന്റെ വായ അവന്‍ കൈ വച്ച് അടക്കും.. എന്നിട്ട് എന്നെ തുറിച്ചു നോക്കി മിണ്ടാതെ ഇരിക്കും.. അവന്റെ മുഖം കണ്ടു ദുഃഖം തോന്നുമെങ്കിലും ഉള്ളിന്റെ ഉള്ളില്‍ അന്ജാതമായൊരു നിര്‍വൃതി തോന്നാറുണ്ടായിരുന്നു. ഞാന്‍ ആ വീട്ടില്‍ കയറി നോക്കി.. ഒരു കൊച്ചു വരാന്ത, അതില്‍ ഇരു വശങ്ങളിലായി ഇഷ്ടികകളില്‍ തീര്‍ത്ത രണ്ടു അര മതിലുകള്‍ .. അവയില്‍ മരപാളികള്‍ ഇട്ടു അതിലാണ് അവന്‍ കിടക്കാറുള്ളതന്ന് അവന്‍ പറഞ്ഞു തന്നു.   വരാന്തയില്‍ നിന്ന് നേരെ കാണുന്നത് ഒരു കൊച്ചു മുറിയാണ്.. അതിനോട് ചേരുന്നു ചെറിയ ഒരു അടുക്കള,  കൊള്ളാം ഞാന്‍ മനസ്സില്‍ പറഞ്ഞു,   അവനെ അച്ചില്‍ വാര്‍ത്തു എടുത്തത് പോലെ  ഒരു അനിയന്‍,  സ്നേഹ നിധിയായ അമ്മ, മകനെ വാല്‍സല്ല്യത്തോടെ സ്നേഹിച്ചു..അവന്‍ പഠിച്ചു ഉയരങ്ങളില്‍ എത്തിച്ചേരുന്നത് സ്വപ്നങ്ങളില്‍ ദര്‍ശിക്കുന്ന ഒരു അച്ഛന്‍ ഇത്രയും ചേര്‍ന്നാല്‍ എന്റെ ജോണ്‍ന്റെ കൊച്ചു കുടുംബത്തിന്റെ പൂര്‍ണ്ണതയായി.

ജോണ്‍ എന്ന് വിളിക്കുന്നത് അവനു ഇഷ്ടമായിരുന്നില്ല.. ഇച്ചായന്‍ എന്ന് വിളിക്കാനയിരുന്നു അവന്റെ കല്പന. അത് ഒരു തരം വാശി പോലെ ആയിരുന്നു അവനു.. ചിലപ്പോളെക്കെ അവന്റെ ദേഷ്യം കാണുവാന്‍ പേര് വിളിക്കുമായിരുന്നു.. അപ്പോഴെക്കെ ഒരു തുറിച്ചു നോട്ടത്തില്‍ അവന്റെ ദേഷ്യത്തിന്റെ രൌദ്രത അവന്‍ പുറത്തെടുക്കും, എന്നിട്ട് എന്നെ തിരുത്തും.. ജോണ്‍ അല്ല.. ഇച്ചായന്‍ എന്ന് മാത്രമേ വിളിക്കാവു കേട്ടോ മീനു.. എന്റെ പേര് വിളിക്കുമ്പോള്‍ എല്ലാം അവന്റെ സ്നേഹ സാന്ദ്രമാം ഹൃദയത്തിന്റെ ആര്‍ദ്രത വിറയാര്‍ന്ന ചുണ്ടുകളില്‍ നിന്നും അറിയാന്‍ പറ്റാറുണ്ട്.. അപ്പോഴെക്കെ സ്നേഹത്തിന്റെ മാസ്മരികതയില്‍ അറിയാതെ ലയിച്ചു ചേര്‍ന്ന് നിന്ന് പോയിട്ടുണ്ട്.നോക്ക് മീനു.. ഇന്ന് കടലിനു സംഹാര രൂപമില്ല.... കണ്ടില്ലേ എത്ര ശാന്തതയാണ് ഇന്ന് കടലിനു.. ഒരു പക്ഷെ മീനുനെ കണ്ടു കടലിനു അസൂയ തോന്നിയതാവും.. ഞാന്‍ പതുക്കെ തല തിരിച്ചു അവനെ നോക്കി.. അപ്പോള്‍ അവന്റെ മുഖത്ത് ഒരു കള്ളച്ചിരി ഒളിഞ്ഞു ഇരിപ്പുണ്ടായിരുന്നു.. കാണിച്ചു തരാമാടാ ഇച്ചായാ എന്ന് മനസ്സില്‍ പറഞ്ഞു...എന്റെ മുഖത്തെ കോപം കണ്ടിട്ടാവണം അവന്‍ പൊട്ടിച്ചിരിച്ചു. .. നടന്നു നടന്നു ഞങ്ങള്‍ കരയെ സംരക്ഷിക്കാന്‍ ഉയര്‍ത്തിക്കെട്ടിയ കടല്ഭിത്തിക്ക് അരികിലായി ചേര്‍ന്ന് കിടക്കുന്ന   പാറ കൂട്ടങ്ങള്‍ക്കു അരികില്‍ എത്തി. ഇരു വശത്തും തലയടുപ്പോടെ നില്‍ക്കുന്ന മരങ്ങളുടെ തണല്‍ ഏറ്റു ഞങ്ങള്‍ കുറച്ചു നേരമിരുന്നു..


കണ്ണ് എത്താത്ത ദൂരത്തു ആകാശ നീലിമയില്‍ അലിഞ്ഞു ചേര്‍ന്ന് കിടക്കുന്ന കടലിനെ നോക്കി അവന്‍ പറഞ്ഞു.. ഈ കടലാണ് എന്റെ സ്നേഹം.. എത്ര കോരിയാലും ഉറവ വറ്റാത്ത എന്റെ സ്നേഹത്തില്‍ നീയും ഉണ്ട്.. നീയും ഞാനും മാത്രമായി എന്റെ സ്നേഹത്തിന്റെ നീലിമയില്‍ നമ്മള്‍  ഒഴുകി നടക്കും.. പിന്നെ കൊച്ചു കൊച്ചു അരുവികള്‍ തീര്‍ത്തു നമ്മുടെ സ്നേഹത്തെ അലങ്കരിക്കും.. എല്ലാ അരുവികളും നമ്മളിലേക്ക് ഒഴുകും....പിന്നെയും പിന്നെയും അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. .ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു.. എത്ര സംവത്സരങ്ങള്‍ നോക്കിയിരുന്നാലും മതിവരാത്ത അത്രയും സൌന്ദര്യമായിരുന്നു അവന്റെ വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും..

എങ്ങിനെയാ ഈ കടലിന്നു ഇത്ര നീല നിറം... ഇത് ശെരിക്കും നീല നിറമുള്ളതാണോ?   പോടീ.. പൊട്ടി പെണ്ണ്.. .നിനെക്ക് കാണിച്ചു തരണോ നീലയാണോ.. അതോ??... അതും പറഞ്ഞു അവന്‍ പാറ കൂട്ടങ്ങള്‍ക്കു ഇടയിലേക്ക് ഇറങ്ങി. ...ഇച്ചായാ സൂക്ഷിച്ചു പോണെ .. കൂര്‍ത്ത മുനയുള്ള രണ്ടു കല്ലുകളില്‍ ചവിട്ടി കടലിലേക്ക്‌ അവന്‍ കൈ താഴ്ത്തി  വെള്ളം കോരി എടുക്കാന്‍ ഒരു ശ്രമം നടത്തി നോക്കിയെങ്കിലും.. അവനു അത് കൈ കുമ്പിളില്‍ കോരി എടുക്കാന്‍ പറ്റിയില്ല .. ഇച്ചായ.. മതി.. ഇനി ഇറങ്ങണ്ട. ..എനിക്ക് അറിയണ്ട.. ഞാന്‍ ഇച്ചയനെ പറ്റിക്കാന്‍ പറഞ്ഞതാ.. ഇങ്ങോട്ട് കയറി പോര്.... .ഞാന്‍ പറയുന്നത് അവന്‍ കേട്ടില്ല...... മതി ഇച്ചായാ പ്ലീസ്‌ കയറി വാ....... വീണ്ടും അവന്‍ വെള്ളം കോരി എടുക്കാനുള്ള ശ്രമം നടത്തി നോക്കി, പക്ഷെ അവന്നു കഴിഞ്ഞില്ല.. മീനു..നീ പേടിക്കണ്ട . ഞങ്ങള്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങാറുണ്ട്‌.. ഇത് എനിക്ക് പരിചിതമായ സ്ഥലമാണ്‌.. .. ..ഞാന്‍ നോക്കി നില്‍ക്കവേ പിന്നെയും അവന്‍ താഴേക്ക്‌ ഇറങ്ങി.... ഇപ്പോള്‍ അവനു വെള്ളത്തില്‍ തൊടാം.... അവന്‍ വെള്ളം കൈ കുമ്പിളില്‍ കോരി എടുത്തു.. കണ്ടില്ലേ.. ഇപ്പോള്‍ വെള്ളത്തിന്‌ നീല നിറമുണ്ടോ മീനു....... നോക്ക് മീനു എന്റെ കൈകുമ്പിളില്‍ നമ്മുടെ സ്നേഹത്തിന്റെ ഒരു നുള്ള് .. ഞാനും നീയുമായുള്ള സ്നേഹം എന്റെ കൈകളില്‍, നമ്മുടെ സ്വപ്ങ്ങള്‍, മോഹങ്ങള്‍, ഇത് ഞാന്‍ നെഞ്ചോടു ചേര്‍ക്കുന്നു.. എന്റെ ഹൃദയ തുടിപ്പുകളിളുടെ മന്ത്രങ്ങളില്‍ അത് ലയിച്ചു ചേരട്ടെ...  അവന്‍ കൊച്ചു കുട്ടികളെ പോലെ ആഹ്ലാദം പ്രകടിപിച്ചു..വീണ്ടും കൈ എത്തിച്ചു.. പിന്നെയും പിന്നെയും അവന്‍ വെള്ളം കോരി എടുത്തു........ മതി.. ഇങ്ങോട്ട് പോര്.... അല്ലെങ്ങില്‍ ഞാന്‍ മിണ്ടില്ല.. . മീനു, ഇവിടെ ഞാന്‍ ഒന്ന്   നീന്തി തുടിക്കട്ടെ ... ഞാനും നീയുമുള്ള ഈ സ്നേഹത്തില്‍ . ..അവന്‍ ഞങ്ങളുടെ സ്നേഹത്തിലേക്കു ഇറങ്ങി.. പിന്നെ ...താഴേക്ക്‌ താഴേക്ക്‌.. സ്നേഹത്തിന്റെ അഗാതതയിലേക്ക്  .. ഒരു പൊട്ടു പോലെ.. ഞങ്ങളുടെ സ്നേഹം...എന്റെ ഇച്ചയനെ വിഴുങ്ങി ...   എന്റെ അലര്‍ച്ച ആകാശത്തിന്റെ അനന്തയില്‍ ലയിച്ചു.. ഓര്മ വരുമ്പോള്‍.. ഒരു വെളുത്ത തുണിയില്‍ പൊതിഞ്ഞു എന്റെ ഇച്ചായന്‍ എന്റെ മുന്നില്‍ കിടക്കുന്നുണ്ടായിരുന്നു.. അപ്പോഴും ഞങ്ങളുടെ സ്നേഹത്തിന്റെ ഒരു നുള്ള് എത്തി പിടിച്ച കൈ നിവര്‍ത്താതെ എന്നിലേക്ക്‌ നീട്ടി പിടിച്ചിട്ടുണ്ടായിരുന്നു.

മനുഷ്യന്റെ ജീവിതം പുല്കൊടിക്ക് സമം ആവുന്നു..
വയലിലെ പുഷ്പം പോലെ അത് വിരിയുന്നു
ചുടു കാറ്റടിക്കുമ്പോള്‍ അത് വാടി കരിയുന്നു.

Sunday, June 26, 2011

ഞാനും അവളും


ഞാനും അവളും
ആദ്യമായി കണ്ടുമുട്ടുമ്പോള്‍
അവള്‍ ഒരു പൂവും
ഞാന്‍ പൂ തേടുന്ന ഒരു വണ്ടുമായിരുന്നു

 ഞങ്ങള്‍ എപ്പോഴോ ഒരു ചെടിയായി,
അതില്‍ പൂമൊട്ടുകള്‍ വിരിഞ്ഞു,
പുഷ്പങ്ങളായി,
പിന്നെ അത് വസന്തമായി


ഋതുക്കള്‍ മാറി


അവള്‍ ഇന്ന് പൂവ് തേടുന്ന ഒരു വണ്ട്‌
ഞാനോ
പരാഗ രേണു കൊഴിഞ്ഞ ഒരു പൂവും
പുസ്തകം

അക്കങ്ങള്‍ ഇല്ലാത്ത,
ഒരു പൂസ്തകം വാങ്ങി ,
വരകള്‍ ഇല്ലാത്ത,
വര്‍ണങ്ങള്‍ ഇല്ലാത്ത..
ഒരു പൂസ്തകം

അതില്‍ കുറെ അക്കങ്ങള്‍ എഴുതി
കുറെ വരകള്‍ കോറി ,
വര്‍ണങ്ങള്‍ കോരി ഒഴിച്ചു
അടച്ചു വച്ചുപിന്നെപ്പോഴോ തുറന്നു
അക്കങ്ങളും വരകളും വര്‍ണങ്ങളും
മാഞ്ഞു പോയിരിക്കുന്നു

Thursday, June 23, 2011

യാത്രക്കിടയില്‍

   
ട്രാഫിക്‌ പോലീസ് ജീപ്പുകള്‍ സൈറന്‍ മുഴക്കി കൊണ്ട് ബസിനു അരികില്‍ കൂടി ചീറി പാഞ്ഞു പോവുന്നു.  എന്തോ അപകടം സംഭവിച്ചിട്ടുണ്ട്.. അല്ലങ്കില്‍ ഇങ്ങിനെ ഒരു ശബ്ദമുകരിതമായ അന്തരീക്ഷം സംജാതമാകില്ല.   ശബ്ദങ്ങള്‍ നമ്മളെ വല്ലാതെ അലോസരപ്പെടുത്തുന്ന അവസരങ്ങള്‍ ജീവിതത്തില്‍ വന്നു ചേരാറുണ്ട്.. ചില സമയങ്ങളില്‍ ചില ശബ്ദങ്ങള്‍ തേടി നമ്മള്‍ നടക്കാറുണ്ട് അത് പോലെ ചില താളക്രമത്തിലുള്ള ശബ്ദങ്ങള്‍ കേട്ട് ജീവിതം മറന്നു ജീവിക്കാറുണ്ട് നമ്മള്‍.   


ഈ 'സൈറന്‍' ബസിനുള്ളിലെ ഓരോ ആളിന്റെ മുഖങ്ങളിലും വല്ലാത്ത ഒരു 
ഉല്‍കണ്‌ഠ ഉണ്ടാക്കിയിട്ടുണ്ട്.  ബസ്‌ ഇനി എപ്പോള്‍ ഇവിടുന്നു ചലിക്കും എന്നറിയില്ല..    വിരസമായ  യാത്രകളില്‍ ഉല്ലാസം  നിറക്കാന്‍ മനസ്സിന് ഒരു നിമിഷം മതി.. ചിലപ്പോള്‍ മുന്നിലുള്ള  ഒരു കാഴ്ച്ചയില്‍ കൂടി അത് സാധ്യമാവാം. അല്ലങ്കില്‍  സുന്ദരി ആയ  ഒരു യുവതിയുടെ കൌതകം തോന്നിപ്പിക്കുന്ന  കണ്ണുകളില്‍ നിന്ന് അത് നമുക്ക് ഉണ്ടാക്കി എടുക്കാം.. അതുമല്ലങ്കില്‍, കൌമാര സ്മരണകള്‍ ഉണര്‍ത്തുന്ന ഒരു ഒരു ഗാനത്തിന്റെ ഈരടികള്‍ മൂളുബോള്‍ കിട്ടുന്ന  അനുഭൂതി നിറഞ്ഞ സുഖത്തില്‍ ലയിച്ചു ചേര്‍ന്ന് കിടക്കാം .    നിശ്ചലമായ ഈ ബസ്സിന്റെ ചക്രങ്ങള്‍ ഉരുണ്ടു തുടങ്ങുന്നത് മുമ്പ് ഒരിക്കല്‍ തന്റെ ജീവിത സാഹചര്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ എന്റെ അടുത്തേക്ക് വന്ന  ഒരു പാവം മനുഷ്യനെ കുറിച്ചുള്ള ഓര്‍മകളില്‍ കുറച്ചു നേരം മുഴുകട്ടെ..

അയാളെ ഒരു കൊച്ചു വലിയ മനുഷ്യന്‍ എന്ന് പറയാം. അയാളുടെ ശരീരം അയാളുടെ പ്രായത്തിനു അനുസരിച്ച് വളര്‍ന്നിട്ടുണ്ടായിരുന്നില്ല. പക്ഷെ അയാള്‍ അതിനെ കുറിച്ച് ബോധവാനാണ് എന്ന് തോന്നിക്കും മട്ടിലുള്ള വലിയ അയഞ്ഞു തൂങ്ങുന്ന നീളന്‍ കൈയുള്ള ഷര്‍ട്ട്‌  ആയിരുന്നു  ധരിച്ചിരുന്നത്..  നരകയറിയ മുടി ഇഴകള്‍ നോക്കി, മരണത്തോട് അടുക്കുന്നു എന്ന് വിലപിച്ചു കൊണ്ടിരിക്കുന്ന  ആധുനിക   മനുഷ്യര്‍ക്കിടയില്‍,  പ്രായമായിട്ടും തന്റെ ശരീരം  അതിനു  അനുസരിച്ച് വളരാത്തത് കൊണ്ട് മറ്റുള്ളവരുടെ കണ്ണില്‍ പ്രായം തോന്നിപ്പിക്കാന്‍ വേണ്ടി വേഷവിധാനത്തില്‍ മാറ്റം വരുത്തിയ ഈ മനുഷ്യന്റെ 'മനസ്സിന്റെ ചെയ്തികള്‍'    എന്നെ തെല്ലൊന്നു അല്ബുതപ്പെടുത്താതെ ഇരുന്നില്ല.    ഞാന്‍ വെറുതെ അയാളുടെ മുഖത്തേക്ക് നോക്കി. .. ആ  മുഖം വിളറി വെളുത്തു  നെറ്റിയില്‍ നിന്ന് വിയര്‍പ്പു ചാലുകള്‍ ഒലിച്ച് ഇറങ്ങുന്ന   അവസ്ഥയില്‍ ആയിരുന്നു. ഞാന്‍ അയാള്‍ പറയുന്നത് കേള്‍ക്കുന്നതിനു  മുന്നേ ആയി..  എന്റെ മനസിലുള്ള അയാളുടെ  രൂപത്തോട് സംസാരിച്ചു തുടങ്ങി.  


നിങ്ങള്‍ ജീവിതത്തില്‍ വളരെ ഒറ്റപ്പെട്ടവനാണ്. ഈ നിര്‍ജീവമായ കണ്ണുകളില്‍ കാണുന്നത്,  ജീവിതം നിങ്ങളെ ഒറ്റപ്പെടുത്തിഎന്നത് പോലെ ആണ്. . വിധി എന്ന് ചിലര്‍ അതിനെ പറയും.. പക്ഷെ അത് എന്തുമാവട്ടെ, നിങ്ങള്‍ വെറുതെ ഒന്ന് ചിരിക്കു...  നിങ്ങളുടെ തൊട്ടുഅടുത്ത്  കൂടി നില്‍ക്കുന്ന ആ ചെറുപ്പക്കാരുടെ കൂട്ടത്തെ നോക്കു.. . വെറുതെ അവര്‍ പറയുന്നത് ഒന്ന് ശ്രദ്ധിക്കു.. അവര്‍ പറയുന്നത് അവരുടെ ഓഫീസിലെ മാഡത്തിന്റെ ഹൈ ഹീല്‍ ചെരിപ്പിനെ കുറിച്ചും, മാറിടം ഇറക്കി വെട്ടിയ ബ്ലൌസിനെ കുറിച്ചുമെല്ലാം ആണ്.. ദയവു ചെയ്തു മുഖം തിരിക്കാതെരിക്കു... അവരെ അവന്ജയോടെ നോക്കാതിരിക്കാന്‍ ശ്രമിക്കു.. വെറുതെ അവരുടെ പ്രായത്തിലേക്ക് ഒന്ന് മനസ്സിനെ കൊണ്ട് പോവു.. കണ്ടില്ലേ.. ആ ഷോര്‍ട്ട് പാന്റ്സ് ധരിച്ചവന്‍, അവന്റെ അടുത്ത് നില്‍ക്കുന്ന ചുരുണ്ട മുടികാരനെ നുള്ളുന്നത്, ചുരുണ്ട മുടികാരന്‍ എന്തോ പറഞ്ഞു പൊട്ടിച്ചിരിക്കുന്നത്  കണ്ടില്ലേ?  ഒറ്റപ്പെടുന്നത് കൊണ്ട് നിങ്ങള്ക്ക് ഒരു നേട്ടവുമില്ല.. സമൂഹത്തോട് ചേര്‍ന്ന് നില്‍ക്കു....  കൂട്ടത്തില്‍ ചേരു..  നിങ്ങളിലെ മനസ്സിനെ നിങ്ങള്‍ ചങ്ങലകളില്‍ ബന്ധിപ്പിക്കാതെ ഇരിക്കു..   


"ഞാന്‍ വന്നത്.. ഒരു കാര്യം സംസാരിക്കാനാണ്........."  

എന്താണ് .. പറയു..  സംസാരിച്ചാല്‍ തീരുന്ന പ്രശനം ആണെങ്കില്‍ ഞാന്‍ സഹായിക്കാം

"അവള്‍ക്കു ആവശ്യമുള്ളത് എല്ലാം ഞാന്‍ നല്‍കുന്നുണ്ട്.. കല്യാണം കഴിഞ്ഞിട്ടിപ്പോള്‍ ആറു വര്‍ഷങ്ങളായി .. മൂന്ന് കുട്ടികളും ആയി.. ഞാന്‍ അവള്‍ക്കു എല്ലാം കൊടുക്കുന്നു.. അവളിഷ്ടപ്പെടുന്ന ഭക്ഷണശാലകളില്‍ കൊണ്ട് പോയി  ഇഷ്ടമുള്ള ഭക്ഷണം വാങ്ങി കൊടുക്കുന്നു.. 
അവള്‍ക്കു ആവശ്യമുള്ളപ്പോള്‍ പാര്‍ക്കില്‍ കൊണ്ട് പോവുന്നു,
ആവശ്യമുള്ളപ്പോള്‍ വസ്ത്രങ്ങള്‍ വാങ്ങി കൊടുക്കുന്നു  
എന്നിട്ടും അവള്‍ക്കു എന്നോട് സ്നേഹമില്ല.. 
ഇപ്പോള്‍ എനിക്കും അവളെ സ്നേഹിക്കാന്‍ കഴിയുന്നില്ല.. കുട്ടികളായി.. അല്ലായിരുന്നു എങ്കില്‍... ഞാന്‍......


നിങ്ങള്‍ എങ്ങിനെ സ്നേഹിക്കുന്നു എന്നാണ് പറയുന്നത്.. ?
അവളെ നിങ്ങള്‍ കല്യാണം കഴിച്ചു . അതിനു ശേഷം ദുബായിലേക്ക് കൊണ്ട് വന്നു..   പിന്നെ നാല് ചുവരുകള്‍ക്കുള്ളില്‍ അവളുടെ ജീവിതത്തെ നിങ്ങള്‍ തളച്ചിട്ടു..  സ്നേഹം എന്നാല്‍ തടവിലാക്കി വിശക്കുമ്പോള്‍ ഭക്ഷണം നല്‍ക്കുന്ന പ്രക്രിയ ആണോ.?
നിങ്ങള്‍ പലപ്പോഴും അവളെ ഒരു വേലക്കാരി എന്ന തലത്തിലേക്ക് കൊണ്ട് പോവുന്നു. 
നിങ്ങള്ക്ക് ഭക്ഷണം പാകം ചെയ്തു തരുന്ന ഒരു അടുക്കളക്കാരി.. നിങ്ങളുടെ കുട്ടികളെ പ്രസവിക്കാനുള്ള ഒരു ഉപകരണം.. അതിലപ്പുറം നിങ്ങള്‍ അവളെ അറിയാന്‍ ശ്രമിച്ചിട്ടുണ്ടോ? 
അവളോട്‌ നിങ്ങള്‍ ഒന്ന് ചിരിച്ചു സംസാരിക്കാന്‍  ശ്രമിച്ചിട്ടുണ്ടോ?  
ഒരു കാമുകനെ പോലെ, അവളുടെ തോളില്‍ കൈകളിട്ടു തന്റെ ശരീരത്തോട് ചേര്‍ത്ത് നിര്‍ത്തി.. എന്റെ പ്രിയേ..ഓരോ നാളും നിന്റെ സൌന്ദര്യം കൂടി വരുന്നുണ്ട് എന്ന് പകുതി തമാശയായി അവളോട്‌ പറയാറുണ്ടോ ? 
അവളുടെ മുടി ഇഴകളില്‍ വിരലോടിച്ചു, നുണകുഴിവിരിയുന്ന അവളുടെ കവിളുകളിലെ  തുടിപ്പുകള്‍ കാണാന്‍ ശ്രമിച്ചിട്ടുണ്ടോ?
അവളുടെ മടിയില്‍  തല വച്ച്.. ആ കണ്ണുകളിലേക്കു നോക്കി. എത്ര സംവത്സരങ്ങള്‍ നിന്റെ കൂടെ ജീവിച്ചാലും.. നീ എനിക്ക് എന്നുമെന്നും എന്റെ പ്രാണന്റെ പ്രാണന്‍  ആയിരിക്കും  എന്ന് പറയാറുണ്ടോ?.. 

രാത്രികളില്‍ കുട്ടികള്‍ ഉറങ്ങുന്നത് കാത്തിരുന്നു ... ഒരു കള്ള കാമുകനെ പോലെ അവളുടെ ശരീരത്തോട് ഒട്ടി ചേര്‍ന്ന് കിടക്കാന്‍  ശ്രമിച്ചിട്ടുണ്ടോ?    

കപടന്‍. കപടന്‍.. നിങ്ങള്‍ ഒരു കപടന്‍ ആണ്..
ഒരു ആയിരം പ്രാവശ്യം ഞാന്‍ ഇത് വിളിക്കും.. പോകു എന്റെ മുന്നില്‍ നിന്ന്. 
എന്നിട്ട് നിങ്ങളുടെ  ഭാര്യയെ  സ്നേഹിക്കു.. 


ബസ്‌ ചലിച്ചു തുടങ്ങി.. 
ഡ്രൈവര്‍ വണ്ടി മുന്നോട്ടു എടുത്തു കഴിഞ്ഞു.. ഞാന്‍ ബസ്സിന്റെ ഗ്ലാസ്‌ താഴ്ത്തി പുറത്തേക്കു ഒന്ന് കണ്ണോടിക്കട്ടെ ..
ഈ കാണുന്ന ഓരോ മരങ്ങള്‍ക്കും,  പൂകള്‍ക്കും,  അവയില്‍ തേന്‍ കുടിക്കാന്‍ എത്തുന്ന  പൂമ്പാറ്റകള്‍ക്കും,   
പരാഗ രേണു കൊഴിഞ്ഞ ഈ ഈന്തപനകള്‍ക്കും എത്ര എത്ര കഥകള്‍ 
നമ്മോടു പറയാന്‍ ഉണ്ടാവും..  
ഞാന്‍ തെല്ലു കണ്ണടക്കട്ടെ..
 ഈ സുഖമുള്ള മധുരമുള്ള സഹായാനത്തിന്റെ ഹിമ കണങ്ങളില്‍ അലിഞ്ഞു ചേര്‍ന്ന് കൊള്ളട്ടെ..
                                                             

Saturday, June 18, 2011

ഞാനും എന്റെ കുഞ്ഞു അബൂബക്കറും

എവിടുന്നാണ് ആരവങ്ങള്‍? ഞാന്‍ ചെവി വട്ടംപിടിച്ചു.. വീടിന്റെ പുറത്തുനിന്നാണ് എന്ന് തോന്നുന്നു.. ശബ്ദം പുറത്തു കേള്‍ക്കാതെ  ജനല്‍പാളികള്‍ പതുക്കെ തുറന്നു പുറത്തേക്കുനോക്കി.. . അന്തരീക്ഷം നിറയെ  പൊടിപടലങ്ങള്‍, അഴികള്‍ ഇല്ലാത്ത ജനല്‍പാളികളിലൂടെ ദൂമം വീടിനുള്ളിലേക്ക് കടക്കുമെന്ന് തോന്നിപ്പിച്ചു... .. ..പൊടിപടലങ്ങള്‍ എല്ലായിടത്തും വ്യാപിച്ചു കിടക്കുന്നത് കൊണ്ടാവണം, ഒന്നും കാണാന്‍ പറ്റുന്നില്ല...കതകിന്റെ സാക്ഷ നീക്കി ഞാന്‍ പുറത്തേക്കിറങ്ങി.. മുറ്റം നിറയെ കുട്ടികള്‍, ചിലര്‍ ഓടുന്നു.. ആര്‍പ്പു വിളിക്കുന്നു.. അവര്‍ക്കിടയിലേക്ക് ഇറങ്ങണോ? വല്ല്യുമ്മ കണ്ടാല്‍, വഴക്കിനു ഒരു കാരണം കൂടി ആവും.. വേണ്ട ഇറങ്ങണ്ട മനസ്സില്‍ പറഞ്ഞു...... എന്നിട്ട് കോലായിലെ ചാരുപടിയില്‍ കയറിനിന്നു. ..ഇപ്പോള്‍ കാണാം കുട്ടികളുടെ ബഹളം..അതിനിടയിൽ ആരോ പറയുന്നത് കേട്ടു ,, "അബൂബക്കര്‍ വന്നു.. അബൂബക്കര്‍ വന്നു" എന്റെ അബൂബക്കര്‍ ആയിരിക്കുമോ? .....മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു... ഞാന്‍ മുറ്റത്തേക്കിറങ്ങി.. കുട്ടികള്‍ക്കിടയില്‍ ഒരാള്‍ ഒരു വലിയ കമ്പ് ഉയര്‍ത്തി പിടിച്ചിരിക്കുന്നു.. തെങ്ങിന്നു വളം ഇടുന്ന കൂട്ടത്തില്‍ വെട്ടിയിട്ട ശീമക്കൊന്നയുടെ ഒരു കമ്പ്‌ ആയിരുന്നു അത്.. അവന്‍ അത് ആകാശത്തിലേക്ക് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്നു അതിനൊത്ത് കുട്ടികള്‍ എല്ലാവരും നൃത്തം ചെയ്യുന്നു .. ഡാ നിന്റെ അബൂബക്കര്‍ വന്നു.. ഹുസൈന്‍ മാമന്റെ മോന്‍ സിയാദ് ആണ് അത് പറഞ്ഞത്. എവിടെ എവിടെ എന്റെ അബൂബക്കര്‍? അവനെ കുട്ടികള്‍ എല്ലാവരും കൂടി വളഞ്ഞു വച്ചിരിക്കുകയാ . .നീ പുറത്തേക്കു ഇറങ്ങണ്ട . നിന്റെ വല്യുമ്മ കണ്ടാല്‍ എന്നെ വഴക്ക് പറയും.. .. സിയാദ്ന്റെ മറുപടി എന്നെ നിരാശയില്‍ ആഴത്തി.. ... .ഞാന്‍ വീടിനകത്തേക്ക് ഓടി.. ...ഉമ്മാ ... ഉമ്മാ.. നമ്മുടെ അബൂബക്കര്‍ വന്നൂ.....


മുടി പറ്റെ വെട്ടിയ തല .. ചൈനക്കാരുടെ ..പോലെ ..ഒട്ടിയ മൂക്ക് .. വട്ടത്തില്‍ ഉള്ള മുഖം.. പിന്നെ ഞങ്ങള്‍ കുട്ടികളെ പോലെ അത്രയും പൊക്കം. ഇതായിരുന്നു എന്റെ അബൂബക്കര്‍ .. ബര്‍മയില്‍ കലാപം ഉണ്ടായപ്പോള്‍ എന്റെ വല്ല്യുപ്പയുടെ കൂടെ എന്റെ ഉപ്പയുടെ തറവാട്ടിലേക്ക് വന്നതായിരുന്നു അബൂബക്കര്‍ ..എന്റെ ഉമ്മയെ ഉപ്പയുടെ തറവാട് വീട്ടിലേക്കു കല്യാണം കഴിച്ചു കൊണ്ട് വരുമ്പോള്‍ അബൂബക്കറിനു എട്ടു വയസായിരുന്നു പ്രായം.. പിന്നെ എന്റെ ഉമ്മ ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് താമസം മാറിയപ്പോള്‍ എന്റെ വീടിലേക്ക്‌ അബൂബക്കറും വന്നു. ...അബൂബക്കര്‍ എന്റെ തറവാട് വീട്ടിലേക്കു വരുമ്പോള്‍ ഞങ്ങളുടെ തറവാട്ടില്‍ എണ്ണ ആട്ടുന്ന ചക്ക് ഉണ്ടായിരുന്നു .. ചക്കിന്റെ കഴ പോത്തുകളുടെ കഴുത്തില്‍ കെട്ടിവച്ചു പോത്തുകള്‍ ചക്കിനു ചുറ്റും വലയം വക്കുമ്പോള്‍ ചക്കില്‍ നിന്നും എണ്ണ പുറത്തേക്കു വരും .. പോത്തുകള്‍ക്ക് പിന്നില്‍ ഒരു ചാട്ടയും പിടിച്ചു അബൂബക്കറും ഉണ്ടാവും..... അബൂബക്കറിനെ കണ്ടാല്‍ പോത്തുകള്‍ ആവേശത്തോടെ ചക്ക് വലിക്കും.. ചിലപ്പോള്‍ എന്റെ വല്യുമ്മക്ക് ദേഷ്യം വന്നാല്‍ അബൂബക്കറിനോട് പറയും. പോത്തുകളുടെ പിന്നാലെ നടന്നു നീയും അവരെ പോലെ പോത്തായി മാറിയിട്ടുന്ടന്നു.. അത് കേട്ടാല്‍ അബൂബക്കര്‍ ചിരിക്കും.. അബൂബക്കറിനു വല്യുമ്മയെ ശെരിക്കും ഇഷ്ടായിരുന്നു.. ആ കാലത്ത് ഞാന്‍ ജനിച്ചിട്ടില്ല.. എന്റെ വല്യുമ്മ എന്നെ ഉറക്കാന്‍ പറഞ്ഞു തരുന്ന കഥകളില്‍ അബൂബക്കര്‍ പലപ്പോഴും ഒരു അതിഥിയെ പോലെ കടന്നു വരാറുണ്ട്.. അങ്ങിനെ ആണ് അബൂബക്കര്‍ എന്റെ ഹീറോ ആയി മാറിയത്..അബൂബക്കര്‍ എന്റെ മാത്രം ഹീറോ അല്ല.. ഞങ്ങള്‍ കുട്ടികളുടെ എല്ലാം ഹീറോ ആയിരുന്നു...... ഞങ്ങള്‍ക്കിടയിലെ വലിയ കുട്ടി . അങ്ങിനെ ആയിരുന്നു ഞങ്ങള്‍ അബൂബക്കറിനെ കണ്ടിരുന്നത് .. ഞാന്‍ അബൂബക്കറിനെ കാണുമ്പോള്‍ അബൂബക്കറിനു മുപ്പതു വയസ്സെങ്കിലും ആയിട്ടുണ്ടാവും.. പിന്നെ ഞാന്‍ വളര്‍ന്നു, പക്ഷെ അപ്പോഴും അബൂബക്കറിനു മുപ്പതു വയസ്സായിരുന്നു. അബൂബക്കറിനു വയസ്സ് കൂടില്ല്യത്രെ.... ഒരിക്കല്‍ ഞാനും, അനിയും, മുനീറും കൂടി ചോദിച്ചു, .അബൂബക്കറിന്റെ വയസ്സ് കൂടാത്തതിന്റെ രഹസ്യം........ അപ്പോഴാ അബൂബക്കര്‍ പറഞ്ഞത് .. ബര്‍മയില്‍ ആര്‍ക്കും വയസ്സ് കൂടില്ലത്രേ ....... അവിടെ ഉള്ള അബൂബക്കറിന്റെ ബാപ്പയും അബൂബക്കറിന്റെ അത്ര തന്നെ വലിപ്പം ഒള്ളു. .. വയസ്സാവുമ്പോള്‍ വലിയ ആളുകള്‍ ആവില്ലേ? താടിയും മീശയും എല്ലാം നര കയറില്ലേ? .. അബൂബക്കറിനു താടിയും മീശയും ഒന്നുമില്ല ..അത്കൊണ്ട് അബൂബക്കറിനു വയസ്സാവില്ല ... ..വീട്ടില്‍ ഉമ്മാക്കും വല്ല്യുമാക്കും അബൂബക്കറിന ഇഷ്ടല്ലായിരുന്നു, അതിനു കാരണം .. അബൂബക്കര്‍ വേണ്ടാത്തത് പറഞ്ഞു തന്നു ഞങ്ങള്‍ കുട്ടികളെ ചീത്തയാകുന്നു..എന്നാണ് ഉമ്മ പറയുന്നത്!! അത് കൊണ്ട് അബൂബക്കറിനെ അടുത്ത് പോവരുതന്നാ വീട്ടിലെ അലിഖിത നിയമം.. .. ഞാന്‍ വല്യമ്മയും ഉമ്മയും കാണാതെ ഇടയ്ക്കു അബൂബക്കറിന്റെ അടുത്ത് . പോവും അപ്പോള്‍ അബൂബക്കര്‍ ബര്‍മയിലെ കഥകള്‍ പറഞ്ഞു തരും . ഇടയ്ക്കു ചിലപ്പോള്‍ അബൂബക്കറിനെ കാണാതെ ആവും.. എന്നിട്ട് കുറെ ദിവസങ്ങള്‍ക്കു ശേഷം അബൂബക്കര്‍ വീണ്ടും പ്രതിക്ഷപെടും .. അബൂബക്കര്‍ പൂച്ചയെ ചക്കില്‍ കെട്ടി ദൂരെ സ്ഥലങ്ങളില്‍ കൊണ്ട് വിട്ടത് പോലെ ആണന്നു വല്ല്യുമ്മ പറയും.. അബൂബക്കര്‍ വീട്ടില്‍ ഉള്ള സമയത്ത് .. അബൂബക്കറിനെ അറിയിക്കാതെ ഞങ്ങള്‍ എവിടെ എങ്കിലും പോയാല്‍ ഞങ്ങള്‍ എത്തുന്നതിനു മുമ്പ് അബൂബക്കര്‍ അവിടെ എത്തിയിട്ടുണ്ടാവും.... അബൂബക്കറിനെ അറിയിക്കാതെ ഒരു കാര്യവും വീട്ടില്‍ ചെയ്യാന്‍ പറ്റില്ല.... ഒരു നെയ്‌ചോറോ, ബിരിയാണിയോ വക്കാന്‍ പറ്റില്ല .. എല്ലാത്തിനും അബൂബക്കറിന്റെ സാനിധ്യം ഉണ്ടാവും..
ഞങ്ങളുടെ നാട്ടില്‍ വര്‍ഷത്തില്‍ ഒരു ഉത്സവം ഉണ്ടാവറുണ്ടായിരുന്നു. .. കലംകരി എന്നാണ് ഞങ്ങള്‍ ആ ഉത്സവത്തിനെ പറയാറുള്ളത്. ഓരോ വര്‍ഷത്തിലും കലംകരി വരാന്‍ ഞങ്ങള്‍ കാത്തിരിക്കും .. കലംകരിക്ക് എന്റെ ഉമ്മയുടെ തറവാട്ടില്‍ നിന്നും മാമ്മന്‍മാര്‍ വരും.. അവര്‍ വരുമ്പോള്‍ കുറെ മിട്ടായി കൊണ്ട് വന്നു തരും, പിന്നെ കുറെ പൈസയും തരും ..പൈസ കൊണ്ട് ഞങ്ങള്‍ പിന്നെയും കുറെ മിട്ടായി വാങ്ങും. കലംകരി ഉത്സവത്തിന്‌ ഞങ്ങള്‍ പോകുമ്പോള്‍ അബൂബക്കറും കൂടെ ഉണ്ടാവും.. അബൂബക്കര്‍ പതുക്കെ പതുക്കെയാ നടക്കുന്നത്.. ഞങ്ങളെ പോലെ അബൂബക്കറിന്റെ കാലുകളും ചെറുതായിരുന്നു.. എന്റെ ഉപ്പ നടക്കുനത് പോലെ ധ്രിതിപിടിച്ചു നടക്കാന്‍ അബൂബക്കറിന്റെ കുഞ്ഞിക്കാലുകള്‍ക്ക് പറ്റില്ലായിരുന്നു . അബൂബക്കറിന്റെ കയ്യില്‍ പിടിച്ചോണ്ട് ഞാനും നടക്കും. ഉത്സവത്തിന്‌ ആളുകള്‍കിടയില്‍ കൂട്ടം തെറ്റി പോവാതെ ഇരിക്കാനായിരുന്നു അബൂബക്കര്‍ എന്റെ കൈ പിടിച്ചിരുന്നത് ..എനിക്കും ഉപ്പയെ പോലെ ധ്രിതിയില്‍ നടക്കാന്‍ ഇഷ്ടാണ് പക്ഷെ അബൂബക്കര്‍ സമ്മതിക്കില്ല .. എന്റെ കൈ പിടിച്ചു നടക്കുന്നത് അബൂബക്കറിന്റെ ഒരു അവകാശമാണ് എന്നാണ് മൂപരുടെ തോന്നല്‍.. ഞാന്‍ എത്ര ശ്രെമിച്ചാലും അബൂബക്കറിന്റെ കയ്യില്‍ നിന്ന് എന്റെ കൈക്ക് മോചനം കിട്ടാറില്ല..ഒരിക്കല്‍ ഞാനും അബൂബക്കറും, ഉപ്പയും പിന്നെ എന്റെ മാമനും കൂടി ഉത്സവം കാണാന്‍ പോയി. തിരികെ വീട്ടില്‍ എത്തിയപ്പോള്‍ നേരം പാതിര ആയിരുന്നു.  അയല്‍പക്കത്തുള്ള വീടുകളില്‍ ആളുകള്‍ കുറവായിരുന്നു.. അവരില്‍ ചിലര്‍ ഉത്സവം കാണാന്‍ പോയി അപ്പോഴും തിരികെ വീട്ടില്‍ എത്തിയിട്ടില്ലായിരുന്നു.. ഉപ്പയും മാമനും കോലായില്‍ പായ വിരിച്ചു കിടന്നു.... അബൂബക്കര്‍ കോലായിലെ തിണ്ണയിലും കിടന്നു.. അന്ന് എന്റെ മാമന്റെ കയ്യില്‍ കുറെ കാശ് ഉണ്ടായിരുന്നു.. മാമന് പേര്‍ഷ്യയില്‍ പോവാന്‍ എന്റെ അമ്മായി കൊടുത്തതായിരുന്നു ആ കാശ്.    മാമന്‍ കിടക്കുന്നതിനു മുമ്പ് അമ്മായി ആ കാര്യം ഓര്‍മിപ്പിച്ചു ..'കാശ് കള്ളന്മാര് കൊണ്ട് പോവണ്ട .. കൊണ്ട് പോയാല്‍ പിന്നെ നിന്റെ പേര്‍ഷ്യയില്‍ പോക്ക് നടക്കില്ല'....അത് കേട്ട് മാമന്‍ ചിരിച്ചു.. എന്നിട്ട് പറഞ്ഞു ..അങ്ങിനെ ഒരു കള്ളന്‍ ഉണ്ടെങ്കില്‍ അത് ഒന്ന് കണ്ടിട്ട് തന്നെ കാര്യം.. എന്നിട്ട് കാശ് എടുത്തു പായയുടെ അടിയില്‍ വച്ചു.... ഞങ്ങള്‍ എല്ലാരും കൂടി കിടന്നു ഉറക്കമായി.....ഞാന്‍ നടുമുറ്റത്തെ മുറിയില്‍ ആയിരുന്നു കിടന്നിരുന്നത് .. ഉറക്കത്തിനിടയില്‍ എന്തോ ഒരു ശബ്ദം കേട്ട് ഞാന്‍ ഉണര്‍ന്നു. .... വീടിനു പുറത്തു ആരുടെയോ കാല്‍ പെരുമാറ്റം കേട്ടത് പോലെ തോന്നിപ്പിച്ചു ..... ഞാന്‍ ശ്വാസമടക്കി .. കണ്ണുകള്‍ ഇറുകെ അടച്ചു..... എന്തോ തട്ടി മറിയുന്നത് പോലെ ശബ്ദം.. എന്റെ മനസിനുള്ളില്‍ ഭയം ഇരച്ചു കയറി.. ...ഞാന്‍ കുറെ കൂടി കണ്ണുകള്‍ മുറ്കെ അടച്ചു.. ശരീരം വിറക്കാന്‍ തുടങ്ങി .. പുതപ്പു എടുത്തു കാല്‍ മുതല്‍ തല വരെ മൂടി.. പെട്ടന്ന് വീടിനുള്ളിലെ വിളക്കുകള്‍ തെളിഞ്ഞു .. ഉമ്മയും, അമ്മായിയും.. വല്ല്യുമ്മയും കൂടി വാതില്‍ തുറക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു.. ശബ്ദം കേട്ട് ഞാന്‍ തല ഉയര്‍ത്തി നോക്കി....എന്താ ഉമ്മാ എന്താ ഉണ്ടായത്............ ഡാ എഴുന്നേലക്ക് കള്ളന്‍ വന്നു.. ..ഉപ്പ കള്ളനെ പിടിക്കാന്‍ പോയി.. ,,,,ഇത് കേട്ടതും ഞാന്‍ ചാടി എഴുനേറ്റു കോലായിലേക്ക് ഓടി .. അവിടെ എന്റെ മാമന്‍ ഭയന്നു വിറച്ചു നില്ക്ക്ന്നു.... അയല്‍പക്കത്തുള്ള വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തേക്കു ഇറങ്ങിയിട്ടുണ്ടായിരുന്നു .. ഉപ്പ എവിടെ? ഞാന്‍ ഉമ്മയോട് ചോദിച്ചു.. ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു.. എന്റെ ഉപ്പ എവിടെ മാമാ?.....മാമനും ഒന്നും പറയുന്നില്ല.. .....മുറ്റത്ത്‌ നിന്ന് ആരോ പറയുന്നത് കേട്ടു അബ്ദുറഹിമാന്‍ കള്ളനെ കൊണ്ടേ വരൂ...എന്റെ ഉപ്പയുടെ പേരാണ് അബ്ദുറഹിമാന്‍, ഉപ്പാക്ക് ഭയങ്കര ധൈര്യമാണ് .. പക്ഷെ ഉപ്പ വന്നില്ല.. ....അപ്പോള്‍ ഞാന്‍ അബൂബക്കറിനെ നോക്കി.. അബൂബക്കര്‍ എവിടെ പോയി? ... അബൂബക്കറിനെ കാണാനില്ലല്ലോ? അബൂബക്കര്‍ എവിടെ ഉമ്മ? അബൂബക്കറും ഉപ്പാന്റെ കൂടെ ഓടിയിട്ടുണ്ടാവുമോ കള്ളനെ പിടിക്കാന്‍? . അബൂബക്കറിനെ കാണാതായതില്‍ ആര്‍ക്കും വിഷമമില്ലേ? എല്ലാരും എന്റെ ഉപ്പയെ മാത്രമാണ് അന്വേഷിക്കുന്നത് .. അബൂബക്കര്‍ പോയാല്‍ എനിക്ക് ബര്‍മയിലെ കഥകള്‍ ആര് പറഞ്ഞു തരും..ഞാന്‍ ഉത്സവത്തിന്‌ പോവുമ്പോള്‍ എന്റെ കുഞ്ഞി കൈ ആര് പിടിക്കും? ....അബൂബക്കറിനെ ഓര്‍ത്തു ഞാന്‍ കരയാന്‍ ത്ടങ്ങി...... മുറ്റത്ത്‌ നിന്ന് ചിലര്‍ പറയുനത് കേട്ടു .എല്ലാവരും ഇങ്ങിനെ നിന്നാല്‍ എങ്ങിനെയാ? ആരെങ്കിലും ഒന്ന് പോയി നോക്ക്.. ... ആകാശത്തില്‍ അമ്പിളി കല പതുക്കെ പതുക്കെ ചെറുതായി വരാന്‍ തുടങ്ങി....പള്ളിയില്‍ നിന്ന് ബാങ്ക് വിളി മുഴങ്ങി .. വിശ്വാസികളെയും അവിശ്വാസികളേയും വേര്‍തിരിക്കുന്നത് ദൈവത്തിലേക്കുള്ള വിളിക്ക് ഉത്തരം നല്‍കുമ്പോള്‍ ആണ് എന്ന് ഓര്‍മപ്പെടുത്തുന്നത് പോലെ, ..ബാങ്ക് വിളി അന്തരീക്ഷത്തില്‍ മുഴങ്ങി..... എന്റെ ഉപ്പയും അബൂബക്കറും ഇല്ലാത്ത ആ പ്രഭാതത്തെ വരവേല്‍ക്കാന്‍ ദൈവത്തിന്റെ മാലാഖമാര്‍ ഒരുങ്ങി


.. എന്റെ ഉമ്മ തളര്‍ന്നു കോലായില്‍ ഇരുന്നു..വല്ല്യുമ്മയും അമ്മായിയും നെഞ്ചില്‍ അടിച്ചു നിലവിളിക്കാന്‍ തുടങ്ങി .. പെട്ടന്ന്..അകലെ ഒരു പൊട്ടു പോലെ .. ഒരാള്‍ രൂപം പ്രതിക്ഷപെട്ടു.....അത് ..എന്റെ വീടിന്റെ അടുത്തേക്ക് നടന്നടുത്തു.. എല്ലാ മുഖങ്ങളിലും ആശ്വാസത്തിന്റെയും സന്തോഷത്തിന്റെയും സുഗന്ധം പടര്‍ന്നു.. .. അത് എന്റെ ഉപ്പ ആയിരുന്നു.. എല്ലാവരും കൂടി ഉപ്പയെ പൊതിഞ്ഞു ..എന്താ എന്താ... ഉണ്ടായത്.?? ..കറുത്ത് തടിച്ചു .. ശരീരം നിറയെ എണ്ണ തേച്ചു പിടിപിച്ചവനയിരുന്നു അവന്‍.. കള്ളനെ കുറിച്ചാണ് എന്റെ ഉപ്പ പറയുന്നത് ..ഞാന്‍ അവനെ പിടിക്കാന്‍ നോക്കി.. അവന്‍ വഴുതി പോയി... .. ഞാന്‍ കുറെ ദൂരം അവനെ പിന്തുടരുന്നു.. കിട്ടിയില്ല... ഉപ്പയില്‍ നിരാശ.......പക്ഷെ ഞാന്‍ അവനെ ശെരിക്കും വേദനിപ്പിച്ചിട്ടുണ്ട്.. എന്റെ കയ്യില്‍ ഒരു പേനകത്തി ഉണ്ടായിരുന്നു .. അത് കൊണ്ട് അവന്റെ പുറത്തു ഞാന്‍ ഒരു കുത്ത് കൊടുത്തിട്ടുണ്ട്‌..
എനിക്ക് ആശ്വാസമായി അബൂബക്കര്‍ കറുത്തിട്ടല്ല... പക്ഷെ എണ്ണ തേച്ചു എന്ന് പറഞ്ഞില്ലേ ? അബൂബക്കര്‍ എണ്ണ തെക്കാറുണ്ട്.. അബൂബക്കറിനെ പിടിക്കനയിരികുമോ ഉപ്പ ഓടിയത്? .. അബൂബക്കറിനെ ഓടാന്‍ കഴിയുമോ? അബൂബക്കറിന്റെ കാലു ചെറുതല്ലേ? .. ഇനി എന്തിനാ നീ ഇവിടെ നില്‍ക്കുന്നത്? ഉമ്മ പറഞ്ഞത് കേട്ട് ... ഞാന്‍ മനമില്ല മനസ്സോടെ കിടക്കാന്‍ പോയി.. എന്റെ അബൂബക്കറിനെ കാണാത്ത ദുഖത്തോടെ ഞാന്‍ കിടന്നു.. പുതപ്പു എടുത്തു തല അതിനുള്ളില്‍ മൂടി.... പെട്ടന്ന്...അബൂബക്ര്‍ എന്റെ അടുത്ത് വന്നു നില്കുന്നു...എന്റെ വല്ല്യുമ്മ ഒരു കത്തി എടുത്തു അബൂബക്കറിന്റെ അടുത്തേക്ക് വരുന്നു.. വേണ്ട ഉമ്മാ ..വേണ്ടാ... എന്റെ അബൂബക്കറിനെ കൊല്ലണ്ട... എന്റെ അബൂബക്കറിനെ കൊല്ലണ്ട... ഞാന്‍ അലറി കരഞ്ഞു......എന്താ മോനെ ..എന്ത് പറ്റി... .ഉമ്മാ അബൂബക്കറിനെ കൊല്ലണ്ട.. അബൂബക്കര്‍ കള്ളനല്ല ......മോനെ നീ ഉറക്കത്തില്‍ സ്വപ്നം കണ്ടതാ.. .അബൂബക്കറും ഇല്ല കള്ളനും ഇല്ല.. അബൂബക്കര്‍ എന്നോ മരിച്ചില്ലേ മോനെ, അവന്‍ പോയിട്ട് ഇപ്പോള്‍ രണ്ടു വര്ഷം കഴിഞ്ഞു.. അല്ല ഉമ്മാ ..അബൂബക്കറിനെ ഞാന്‍ കണ്ടു.. .. അന്തരീക്ഷമാകെ പൊടിപടലങ്ങള്‍.. വീടിന്റെ പുറത്തു നിന്ന് ആരവങ്ങള്‍ കേള്‍കുന്നില്ലേ.. കുട്ടികളുടെ ആര്‍പ്പു വിളികള്‍ കേള്‍കുന്നില്ലേ? കണ്ടില്ലേ കുട്ടികള്‍ അബൂബക്കറിനു ചുറ്റും നൃത്തം ചവിട്ടുന്നത്.. .. മോനെ.. മോന്റെ അബൂബക്കര്‍ മരിച്ചു ....മോന്‍ ഉറക്കത്തില്‍ സ്വപ്നം കണ്ടതാ ..... ഉമ്മാ എന്റെ അബൂബക്കര്‍ ഇനി വരില്ലേ? ഞാന്‍ ഉത്സവത്തിന്‌ പോവുമ്പോള്‍ എന്റെ കുഞ്ഞി കൈ പിടിക്കാന്‍? എനിക്ക് ബര്‍മയിലെ കഥകള്‍ പറഞ്ഞു തരാന്‍.?.


ആ കണ്ണുകള്‍ നനയരുത്

" ബിന്ദു..'അവൾ നിഷ്കളങ്കയായിരിക്കും..നിങ്ങൾ പെണ്മനസ്സുകൾ ശുദ്ധമാണ്. നിങ്ങള്ക്ക് കളവു പറയാൻ അറിയില്ല. നിങ്ങൾ നീതി നിഷേധിക്കപ...